Tuesday , March 3 2026, 2:28 pm

തദ്ദേശ തിരഞ്ഞെടുപ്പ് കരട് വോട്ടര്‍പട്ടിക: കോഴിക്കോട് 70 വോട്ടര്‍മാര്‍ ‘താമസിച്ച’ കെട്ടിടം നിലവിലില്ല

കോഴിക്കോട്: കോര്‍പറേഷന്‍ 62ാം നമ്പര്‍ വെള്ളയില്‍ വാര്‍ഡിലെ 1629 എന്ന വീട്ടുനമ്പറില്‍, പ്രദേശത്തു നടത്തിയ അന്വേഷണത്തില്‍ ഇത്തരമൊരു കെട്ടിടം കണ്ടെത്താനായില്ല. വര്‍ഷങ്ങള്‍ക്കു മുന്‍പ് 1629 എന്ന നമ്പറില്‍ ഒരു വീട് നിലവിലുണ്ടായിരുന്നു. എന്നാല്‍, നിലവില്‍ ഇത്തരമൊരു കെട്ടിടം ഇപ്പോള്‍ പ്രദേശത്ത് ഇല്ല. മാസങ്ങള്‍ക്കു മുന്‍പ് പരിഷ്‌കരിച്ച കോര്‍പറേഷന്റെ നികുതി അസസ്‌മെന്റ് രേഖകളില്‍ ഈ നമ്പര്‍ ഒഴിവാക്കിയിട്ടുണ്ട്. കെട്ടിടം നിലവിലില്ലെങ്കിലാണ് ഇത്തരത്തില്‍ നമ്പര്‍ ഒഴിവാക്കാറുള്ളത്. അതേസമയം, ഇല്ലാത്ത കെട്ടിട നമ്പറില്‍ എഴുപതിലേറെ വോട്ടുകള്‍ ചേര്‍ത്തത് ആരാണെന്നും എങ്ങനെയാണെന്നുമുള്ള ചോദ്യം ഉയരുകയാണ്.

മറ്റ് അസ്വാഭാവികതകള്‍

പുത്തൂര്‍ ഡിവിഷനില്‍ 4/500 എന്ന വീട്ടു നമ്പറില്‍ 320 വോട്ടര്‍മാരുണ്ട്. ഇവര്‍ 5 ബൂത്തുകളിലാണ് ഉള്ളത്. ഇതുപോലെ ഒരു വീട്ടില്‍ 248 വോട്ടര്‍മാരും, 192 വോട്ടര്‍മാരും 149 വോട്ടര്‍മാരും ഉള്ള വീടുകളുമുണ്ട്. പേരും വിലാസവും അതേ പോലെ ആവര്‍ത്തിച്ച് 1408 വോട്ടുകള്‍. ഒരേ ഡിവിഷനില്‍ ഒരേ ബൂത്തില്‍ 480 വോട്ടുകള്‍ ആവര്‍ത്തിച്ചു. ഒരേ ഡിവിഷനില്‍ തന്നെ 752 വോട്ടുകള്‍ ആവര്‍ത്തിച്ച് വന്നപ്പോള്‍ 656 വോട്ടുകള്‍ വ്യത്യസ്ത ഡിവിഷനിലായാണ് ആവര്‍ത്തിച്ച് വന്നത്.

 

Comments