കൂത്തുപറമ്പിൽ സഹകരണ അർബൻ ബാങ്കിന്റെ സന്ധ്യാ ശാഖയുടെ ഉദ്ഘാടന ചടങ്ങുമായി ബന്ധപ്പെട്ട പ്രതിഷേധമാണ് വെടിവെപ്പിൽ കലാശിച്ചത്.
സി. എം.പി നേതാവും സഹകരണ മന്ത്രിയുമായിരുന്ന എം.വി രാഘവനായിരുന്നു ഉദ്ഘാടകൻ .
ഡിവൈഎഫ്ഐ ആണ് പ്രതിഷേധം സംഘടിപ്പിച്ചത്.യുഡിഎഫ് സർക്കാർ നടപ്പാക്കിയ വിദ്യാഭ്യാസ നയത്തിനെതിരെയും, പൊതു മേഖലാ ക്വോട്ടാ സീറ്റുകൾ മാനേജ്‌മെന്റിന് വിട്ടുകൊടുത്തതിലുമായിരുന്നു പ്രതിഷേധം.
ജില്ലാ ഭരണകൂടത്തിന്റെ മുന്നറിയിപ്പ് അവഗണിച്ചായിരുന്നു രാഘവൻ പരിപാടിയിൽ പങ്കെടുത്തത് .മന്ത്രിയുടെ വാഹനത്തിന് സമരക്കാർ തടസ്സം സൃഷ്ടിച്ചു.
ടൗൺഹാളിനടുത്തായിരുന്നു ആദ്യ വെടിവെപ്പ്, എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന്റെയും ഡിവൈഎസ്‌പി യുടെയും ആജ്ഞപ്രകാരം.പോലീസ് സ്റ്റേഷനു സമീപം രണ്ടാം വെടിവെപ്പ് എസ്പിയുടെ ഉത്തരവിൽ.ഡിവൈഎഫ്ഐയുടെ അഞ്ച് പ്രവർത്തകർ കൊല്ലപ്പെട്ടു: കെ. കെ. രാജീവൻ, മധു, ശിബുലാൽ, ബാബു, റോഷൻ.
ആറ് പേർക്ക് വെടിയേറ്റു, 100-ൽ കൂടുതൽ പേർക്ക് ലാത്തിച്ചാർജിൽ പരുക്ക്. മന്ത്രിയെയും പൊതുമുതലും
സംരക്ഷിക്കാനായിരുന്നു വെടിവെപ്പെന്ന് പൊലീസ് അവകാശപ്പെട്ടു.
പോലീസ് ഉദ്യോഗസ്ഥർക്കും ആർ.ഡി ഒ ക്കുമെതിരെ കൊലപാതകം, വധ ശ്രമം, ഗൂഢാലോചന എന്നിവ ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തപ്പെട്ടു.
2012-ൽ കേരള ഹൈക്കോടതി കൊലപാതക കുറ്റങ്ങൾ തള്ളി, സർക്കാർ അനുമതി വേണ്ടിയിരുന്നതായി പറഞ്ഞു. അന്വേഷണ കമ്മീഷൻ റിപ്പോര്‍ട്ട് വെടിവെപ്പ് ന്യായമായില്ലെന്ന് വ്യക്തമാക്കി.
കൂത്തുപറമ്പ വെടിവെപ്പ് കേരള രാഷ്ട്രീയ ചരിത്രത്തിലെ ഒരു കറുത്ത അധ്യായമായി ആണ് പറയപ്പെടുന്നത്.
സംസ്ഥാന പൊലീസ് അതിക്രമങ്ങൾക്കെതിരെ ചർച്ചകളുണ്ടായി .
വിദ്യാഭ്യാസം സ്വകാര്യവത്കരിക്കൽ, യുവജന പ്രക്ഷോഭം, സാമൂഹിക നീതി തുടങ്ങിയ വിഷയങ്ങളിൽ ചർച്ചകൾക്ക് വഴിയൊരുക്കി.
.

കുത്തുപറമ്പ് വെടിവെയ്പ് പരാജയപ്പെട്ട സമരം
Comments