Saturday , August 2 2025, 12:34 am

ഓര്‍മ്മകളിലേക്ക് ‘രജിസ്‌ട്രേഡ് തപാല്‍’ സംവിധാനം കൂടി; തപാല്‍ വകുപ്പില്‍ പുതിയ മാറ്റങ്ങള്‍

ന്യൂഡല്‍ഹി: രജിസ്‌ട്രേഡ് തപാല്‍ സംവിധാനം നിര്‍ത്തലാക്കി തപാല്‍ വകുപ്പ്. ഇനി സാധാരണ തപാലും സ്പീഡ് പോസ്റ്റും മാത്രമാകും ഉണ്ടാവുക. രജിസട്രേഡ് തപാല്‍ സ്പീഡ് പോസ്റ്റുമായി ലയിപ്പിക്കുകയാണെന്ന് കേന്ദ്ര തപാല്‍ വകുപ്പ് ഇറക്കിയ ഉത്തരവില്‍ പറയുന്നു. സെപ്തംബര്‍ ഒന്നിന് ഔദ്യോഗികമായി പുതിയ മാറ്റങ്ങള്‍ പ്രാബല്യത്തില്‍ വരും.

തപാല്‍ സേവനം കാര്യക്ഷമമാക്കാനും ഉപഭോക്താക്കള്‍ക്കുള്ള സേവനങ്ങള്‍ മെച്ചപ്പെടുത്താനും വേണ്ടിയാണ് പുതിയ മാറ്റമെന്ന് ഉത്തരവില്‍ പറയുന്നു. ഇതിനാവശ്യമായ നടപടികള്‍ എല്ലാ വകുപ്പുകളും ഡയറക്ടറേറ്റുകളും സ്വീകരിച്ച് ജൂലൈ 31നകം റിപ്പോര്‍ട്ട് നല്‍കാനാണ് ബന്ധപ്പെട്ട ഓഫീസര്‍മാര്‍ക്കുള്ള നിര്‍ദേശങ്ങള്‍.

Comments