കല്‍പറ്റ: വയനാട്ടിലെ മേപ്പാടി ടൗണില്‍ നിന്നു മോഷണം പോയ സ്‌കൂട്ടര്‍ പോലീസ് കണ്ടെത്തി. മോഷണം നടത്തിയ പ്രായപൂര്‍ത്തിയാകാത്തയാളെ ഇന്ന് ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് മുമ്പാകെ ഹാജരാക്കും.
ടൗണില്‍ സ്ഥാപനത്തിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന സ്‌കൂട്ടര്‍ മറ്റൊരു സ്‌കൂട്ടറിന്റെ താക്കോല്‍ ഉപയോഗിച്ചാണ് മെയ് 25ന് മോഷ്ടിച്ചത്. വീടിനുമുന്നില്‍ നിര്‍ത്തിയിട്ട നിലയിലാണ് വാഹനം ഇന്നലെ കണ്ടെത്തിയത്. സി.സി.ടി.വി. ദൃശ്യങ്ങള്‍ ഉള്‍പ്പെടെ ഉപയോഗപ്പെടുത്തി നടത്തിയ അന്വേഷണമാണ് വാഹനം വേഗത്തില്‍ കണ്ടെത്തുന്നതിനു സഹായകമായത്.
Comments
DeToor reflective wanderings…