Friday , June 27 2025, 3:28 am

ചേരക്ക് അംഗീകാരം കേരളത്തിൻ്റെ ഔദ്യോഗിക ഉരഗമാവും

രിംചേരയും മഞ്ഞചേരയും കേരളത്തിൻ്റെ സൗഹൃദ പട്ടികയിലേക്ക് .വന്യജീവി സംരക്ഷണ നിയമത്തിലെ ഒന്നാം പട്ടികയിലാണ് ചേര .ഏറ്റവുമധികം നിയമസംരക്ഷണമുള്ള പാമ്പ് വർഗം. ഏറ്റവുമധികം മനുഷ്യ സൗഹൃദവും . രോഗകാരികളായ എലികളെ തിന്നൊടുക്കും. വിഷപാമ്പുകളുടെ കുഞ്ഞുങ്ങളെയും അകത്താക്കും. സ്വന്തമായി വിഷവുമില്ല. പക്ഷെ ഭക്ഷണത്തിനും തൊലിക്കും ഔഷധാവശ്യങ്ങൾക്കുമായി മനുഷ്യൻ വ്യാപകമായി പിടി കൂടുകയാണ് ഇവരെ. അങ്ങനെ അതിവേഗം വംശനാശം നേരിടുന്നു. വർഷത്തിൽ 18 മുട്ടകളിടും. എന്നാലും കണ്ടുകിട്ടാനില്ല പഴയതുപോലെ . സ്റ്റേറ്റ് ബോർഡ് ഓഫ് വൈൽഡ് ലൈഫിൻ്റെ പ്രഖ്യാപനം വരുന്നതോടെ ചേരകളിനി തൊടിയിലും പറമ്പിലും വനത്തിലും സുരക്ഷിതരായി ഇഴയും ,മുട്ടിയിട്ട് പെരുകും.

Comments