കൊച്ചി: ശബരിമല സ്വര്‍ണ്ണപാളി കേസില്‍ നിര്‍ണായക നീക്കവുമായി ഹൈക്കോടതി. സ്വര്‍ണ്ണപാളികളുടെ ഭാരത്തില്‍ സംശയങ്ങളുന്നയിച്ച കോടതി വിശദ അന്വേഷണത്തിനു ഉത്തരവിട്ടു. 2019ല്‍ അറ്റകുറ്റപ്പണികള്‍ക്കായി സ്വര്‍ണപ്പാളി എടുത്തു കൊണ്ടു പോയപ്പോള്‍ 42.8 കിലോ ഉണ്ടായിരുന്നു. എന്നാല്‍ തിരികെ കൊണ്ട് വന്നപ്പോള്‍ 4കിലോ ഭാരം കുറഞ്ഞതായി രേഖകളില്‍ കാണുന്നതായി കോടതി കണ്ടെത്തി. ഇതെങ്ങനെ സംഭവിച്ചു എന്ന ചോദ്യേേത്താടെയാണ് വിശദ അന്വേഷണത്തിന് കോടതി ഉത്തരവിട്ടത്.
മഹസര്‍ രേഖകള്‍ പരിശോധിച്ച കോടതി 2019ല്‍ ഒന്നേകാല്‍ മാസം സ്വര്‍ണപാളി കൈവശം വെച്ചപ്പോള്‍ 4 കിലോ കുറവ് കാണുന്നത് വിചിത്രമായ കാര്യമാണെന്ന് നിരീക്ഷിച്ചു. പാളി തിരികെ സാന്നിധാനത്ത് എത്തിച്ചപ്പോള്‍ വീണ്ടും തൂക്കം പരിശോധിച്ചില്ലെന്നും കോടതി കണ്ടെത്തി. പെട്രോള്‍ ആണെങ്കില്‍ കുറവ് സംഭവിക്കാം ഇത് സ്വര്‍ണം അല്ലേയെന്നായിരുന്നു ഇതിനോട് കോടതി പ്രതികരിച്ചത്.
കേസ് ദേവസ്വം വിജിലന്‍സ് അന്വേഷിക്കണമെന്നും മൂന്നാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. അന്വേഷണത്തില്‍ സഹകരിക്കാന്‍ ദേവസ്വം ബോര്‍ഡിനോട് കോടതി നിര്‍ദ്ദേശു. ദ്വാരപാലക ശില്‍പങ്ങളുടെ രണ്ട് പീഠങ്ങളുടെയും സ്‌പെയര്‍ സ്‌ട്രോങ്ങ് റൂമില്‍ ഉണ്ടോ എന്ന് പരിശോധിക്കണമെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്.