.
ഭാരതാംബ വിഷയത്തിൽ പ്രതികരിക്കാൻ സാംസ്ക്കാരികനായകരെ വെല്ലുവിളിച്ച് ജോയി മാത്യു . സംസ്ഥാനത്ത് കെ. എസ്. യു , എസ്. എഫ് .ഐ വിദ്യാർത്ഥികൾ അടികൊള്ളുകയാണ്. സർക്കാരും ഗവർണറും തമ്മിലുള്ള വഴക്കാണ്. എന്തേലുമൊന്ന് മിണ്ടി കൂടേയെന്നാണ് ജോയി മാത്യുവിൻ്റെ ചോദ്യം . പ്രതികരിച്ചാൽ കേന്ദ്ര സാഹിത്യ പുരസ്ക്കാരങ്ങൾ കിട്ടാതാവുമോയെന്നതാണ് സാംസ്ക്കാരികനായകരെ അലട്ടുന്നതെന്നും ജോയി പരിഹസിച്ചു. . തനിക്ക് അത്തരം ആശങ്കകളില്ലാത്തതിനാൽ ഭാരതാംബവിഷയത്തിൽ പരസ്യമായി പ്രതികരിക്കുന്നു. രാജ്യസ്നേഹവും ഭാരതാംബപടവുമായി ഒരു ബന്ധവുമില്ല, രാജ്യത്തിന് വേണ്ടി ജീവൻ കൊടുത്തവർ നിരവധിയാണ്. അതിനായി തയ്യാറുള്ളവരും നിരവധിയാണ്. അവരെ പോലെയും അവർക്കൊപ്പവുമാണ് താൻ . ഭാരതമാണ് വലുത്. ഭാരതാംബയല്ല
Comments