Thursday , June 26 2025, 3:51 pm

നിലമ്പൂരില്‍ എം. സ്വരാജ് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി

തിരുവനന്തപുരം: നിലമ്പൂരില്‍ എം. സ്വരാജ് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി. സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിന് പിന്നാലെയാണ് എം.വി ഗോവിന്ദന്‍ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത്. സ്വതന്ത്ര സ്ഥാനാര്‍ഥിയെ നിര്‍ത്താതെ സി.പി.എമ്മില്‍ നിന്ന് തന്നെ ഒരാളെ സ്ഥാനാര്‍ഥിയാക്കാന്‍ യോഗത്തില്‍ തീരുമാനിക്കുകയായിരുന്നു. 2016ല്‍ തൃപൂണിത്തറയില്‍ നിന്ന് നിയമസഭാംഗമായി സ്വരാജ് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും നിലമ്പൂര്‍ സ്വദേശിയുമായ എം. സ്വരാജ് ഈ രാഷ്ട്രീയ പോരാട്ടം മുന്നില്‍ നിന്ന് നയിക്കണമെന്നാണ് പാര്‍ട്ടി തീരുമാനിച്ചതെന്ന് എം.വി ഗോവിന്ദന്‍ പറഞ്ഞു. ഇത് എല്‍.ഡി.എഫിന് വലിയ മുന്നേറ്റം നല്‍കുമെന്നും എം.വി ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു. വഞ്ചനക്കെതിരെ രാഷ്ട്രീയമായി പോരാടാനാണ് തീരുമാനിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അന്‍വര്‍ നിലമ്പൂരില്‍ മത്സരിക്കുമോ ഇല്ലയോ എന്നത് എല്‍.ഡി.എഫിനെ ബാധിക്കില്ലെന്ന് എം.വി ഗോവിന്ദന്‍ പറഞ്ഞു. നിലമ്പൂരില്‍ മത്സരം അന്‍വറിനെതിരെ അല്ലെന്നും യു.ഡി.എഫിനെതിരെയാണെന്നും അദ്ദേഹം പറഞ്ഞു. എല്‍.ഡി.എഫിനെ ഒറ്റുകൊടുത്ത യൂദാസാണ് അന്‍വറെന്നും എം.വി ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.

യു.ഡി.എഫ് വളരെ നേരത്തെ തന്നെ ആര്യാടന്‍ ഷൗക്കത്തിനെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചിരുന്നു.

Comments