Thursday , June 26 2025, 3:05 pm

പത്രികാ സമര്‍പ്പണത്തനിടെ നിലമ്പൂരില്‍ ഏറ്റുമുട്ടി എല്‍.ഡി.എഫ്-യു.ഡി.എഫ് പ്രവര്‍ത്തകര്‍

മലപ്പുറം: നിലമ്പൂരില്‍ പത്രികാ സമര്‍പ്പണത്തിനിടെ എല്‍.ഡി.എഫ്-യു.ഡി.എഫ് പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി. യു.ഡി.എഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്തിന്റെ റോഡ് ഷോയും എല്‍.ഡി.എഫ് സ്ഥാനാര്‍ഥി എം. സ്വരാജിന്റെ റോഡ് ഷോയും നിലമ്പൂരില്‍ നേര്‍ക്കുനേര്‍ എത്തിയപ്പോളാണ്
പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടിയത്. സ്ഥലത്തുണ്ടായിരുന്ന നേതാക്കളും പൊലീസും ഇടപെട്ടാണ് പ്രവര്‍ത്തകരെ പിന്തിരിപ്പിച്ചത്.

സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് പിന്നാലെ ഇന്നാണ് എം. സ്വരാജ് നിലമ്പൂരില്‍ എത്തിയത്. സ്വരാജിന് നിലമ്പൂര്‍ റെയില്‍വേ സ്റ്റേഷന്‍ മുതല്‍ പ്രവര്‍ത്തകരുടെ വന്‍ സ്വീകരണമാണ് ലഭിച്ചത്. ആര്യാടന്‍ ഷൗക്കത്ത് ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും.

Comments