Thursday , June 26 2025, 4:05 pm

മാമന്നനില്‍ ശത്രുക്കളെങ്കില്‍ മാരീശയില്‍ സുഹൃത്തുക്കളോ?; ഫഹദും വടിവേലുവും വീണ്ടും ഒന്നിക്കുന്നു

‘മാമന്നന്‍’ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ഫഹദ് ഫാസിലും തമിഴ് താരം വടിവേലുവും വീണ്ടും ഒന്നിക്കുന്നു. മലയാളി സംവിധായകന്‍ സുധീഷ് ശങ്കര്‍ ഒരുക്കുന്ന ‘മാരീശ’യിലൂടയാണ് താരങ്ങള്‍ വീണ്ടും ഒന്നിക്കുന്നത്. കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ ടീസര്‍ റിലീസായത്. മാമന്നനില്‍ നെഗറ്റീവ് റോളിലെത്തിയ ഫഹദ് ഫാസില്‍ മാരീശയില്‍ വടിവേലുവിനൊപ്പം ഒരു സുഹൃത്തായി എത്തുന്നു എന്നതാണ പ്രത്യേകത. മാമന്നനില്‍ ഇരുവരും മത്സരിച്ച് അഭിനയിച്ച് ചിത്രം സൂപ്പര്‍ ഹിറ്റാക്കിയിരുന്നു.

മാരീശയിലും ഇരുവരും ഹിറ്റ് മേക്കിങ് കോമ്പോ ആയി മാറുമെന്ന പ്രതീക്ഷയാണ് ടീസര്‍ റിലീസായതിന് പിന്നാലെ പ്രേക്ഷകര്‍ പങ്കുവെക്കുന്നത്. നാഗര്‍കോവിലില്‍ നിന്ന് പൊള്ളാച്ചി വരെയുള്ള ഒരു റോഡ് യാത്രയാണ് ചിത്രത്തിന്റെ ഇതിവൃത്തം.

യുവന്‍ ശങ്കര്‍ രാജയാണ് ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്. കോവൈ സരള, വിവേക് പ്രസന്ന, സിതാര, പി. എല്‍ തേനപ്പന്‍, ലിവിംഗ്സ്റ്റണ്‍, രേണുക, ശരവണ സുബ്ബയ്യ, കൃഷ്ണ, ഹരിത, ടെലിഫോണ്‍ രാജ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. സൂപ്പര്‍ ഗുഡ് ഫിലിംസിന്റെ ബനറില്‍ ആര്‍ബി ചൗധരിയാണ് ചിത്രം നിര്‍മിക്കുന്നത്.

Comments