കെഎസ്ആർടിസി ചങ്ങനാശേരി ബജറ്റ് സെൽ ടൂറിസത്തിന്റെ ഭാഗമായി ഒക്ടോബർ 31 ശനിയാഴ്ച ഗവി കാണുവാൻ സുവർണാവസരം. ജീപ്പ് സഫാരിയും ഉച്ചഭക്ഷണവും ഉൾപ്പെടെ 1870 രൂപയാണ്. രാവിലെ 5.30ന് പുറപ്പെട്ടു രാത്രി 10 മണിക്ക് മടങ്ങിയെത്തും. ബുക്കിങ്ങിന് 8086163011, 98468 52601.കെഎസ്ആർടിസി ചങ്ങനാശേരി ബജറ്റ് ടൂറിസത്തിന്റെ നവംബർ മാസത്തിലെ ആദ്യ ഉല്ലാസയാത്ര നവംബർ രണ്ടിന് തെന്മല പാൽ അരുവിയിലെ മനോഹര കാഴ്ചകൾ കാണുവാൻ പോകുന്നു. ബസ് ചാർജ് 610 രൂപ മാത്രം. …
Read More »ഇന്ത്യയിൽ സ്ത്രീകൾക്ക് ധൈര്യമായി യാത്ര ചെയ്യാവുന്ന നഗരങ്ങൾ
രാജ്യത്ത് സ്ത്രീകൾക്ക് ഏറ്റവും സുരക്ഷിതമായി സഞ്ചരിക്കാവുന്ന നഗരങ്ങളുടെ പട്ടിക പുറത്ത്. ദ നാഷണൽ ആനുവൽ റിപ്പോർട്ട് ആൻഡ് ഇൻഡെക്സ് ഓൺ വിമൻ സേഫ്റ്റി അഥവാ NARI ആണ് 2025 ലെ പട്ടിക പുറത്തിറക്കിയത്. ഏതായാലും പട്ടികയിലെ ആദ്യ പത്തു നഗരങ്ങളിൽ കേരളത്തിൽ നിന്ന് ഒരു സ്ഥലം പോലും ഇടം പിടിച്ചിട്ടില്ല. ഇന്ത്യൻ നഗരങ്ങൾ സ്ത്രീകൾക്ക് എത്രത്തോളം സുരക്ഷിതമാണെന്ന് വെളിപ്പെടുത്തുന്നതാണ് NARI റിപ്പോർട്ട്. 31 നഗരങ്ങളിലായി 12,770 സ്ത്രീകളെ ഉൾപ്പെടുത്തിയാണ് സർവേ …
Read More »ഇന്ത്യയില്‍ നിന്ന് ഗ്രീസിലേക്ക് നേരിട്ട് പറക്കാം; പുതിയ റൂട്ട് പ്രഖ്യാപിച്ച് ഇന്‍ഡിഗോ
ന്യൂഡല്‍ഹി: ഇന്ത്യയില്‍ നിന്ന് ഇനി നേരിട്ട് ഗ്രീസിലേക്ക് പറക്കാം. ഗുരുഗ്രാം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ വിമാനക്കമ്പനി ഇന്‍ഡിഗോയാണ് പുതിയ റൂട്ട് പ്രഖ്യാപിച്ചത്. റെഗുലേറ്ററി കമ്മിറ്റിയുടെ അനുമതി ലഭിച്ചാലുടന്‍ ആഴ്ചയില്‍ ഏഥന്‍സിലേക്ക് 6 വിമാന സര്‍വീസുകളാണ് കമ്പനി തുടങ്ങുക. 2026 ജനുവരി മുതലാണ് സര്‍വീസുകള്‍ ആരംഭിക്കുന്നത്. എയര്‍ബസ് എ321 എക്‌സ്.എല്‍. ആര്‍ എന്ന വിമാനമാണ് ഇതിനായി ഉപയോഗിക്കുക. ഈ വര്‍ഷം പുതുതായി പത്ത് അന്താരാഷ്ട്ര സര്‍വീസുകള്‍ തുടങ്ങുമെന്ന് നേരത്തേ ഇന്‍ഡിഗോ പ്രഖ്യാപിച്ചിരുന്നു. …
