ബെംഗളൂരു: ഭാഷാവിവാദത്തില്‍ മാപ്പ് പറയില്ലെന്ന് കോടതിയിലും ആവര്‍ത്തിച്ച് നടന്‍ കമല്‍ഹാസന്‍. പരാമര്‍ശം ദുരുദ്ദേശത്തോടെയല്ലെന്നും അതിനാല്‍ മാപ്പ് പറയേണ്ട ആവശ്യമില്ലെന്നും കമല്‍ഹാസന്‍ കോടതിയെ അറിയിച്ചു. തഗ് ലൈഫിന്റെ കര്‍ണാടകയിലെ റിലീസ് മാറ്റിവെച്ചതായും നടന്‍ കോടതിയെ അറിയിച്ചു.
കമല്‍ഹാസന്‍ മാപ്പ് പറയണമെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ഖേദ പ്രകടനം എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കുമെന്ന് കോടതി ചൂണ്ടിക്കാട്ടി. എന്ത് അടിസ്ഥാനത്തിലാണ് ഭാഷയെ പറ്റി പരാമര്‍ശം നടത്തിയതെന്നും കോടതി ചോദിച്ചു. മണിരത്നം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘തഗ് ലൈഫ്’ കര്‍ണാടകയില്‍ നിരോധിക്കുന്നതിനെതിരെ നടന്‍ കമല്‍ഹാസന്‍ തന്നെയാണ് കഴിഞ്ഞ ദിവസം കര്‍ണാടക ഹൈക്കോടതിയെ സമീപിച്ചത്.
സിനിമ നിരോധിക്കുന്നത് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കര്‍ണാടക ഫിലിം ചേമ്പറിനെതിരെ കമല്‍ഹാസന്‍ ഹൈക്കോടതിയെ സമീപിച്ചത്. കന്നഡ തമിഴില്‍ നിന്നും ഉദ്ഭവിച്ചതാണെന്ന് പ്രമോഷന്‍ പരിപാടിക്കിടെ കമല്‍ഹാസന്‍ നടത്തിയ പരാമര്‍ശത്തിന് പിന്നാലെയാണ് കര്‍ണാടക ഫിലിം ചേംബര്‍ ചിത്രത്തിന് സംസ്ഥാനത്ത് നിരോധനമേര്‍പ്പെടുത്തിയത്. പരാമര്‍ശത്തില്‍ മാപ്പ് പറയില്ലെന്ന് കമല്‍ഹാസന്‍ നിലപാടെടുത്തതോടെയാണ് ഫിലിം ചേംബര്‍ കര്‍ണാടകയില്‍ സിനിമ പ്രദര്‍ശിപ്പിക്കില്ലെന്ന് തീരുമാനിച്ചത്.
DeToor reflective wanderings…