Saturday , October 4 2025, 5:14 am

മെഡിക്കല്‍ കോളജില്‍ മന്ത്രി കാണാതായെന്ന് പറഞ്ഞ ഉപകരണം ആശുപത്രിയില്‍ തന്നെയെന്ന് കണ്ടെത്തല്‍

തിരുവനന്തപുരം: മെഡിക്കല്‍ കോളജില്‍ നിന്ന് ഉപകരണം കാണാതായെന്ന മന്ത്രിയുടെ പ്രസ്താവന തെറ്റെന്ന് കണ്ടെത്തി പ്രിന്‍സിപ്പലിന്റെ അന്വേഷണം. ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്ജാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ടിഷ്യൂ മോസിലേറ്റര്‍ എന്ന ഉപകരണം കാണാനില്ലെന്ന് ആരോപണം ഉന്നയിച്ചത്. എന്നാല്‍ ഉപകരണം ഓപ്പറേഷന്‍ തിയേറ്ററില്‍ തന്നെയുണ്ടെന്ന് അന്വേഷണത്തില്‍ കണ്ടെത്തി.

മെഡിക്കല്‍ കോളേജിലെ യൂറോളജി വിഭാഗത്തില്‍ എംപി ഫണ്ട് ഉപയോഗിച്ച് വാങ്ങിയ ഉപകരണത്തിന്റെ ഒരുഭാഗം കാണുന്നില്ലെന്ന് അന്വേഷണ സമിതി കണ്ടെത്തിയതായാണ് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നേരത്തേ അറിയിച്ചത്. ഇക്കാര്യം മുന്‍പ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടില്ലെന്നും സംഭവത്തില്‍ വകുപ്പുതല അന്വേഷണം നടത്തുമെന്നും കളവ് പോയെന്നാണ് സംശയമെന്നും മന്ത്രി പറഞ്ഞിരുന്നു. വകുപ്പുതല അന്വേഷണത്തിന് ശേഷം ആവശ്യമെങ്കില്‍ പൊലീസില്‍ പരാതി നല്‍കുന്ന കാര്യം പരിഗണിക്കുമെന്നും വീണാ ജോര്‍ജ് പറഞ്ഞിരുന്നു.

 

Comments