കല്‍പറ്റ: ദേശീയ നിയമ സേവന അതോറിറ്റിയുടെ നിര്‍ദേശപ്രകാരം കല്‍പറ്റ, മാനന്തവാടി, ബത്തേരി കോടതി കേന്ദ്രങ്ങളില്‍ ജൂണ്‍ 14ന് ദേശീയ ലോക് അദാലത്ത് നടത്തും. പൊതുജനങ്ങള്‍ക്ക് ചെക്ക് കേസുകള്‍, തൊഴില്‍ത്തര്‍ക്കങ്ങള്‍, വൈദ്യുതി, വെള്ളക്കരം, മെയിന്റനന്‍സ് കേസുകള്‍, ഒത്തുതീര്‍പ്പാക്കാവുന്ന ക്രിമിനല്‍ കേസുകള്‍ എന്നിവ സംബന്ധിച്ച പരാതികള്‍ അദാലത്തില്‍ നേരിട്ടുനല്‍കാം.
മോട്ടോര്‍ വാഹന നഷ്ടപരിഹാര കേസുകള്‍, ലേബര്‍ കോടതിയിലെ കേസുകള്‍, കുടുംബ കോടതിയിലെ വിവാഹമോചനം ഒഴികെ കേസുകള്‍, ഭൂമി ഏറ്റെടുക്കല്‍ കേസുകള്‍, സര്‍വീസ് കേസുകള്‍, സിവില്‍ കോടതിയിലെ കേസുകള്‍ എന്നിവ അദാലത്തില്‍ ഒത്തുതീര്‍ക്കാം. കൂടുതല്‍ വിവരത്തിന് 8281668101, 8304882641, 04936 207800 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.
Comments
DeToor reflective wanderings…