കല്‍പറ്റ: ആരോഗ്യ ഗുണനിലവാരത്തിന് വയനാട്ടിലെ കോട്ടത്തറ പഞ്ചായത്തില്‍പ്പെട്ട രണ്ട് സ്ഥാപനങ്ങള്‍ക്ക് ദേശീയ അംഗീകാരം. എ.ബി.എച്ച് എന്‍ട്രി ലെവല്‍ സര്‍ട്ടിഫിക്കേഷന്‍ പൂര്‍ത്തിയാക്കി പഞ്ചായത്തിലെ ഈരംകൊല്ലി രാമന്‍ സ്മാരക ഗവ.ആയുര്‍വേദ ഡിസ്പെന്‍സറിയും സര്‍ക്കാര്‍ മാതൃക ഹോമിയോ ഡിസ്പെന്‍സറിയുമാണ് അംഗീകാരം നേടിയത്. അടിസ്ഥാന സൗകര്യ വികസനം, രോഗി സൗഹൃദം, രോഗി സുരക്ഷ, ഔഷധ ഗുണമേന്‍മ, അണുബാധ നിയന്ത്രണം തുടങ്ങിയവ വിലയിരുത്തിയാണ് സ്ഥാപനങ്ങളെ അംഗീകാരത്തിന് തെരഞ്ഞെടുത്തത്. തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജില്‍നിന്ന് കോട്ടത്തറ പഞ്ചായത്ത് പ്രസിഡന്റ് പി.പി.റെനീഷ്, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഇ.കെ.വസന്ത എന്നിവരടങ്ങിയ സംഘം സര്‍ട്ടിഫിക്കറ്റുകള്‍ ഏറ്റുവാങ്ങി.
Comments
DeToor reflective wanderings…