കല്‍പറ്റ: വയനാട്ടില്‍ എട്ട് ഗവ.വിദ്യാലയങ്ങളില്‍ ക്രിയേറ്റീവ് കോര്‍ണര്‍ തുടങ്ങുന്നു. തരുവണ യു.പി സ്‌കൂള്‍, മാനന്തവാടി യു.പി സ്‌കൂള്‍, ഇരുളം ഹൈസ്‌കൂള്‍, ചേനാട് ഹൈസ്‌കൂള്‍, കല്ലിങ്കര യു.പി സ്‌കൂള്‍, കണിയാമ്പറ്റ യു.പി സ്‌കൂള്‍, പുളിയാര്‍മല യു.പി സ്‌കൂള്‍, തലപ്പുഴ യു.പി സ്‌കൂള്‍ എന്നിവിടങ്ങളിലാണ് ക്രിയേറ്റീവ് കോര്‍ണര്‍ ആരംഭിക്കുന്നത്. സമഗ്ര ശിക്ഷ കേരളയും(എസ്.എസ്.കെ)വിദ്യാഭ്യാസ വകുപ്പും സ്റ്റാര്‍ പദ്ധതിയില്‍ കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയുടെ സഹകരണത്തോടെ ഈ അധ്യയന വര്‍ഷം നടപ്പാക്കുന്ന പഠനപിന്തുണ പദ്ധതിയാണ് ക്രിയേറ്റീവ് കോര്‍ണര്‍.
അഞ്ച് മുതല്‍ 10 വരെ ക്ലാസുകളിലെ വിദ്യാര്‍ഥികളെ അറിവ്, കഴിവ്, മനോഭാവം എന്നിവ അടിസ്ഥാനമാക്കി തൊഴിലിനും സമൂഹത്തോടുള്ള കടമ നിറവേറ്റുന്നതിനും സജ്ജരാക്കുക പദ്ധതി ലക്ഷ്യമാണ്. കൃഷി, വയറിംഗ്, ഫാഷന്‍ ടെക്നോളജി, പാചകം, മരപ്പണി, ഇലക്ട്രോണിക്സ്, പ്ലംബിംഗ് എന്നിവ പാഠപുസ്തകത്തോടുചേര്‍ത്ത് വിദ്യാര്‍ഥികളെ പരിചയപ്പെടുത്തുകയും പരിശീലിപ്പിക്കുകയും പദ്ധതിയുടെ ഭാഗമാണ്.
DeToor reflective wanderings…