കോഴിക്കോട്: മാവൂര്‍ പൊലിസ് സ്റ്റേഷന് സമീപത്തുള്ള ബൈക്ക് ഷോറൂമില്‍ തീപിടുത്തം. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് അപകടമുണ്ടായത്. കെ.എം.എച്ച് മോട്ടോഴ്സ് എന്ന സ്ഥാപനത്തിലാണ് തീപിടുത്തമുണ്ടായത്. ഏഴ് വാഹനങ്ങള്‍ കത്തിനശിച്ചു. സര്‍വീസിനായി നല്‍കിയിരുന്ന വാഹനങ്ങള്‍ ഉള്‍പ്പെടെയാണ് കത്തിയത്. നിലവില്‍ തീ നിയന്ത്രണവിധേയമാണ്. സര്‍വീസ് സെന്ററിലെ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.
Comments