Tuesday , March 3 2026, 6:23 pm

പ്രായത്തെ തോല്‍പ്പിച്ച് നൂറ്റിമൂന്നാം വയസിലും വോട്ട് ചെയ്യാനെത്തി

ഫറോക്ക്:പ്രായത്തെ തോല്‍പ്പിച്ച് നൂറ്റിമൂന്നാം വയസിലും സ്വാതന്ത്ര്യ സമര സേനാനി ‘സോഷ്യോ വാസുവേട്ടന്‍’ വോട്ട് ചെയ്യാനെത്തി. കോഴിക്കോട് കോര്‍പ്പറേഷനിലെ നാല്‍പ്പത്തിയാറാം ഡിവിഷനിലെ ചെറുവണ്ണൂര്‍ ഗവ: ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ അഞ്ചാം ബൂത്തില്‍ലായിരുന്നുവോട്ട്.

     മക്കളായ രമേഷ് ബാബുവിനും രാജ് നാരായണിനുമൊപ്പമാണ് വോട്ട് ചെയ്യാനെത്തിയത്.ജനാധിപത്യ മഹോത്സവത്തില്‍ വോട്ടവകാശമുള്ള എല്ലാവരും വോട്ടവകാശം വിനിയോഗിക്കണമെന്നും പൗരന്‍മാരുടെ കടമയാണെന്നും സ്വാതന്ത്ര്യ സമര സേനാനി വാസു പറഞ്ഞു. പരസഹായമില്ലാതെ ഒറ്റയ്ക്കാണ് വോട്ട് ചെയ്തത്.

Comments