കൊച്ചി: സംസ്ഥാനത്ത് തുടർച്ചയായ രണ്ടാംദിവസവും സ്വർണവിലയിൽ ഇടിവ്. ഗ്രാമിന് 35 രൂപ കുറഞ്ഞ് 8,720 രൂപയായി.
ഇതോടെ ഒരു പവന്‍റെ വില 70,000നു താഴെയായി. 280 രൂപ കുറഞ്ഞ് 69,760 രൂപയിലെത്തി. വിഷുദിനമായ തിങ്കളാഴ്ച ഗ്രാമിന് 15 രൂപയും പവന് 120 രൂപയും കുറഞ്ഞിരുന്നു. ശനിയാഴ്ചയാണ് സംസ്ഥാനത്ത് ചരിത്രത്തിലാദ്യമായി സ്വർണവില 70,000 തൊട്ടത്. 70,160 രൂപയായിരുന്നു അന്നത്തെ പവൻ വില.
വെള്ളി വില ഗ്രാമിന് 107 രൂപയാണ്. 18 കാരറ്റിന് 7,180 രൂപയും. യു.എസിനുമേൽ 125 ശതമാനം തീരുവ ചെലുത്താനുള്ള ചൈനയുടെ തീരുമാനം ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരയുദ്ധം വർധിക്കാൻ കാരണമാകുമെന്ന് ആശങ്കയുണ്ട്. ഇതാണ് സ്വർണവിലയെ സ്വാധീനിക്കുന്ന പ്രധാനകാരണങ്ങളിലൊന്ന്.
Comments
DeToor reflective wanderings…