Saturday , October 4 2025, 12:51 pm

ഗവര്‍ണറുടെ പണിയെന്തെന്ന് കുട്ടികളും പഠിക്കട്ടെ; പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തുമെന്ന് മന്ത്രി

തിരുവനന്തപുരം: ഗവര്‍ണറുടെ ഭാരഘടനാപരമായ അധികാരങ്ങള്‍ പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. പത്താംക്ലാസിലെ സാമൂഹ്യശാസ്ത്രം രണ്ടാം വോളിയത്തില്‍ വിഷയം ഉള്‍പ്പെടുത്താനാണ് തീരുമാനം. ഗവര്‍ണറുടെ അധികാരങ്ങളെ കുറിച്ച് കുട്ടികള്‍ അറിയണമെന്ന് മന്ത്രി പറഞ്ഞു. അടുത്ത വര്‍ഷം മുതല്‍ 11,12 ക്ലാസുകളിലെ പാഠപുസ്തകത്തിലും വിഷയം ഉള്‍പ്പെടുത്തുമെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.

Comments