തിരുവനന്തപുരം: രാജ്ഭവനിലെ ഭാരതാംബചിത്ര വിവാദത്തില്‍ എക്‌സിലും പോര് തുടര്‍ന്ന് മന്ത്രി വി. ശിവന്‍ കുട്ടിയും ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കറും. ഭാരതാംബയെ മാറ്റില്ല എന്ന തലക്കെട്ടില്‍ മന്ത്രിയുടെ ചിത്രം കൂടെ പങ്കുവെച്ചാണ് ഗവര്‍ണറുടെ എക്‌സിലെ പോസ്റ്റ്. ഇതിന് മറുപടിയുമായി മന്ത്രി എക്‌സില്‍ മറ്റൊരു പോസ്റ്റ് പങ്കുവെക്കുകയും ചെയ്തു. ഭരണഘടനക്കൊപ്പം നിലകൊള്ളുന്നു എന്നാണ് മന്ത്രി എക്‌സില്‍ പങ്കുവെച്ച പോസ്റ്റ്.
രാജ്ഭവനില്‍ ഭരണഘടനാ ലംഘനം നടത്തിയത് ഗവര്‍ണര്‍ ആണെന്ന് മന്ത്രി പറഞ്ഞു. ഭാരതാംബയുടെ ചിത്രം വയ്ക്കാന്‍ ഒരു ഭരണഘടനയും പറയുന്നില്ല. തന്റെ ഓഫീസില്‍ മാര്‍ക്‌സിന്റെ പടം വയ്ക്കാന്‍ കഴിയുമോയെന്നും മന്ത്രി ചോദിച്ചു.
Comments
DeToor reflective wanderings…