Wednesday , July 30 2025, 4:51 pm

അമേരിക്കയിലെ ടെക്‌സസില്‍ മിന്നല്‍ പ്രളയം; 24 മരണം, 20ലധികം കുട്ടികളെ കാണാനില്ല

ഓസ്റ്റിന്‍: അമേരിക്കയിലെ ടെക്‌സസ് സ്റ്റേറ്റിലുണ്ടായ മിന്നില്‍ പ്രളയത്തില്‍ 24 പേര്‍ മരിച്ചു. കെര്‍ കൗണ്ടി ഷെരീഫ് ലാറി ലീത്ത് ആണ് 24 മരണം സ്ഥിരീകരിച്ചത്. 25ലേറെ പേരെ കാണാതായിട്ടുണ്ട്. പ്രദേശത്തെ വേനല്‍ക്കാല ക്യാമ്പില്‍ പങ്കെടുത്ത 23 പെണ്‍കുട്ടികളെക്കുറിച്ച് വിവരമില്ലെന്നാണ് റിപ്പോര്‍ട്ട്. ടെക്‌സസ് ഹില്‍ കണ്‍ട്രിയില്‍ മാസങ്ങളില്‍ ലഭിക്കേണ്ട മഴയാണ് മണിക്കൂറുകള്‍ക്കുള്ളില്‍ ലഭിച്ചത്. യാതൊരു മുന്നറിയിപ്പുമില്ലാതെ പുലര്‍ച്ചെക്ക് മുമ്പ് അതിശക്തമായ വെള്ളപ്പൊക്കം ഉണ്ടായതോടെ അധികൃതര്‍ക്ക് ഒഴിഞ്ഞുപോകാന്‍ അറിയിപ്പ് പുറപ്പെടുവിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഗ്വാഡലൂപ്പ് നദിയില്‍ വെള്ളപ്പൊക്കമുണ്ടായി.

Comments