Thursday , June 26 2025, 5:48 pm

മോഹന്‍ലാല്‍ ചിത്രത്തിന്റെ ഹാര്‍ഡ് ഡിസ്‌കുമായി യുവതി മുങ്ങിയെന്ന് പരാതി

മോഹന്‍ലാല്‍ അഭിനയിച്ച തെലുങ്ക് ചിത്രത്തിന്റെ ഹാര്‍ഡ് ഡിസ്‌ക് മോഷണം പോയെന്ന് റിപ്പോര്‍ട്ട്. വിഷ്ണു മഞ്ചു നായകനാകുന്ന ബിഗ് ബജറ്റ് തെലുങ്ക് ചിത്രമായ ‘കണ്ണപ്പ’യുടെ സുപ്രധാന സീനുകള്‍ അടങ്ങിയ ഹാര്‍ഡ് ഡിസ്‌ക് മോഷണം പോയെന്നാണ് വിവരം. തെലുങ്ക് മാധ്യമങ്ങളാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

ചിത്രത്തില്‍ കിരാത എന്ന റോളില്‍ മോഹന്‍ലാലും അഭിനയിച്ചിട്ടുണ്ട്. മുംബൈയില്‍ നിന്ന് സിനിമയുടെ വിഎഫ്എക്‌സ് അടങ്ങിയ ഹാര്‍ഡ് ഡ്രൈവ് ഫിലിം നഗറിലെ ട്വന്റി ഫോര്‍ ഫ്രെയിംസ് ഫാക്ടറിയിലേക്ക് കൊറിയര്‍ അയച്ചിരുന്നു. ഈ ഹാര്‍ഡ് ഡ്രൈവ് ഓഫീസ് ബോയ് കൈപറ്റിയതിന് ശേഷം ചരിത എന്ന യുവതിക്ക് കൈമാറിയെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ചിത്രത്തിന്റെ നിര്‍മാതാവാണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്.

മോഹന്‍ ബാബുവിന്റെ ഉടമസ്ഥതയിലുള്ള 24 ഫ്രെയിംസ് ഫാക്ടറി, എ വി എ എന്റര്‍ടൈന്‍മെന്റ്‌സ് എന്നി ബാനറുകളിലാണ് ചിത്രം നിര്‍മിക്കുന്നത്. കണ്ണപ്പ എന്ന ശിവ ഭക്തന്റെ കഥ പറയുന്ന ചിത്രം 1976 ല്‍ പുറത്തിറങ്ങിയ തെലുങ്ക് ചിത്രം ഭക്ത കണ്ണപ്പയ്ക്കുള്ള ട്രിബ്യൂട്ടാണ് ഒരുക്കുന്നത്.

Comments