കൊല്ലം: വള്ളിക്കാവ് കുടുംബാരോഗ്യ കേന്ദ്രത്തില്‍ രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ നല്‍കിയ മരുന്ന് നിലവാരമില്ലാത്തതെന്ന് പരാതി. വയോജനങ്ങള്‍ക്ക് നല്‍കിയ മെറ്റോപ്രോളോള്‍ ഗുളിക റബ്ബര്‍ പോലെ വലിയുന്നു എന്നായിരുന്നു പരാതി. ഇതിനെ തുടര്‍ന്ന് ക്ലാപ്പന പഞ്ചായത്ത് മരുന്നിന്റെ വിതരണം നിര്‍ത്തിവച്ചു. മരുന്ന് സാമ്പിള്‍ പരിശോധനയ്ക്ക് അയക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ മിനിമോള്‍ മാധ്യമങ്ങളോട് പറഞ്ഞു.
Comments