Saturday , October 4 2025, 10:22 am

കമൽഹാസൻ മാപ്പ് പറയണോ? പറഞ്ഞില്ലേൽ തഗ് ലൈഫ് പൊട്ടും

മാപ്പ് പറഞ്ഞാൽ നന്ന് .അല്ലെങ്കിൽ തെന്നിന്ത്യൻ സൂപ്പർ താരത്തിൻ്റെ മെഗാ ബജറ്റ് ചിത്രം കർണാടകയിൽ വെളിച്ചം കാണില്ല. കന്നഡ ഭക്തരുടെയും കർണാടക ബി.ജെ.പിയുടെയും ഭീഷണിയാണിത്. എംപുരാന് പിന്നാലെ തഗ് ലൈഫും. അത്ര തന്നെ. ഇത്തവണ രാഷ്ട്രീയം ഭാഷയിൽ പൊതിഞ്ഞാണ് വേഷം കെട്ടിയിരിക്കുന്നത്. കന്നഡയുടെ മാതൃഭാഷ തമിഴാണെന്നൊരു നാക്ക്പിഴ താരത്തിന് സംഭവിച്ചു പോയി. അതും സിനിമയുടെ പ്രമോഷൻ ചടങ്ങുകൾക്കിടെ. രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ട മൂഹൂർത്തത്തിൽ തന്നെയായിരുന്നു താരത്തിന് മേൽ ഈ ഇടിവെട്ട് . മാപ്പ് പോലൊന്ന് നടൻ തിരുവനന്തപുരത്ത് പറഞ്ഞിട്ടുണ്ട്. ഭാഷാ ചരിത്രം പറയേണ്ടത് സിനിമാക്കാരും രാഷ്ട്രീയക്കാരുമല്ല അക്കാദമിക് പണ്ഡിതന്മരാണെന്ന് പറഞ്ഞാണ് താരം രണ്ടടി പിന്നോട്ടടിച്ചത്. മേനോനും (എം.ജി ആർ) തമിഴനും( കരുണാനിധി )കന്നഡ അയ്യങ്കാരും (ജയലളിത) തമിഴ് നാട്ടിൽ മുഖ്യമന്ത്രിമാരായിരുന്നുവെന്നൊരു വിശദീകരണവും വന്നു. ഇത് മതിയാവുമോ ആവോ?

Comments