Saturday , October 4 2025, 5:09 am

ഓണത്തിന് കർണാടക ആർടി സി വക കേരളത്തിലേക്ക് 90 സ്പെഷ്യൽ ബസുകൾ; സർവീസുകൾ ഇന്നു മുതൽ

കോഴിക്കോട്: ഓണത്തിരക്ക് മുന്നിൽക്കണ്ട് കേരളത്തിലേക്ക് അധികമായി 90 സർവീസുകൾ കൂടി പ്രഖ്യാപിച്ച് കർണാടക ആർ ടി സി. സെപ്തംബർ 2 മുതലാണ് സർവീസുകൾ ആരംഭിക്കുന്നത്. യാത്രക്കാർ കൂടുതലുള്ള കോഴിക്കോട്, കണ്ണൂർ, പാലക്കാട്, തൃശൂർ, എറണാകുളം, കോട്ടയം, തിരുവനന്തപുരം ജില്ലകളിലേക്കാണ് സർവീസുകൾ.

മൈസൂരു റോഡ് ബസ് സ്റ്റേഷൻ, ശാന്തിനഗർ ബിഎംടിസി ബസ് സ്റ്റേഷൻ എന്നിവിടങ്ങളിൽ നിന്നാണ് സർവീസുകൾ ആരംഭിക്കുക. ഇതിൽ പ്രീമിയം കാറ്റഗറി ബസുകൾ ശാന്തി നഗർ ബസ് സ്റ്റേഷനിൽ നിന്നാകും പുറപ്പെടുക. കേരളത്തിലേക്ക് ഉത്രാട ദിവസമായ സെപ്തംബർ 4 വരെയും തിരുവോണ ദിവസം മുതൽ മടക്കയാത്രയ്ക്കും സർവീസുകൾ ലഭ്യമാണ്.

സ്ഥിരം സർവീസുകൾക്ക് പുറമേയാണ് സ്പെഷ്യൽ വണ്ടികൾ അനുവദിച്ചത്. ടിക്കറ്റുകൾ ഓൺലൈനായും ബുക്ക് ചെയ്യാം.

Comments