ചീരാല്‍(വയനാട്): 300 ഏക്കര്‍ വരുന്ന വേടന്‍കോട് എസ്റ്റേറ്റിലെ കാടുമൂടിയ ഭാഗം വന്യജീവികള്‍ താവളമാക്കി. പുലി, പന്നി, കാട്ടാട്, മയില്‍, കുരങ്ങ് തുടങ്ങിയ ഇനം വന്യജീവികള്‍ എസ്റ്റേറ്റിലെ ‘വനത്തില്‍’ തങ്ങുന്നുണ്ടെന്ന് പ്രദേശവാസികള്‍ പറയുന്നു. എസ്റ്റേറ്റിലെ മഞ്ഞക്കുന്ന് ഭാഗമാണ് കാടുമൂടിയത്. എസ്റ്റേറ്റിനടുത്താണ് കല്ലിങ്കര, മഞ്ഞക്കുന്ന്, തവണി, ചെറുമാട് തുടങ്ങിയ ജനവാസ കേന്ദ്രങ്ങള്‍. ഇവിടങ്ങളില്‍ വന്യജീവി ശല്യം കലശലാണ്. മഞ്ഞക്കുന്നിനടുത്ത് കഴിഞ്ഞദിവസം പുലിയെ കണ്ടതായി നാട്ടുകാര്‍ പറയുന്നു.
കാട് വെട്ടിത്തെളിക്കാന്‍ വേടന്‍കോട് എസ്റ്റേറ്റ് മാനേജ്‌മെന്റിന് നിര്‍ദേശം നല്‍കണമെന്ന് പ്രദേശവാസികളുടെ യോഗം റവന്യു അധികാരികളോട് ആവശ്യപ്പെട്ടു. എസ്റ്റേറ്റിലുള്ള വന്യജീവികളെ വനത്തിലേക്ക് തുരത്തണമെന്ന ആവശ്യവും ഉന്നിയിച്ചു. ജെ.എ.രാജു അധ്യക്ഷത വഹിച്ചു. കെ.സി.കെ.തങ്ങള്‍, ടി.ഗംഗാധരന്‍, വി.എസ്.സദാശിവന്‍, സലിം നൂലക്കുന്ന്, ടി.എന്‍.സുരേന്ദ്രന്‍, എ.സലിം എന്നിവര്‍ പ്രസംഗിച്ചു.
DeToor reflective wanderings…