കേരളത്തിൽ കുറുക്കന്മാരുടെ എണ്ണം 30000 .പരിഷ്ക്കാരികളായ ഇവർ കാട് ഉപേക്ഷിച്ചു കഴിഞ്ഞു .
അഞ്ചര ശതമാനം പേരും നഗരപരിധികളിലാണ് താമസം .ഗ്രാമ പ്രദേശങ്ങളിൽ 10 ശതമാനം.ഏറ്റവും കൂടുതൽ പേർ അധിവസിക്കുന്നത് തെങ്ങിൻ തോട്ടങ്ങളിൽ ,24% .ബാക്കിയുള്ളവർ റബ്ബർ തോട്ടങ്ങളിലും വയൽ വരമ്പുകളിലും .
കണ്ണൂർ ,കോഴിക്കോട്,തൃശൂർ,എറണാകുളം,തിരവനന്തപുരം നഗരങ്ങളിലാണ് ഇവരിൽ ഏറെയും താമസം . ആലപ്പുഴയിലും അട്ടപ്പാടിയിലും പശ്ചിമഘട്ട മലനിരകളിലും ഇവരില്ല. താഴ് വാരങ്ങളാണ് ഇഷ്ട സങ്കേതങ്ങൾ.
ഇവർ പൊതുവെ ശല്യക്കാരല്ല . ശല്യക്കാരായി നാട്ടുകാർ കാണുന്നുമില്ല .
പക്ഷെ ഇവർ ജനിതകതനിമ നഷ്ടപ്പെട്ട് വംശനാശം നേരിടുകയാണ്.അലഞ്ഞു തിരിയുന്ന പട്ടികളുമായുള്ള സംസർഗം നായ്ക്കുറുക്കന്മാരെ ഉണ്ടാക്കുന്നു .സവർണ കുറുക്കന്മാർ ഇല്ലാതാവുന്നു.
കുറുക്കന്മാർക്കായി സംരക്ഷിത മേഖലകളും നിയമനിർമാണവും ഉണ്ടാവണം. സംസ്ഥാനത്തെ 874 ഗ്രാമങ്ങളിൽ ഒരു സന്നദ്ധ സംഘടന നടത്തിയ സർവെയുടെ ഫലങ്ങളാണിത്.
DeToor reflective wanderings…