Wednesday , July 30 2025, 5:09 pm

പോക്കറ്റടിക്കുന്ന കേരള മോഡൽ ആരോഗ്യം

പൊതുജനാരോഗ്യ സംവിധാനത്തിൻ്റെ ഏറ്റവും മികച്ച സൂചിക ഔട്ട് ഓഫ് പോക്കറ്റ് എക്സപെൻഡിച്ചർ. അതായത് ,നാട്ടുകാർ സ്വന്തം പോക്കറ്റ് കീറി ചികിത്സ തേടുന്നതിൻ്റെ കണക്ക്. ഈ കണക്കിൽ കേരളം ഒന്നാമതാണ്. എന്നു വെച്ചാൽ, സർക്കാരിൻ്റെ ആരോഗ്യ പരിരക്ഷാ സംവിധാനം ഉപകാരപ്പെടുന്നത് ഏതാണ്ട് 35 ശതമാനത്തിന് മാത്രം. ബാക്കി 65 ശതമാനവും കടം വാങ്ങിയും ഉള്ള സമ്പാദ്യം മുടിച്ചും സ്വകാര്യ ആശുപത്രികൾ കയറിയിറങ്ങുന്നു 2021-22 ലെ കണക്കിൽ 28400 കോടി രൂപയാണ് സ്വകാര്യ ആശുപത്രികൾ കേരളത്തിൽ പിരിച്ചെടുത്തത്. ഒരു നാലംഗ കുടുംബം വർഷത്തിൽ ആരോഗ്യം കാക്കാൻ ചെലവഴിച്ചത് 32000 രൂപ .മാസത്തിലിത് 2666 രൂപ. അയൽ സംസ്ഥാനങ്ങളായ കർണാടകയിലിത് 1933 രൂപയും തമിഴ്നാട്ടിൽ 2280 രുപയും . ആരോഗ്യരംഗം കച്ചവടമായി. ആരോഗ്യ ഇൻഷുറൻസിൻ്റെ കുറവ്. വയോജനങ്ങളുടെ പെരുപ്പം. ഇതെല്ലാം കാരണങ്ങൾ . ഇതിനെക്കാൻ ഏറെയാണ് സർക്കാരിൻ്റെ അലംഭാവം . ബജറ്റ് വിഹിതത്തിലെ കുറവ് . പോരാത്തതിന് , പ്രഖ്യാപിച്ച വിഹിതം പിന്നെയും വെട്ടിക്കുറയ്ക്കുക തുടങ്ങിയ കലാപരിപാടികൾക്കിടയിൽ പണമുള്ളവന് മാത്രം ആരോഗ്യമെന്ന അസമത്വത്തിലോക്ക് കേരളം കൂപ്പു കുത്തി കഴിഞ്ഞു. ഗൾഫിൽ നിന്നും ചില്ലറ യൂറോപ്യൻ രാജ്യങ്ങളിൽ നിന്നും മലയാളി അയക്കുന്ന പണത്തിൻ്റെ മേനിയിൽ വീമ്പു പറയുന്ന പുതിയ കേരള മോഡലാണിത്. വീഴ്ച്ച ചൂണ്ടിക്കാണിക്കുന്നവനെ ഭള്ള് പറയും.

Comments