Thursday , June 26 2025, 5:51 pm

ഓണ്‍ലൈന്‍ പരസ്യ നിര്‍മാണം പൂര്‍ണമായും എ.ഐക്ക് വിട്ട് നല്‍കും; പ്രഖ്യാപനവുമായി മെറ്റ

2026 ആകുമ്പോഴേക്കും സമൂഹമാധ്യമങ്ങളിലെ പരസ്യ നിര്‍മാണം പൂര്‍ണമായും എ.ഐ ഉപയോഗിച്ചായിരിക്കുമെന്ന് ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം സമൂഹമാധ്യമങ്ങളുടെ ഉടമയായ മെറ്റ. ഫേസ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും പുതിയ പരിഷ്‌കരണം അടുത്ത വര്‍ഷമാവുമ്പോഴേക്കും പൂര്‍ണമാകുമെന്നും മെറ്റ അറിയിച്ചു. ഇതുവഴി പരസ്യക്കമ്പനികള്‍ക്ക് നല്‍കുന്ന വന്‍തുക ഒഴിവാക്കാനാകുമെന്നാണ് മെറ്റയുടെ അവകാശവാദം. വാള്‍ സ്ട്രീറ്റ് ജേണലാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

സോഷ്യല്‍ മീഡിയ കമ്പനിയുടെ ആപ്പുകള്‍ക്ക് ആഗോളതലത്തില്‍ 3.43 ബില്യണ്‍ സജീവ ഉപയോക്താക്കളുണ്ട്. ജിയോലൊക്കേഷന്‍ പോലുള്ള ഘടകങ്ങളെ അടിസ്ഥാനമാക്കി, ഉപയോക്താക്കള്‍ക്ക് ഒരേ പരസ്യത്തിന്റെ വ്യത്യസ്ത പതിപ്പുകള്‍ തത്സമയം കാണാന്‍ കഴിയുന്ന തരത്തില്‍ എ.ഐ ഉപയോഗിച്ച് പരസ്യങ്ങള്‍ നിര്‍മിക്കുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

ഗൂഗിള്‍, ഓപ്പണ്‍ എഐ തുടങ്ങിയ സാങ്കേതിക സ്ഥാപനങ്ങളും വീഡിയോ, ഇമേജ്-ജനറേഷന്‍ എഐ ഉപകരണങ്ങള്‍ പുറത്തിറക്കിയിട്ടുണ്ട്.

Comments