മലപ്പുറം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി എം. സ്വരാജ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. സി.പി.എം പൊളിറ്റ്ബ്യൂറോ അംഗം എ. വിജയരാഘവന്‍ സംസ്ഥാന കമ്മിറ്റി അംഗം പി.കെ സൈനബ, സി.പി.ഐ സംസ്ഥാന അസി.സെക്രട്ടറി പി.പി സുനീര്‍ എം.പി, മന്ത്രി വി. അബ്ദുറഹ്‌മാന്‍ എന്നിവര്‍ക്കൊപ്പം എത്തിയാണ് പത്രിക നല്‍കിയത്.
എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ പ്രകടനമായെത്തിയായിരുന്നു പത്രികാ സമര്‍പ്പണം. ഉപവരാണധികാരിയായ നിലമ്പൂര്‍ തഹസില്‍ദാര്‍ എം.പി സിന്ധു മുമ്പാകെയാണ് സ്വരാജ് നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചത്.
സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് ശേഷം നിലമ്പൂരില്‍ തനിക്ക് വലിയ പിന്തുണ ലഭിച്ചെന്നും ആ പിന്തുണ തുടര്‍ന്നുള്ള ദിവസങ്ങളിലും പ്രതിഫലിക്കുമെന്നും സ്വരാജ് പറഞ്ഞു. യു.ഡി.എഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്ത് കഴിഞ്ഞ ദിവസം തന്നെ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിരുന്നു. തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പി.വി അന്‍വറും ബി.ജെ.പി സ്ഥാനാര്‍ഥി മോഹന്‍ ജോര്‍ജും ഇന്ന് നാമ നിര്‍ദേശപത്രിക സമര്‍പ്പിക്കും.
DeToor reflective wanderings…