Read More »വര്‍ക്കല ക്ലിഫ് ഉള്‍പ്പെടെ ഇന്ത്യയിലെ 7 പൈതൃക മേഖലകള്‍ യുനസ്‌കോയുടെ പൈതൃകപ്പട്ടികയില്‍
കോഴിക്കോട്: കേരളത്തിലെ വര്‍ക്കല ക്ലിഫ് ഉള്‍പ്പെടെ ഇന്ത്യയിലെ 7 പൈതൃക മേഖലകള്‍ കൂടി യുനസ്‌കോയുടെ പൈതൃകപ്പട്ടികയിലേക്കായി പരിഗണിക്കുന്നു. ലോക പൈതൃകപ്പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിനായുള്ള കരട് പട്ടികയാണ് ഇപ്പോള്‍ തയ്യറാക്കിയിരിക്കുന്നത്. ഇതിലാണ് വര്‍ക്കല ക്ലിഫും ഉള്‍പ്പെട്ടത്. ഇംഗ്ലണ്ടിലെ വൈറ്റ് ക്ലിഫുമായാണ് വര്‍ക്കല ക്ലിഫിനെ യുനസ്‌കോ സംഘം താരതമ്യപ്പെടുത്തിയിരിക്കുന്നത്. ഇതോടെ ഇന്ത്യയില്‍ നിന്നും പരിഗണിക്കുന്ന സ്ഥലങ്ങളുടെ എണ്ണം 69 ആയി. യുനസ്‌കോയുടെ ഇന്ത്യന്‍ ഓഫീസ് ഓഗസ്റ്റ് 27നാണ് സ്ഥലങ്ങള്‍ നിര്‍ദേശിച്ചത്. മഹാരാഷ്ട്രയിലെ ഡെക്കാന്‍ ട്രാപ്‌സ്, …
Read More »കൊല്ലങ്കോട് സുന്ദരഗ്രാമത്തിലെത്തുന്നവരെ വരവേല്‍ക്കാന്‍ ഇക്കോ ടൂറിസം പദ്ധതി സജ്ജമായി
കൊല്ലങ്കോട്: കൊല്ലങ്കോട് സുന്ദരഗ്രാമം കാണാനെത്തുന്ന വിനോദസഞ്ചാരികള്‍ക്ക് ഏറെ ദൃശ്യവിഭവങ്ങളൊരുക്കി വനംവകുപ്പിന്റെ ഇക്കോ ടൂറിസം പദ്ധതി. സീതാര്‍കുണ്ടില്‍ ഇക്കഴിഞ്ഞ ദിവസം ഉദ്ഘാടനംചെയ്ത ഇക്കോ ടൂറിസം കേന്ദ്രത്തില്‍ സഞ്ചാരികള്‍ക്ക് ഏറെ സൗകര്യം ഒരുക്കിയിട്ടുണ്ട്. വെള്ളച്ചാട്ടം കാണാന്‍ പോവുന്നവര്‍ക്ക് കോണ്‍ക്രീറ്റ് നടവഴി, സഞ്ചാരവഴികളില്‍ ഇരിപ്പിടങ്ങളും, ശൗചാലയവും സജ്ജമാക്കി. 2024 കൊല്ലങ്കോട് പഞ്ചായത്ത് സുന്ദരഗ്രാമമായി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചതിനു ശേഷം സംസ്ഥാനത്തെ മിക്ക ജില്ലകളില്‍ നിന്നും സ്ഥലം കാണാന്‍ വലിയ ജനക്കൂട്ടമെത്തിയിരുന്നു. ഇവര്‍ക്ക് ആവശ്യമായ പ്രാഥമികസൗകര്യങ്ങളുടെ പരിമിതി …
Read More »ഓണത്തിന് കർണാടക ആർടി സി വക കേരളത്തിലേക്ക് 90 സ്പെഷ്യൽ ബസുകൾ; സർവീസുകൾ ഇന്നു മുതൽ
കോഴിക്കോട്: ഓണത്തിരക്ക് മുന്നിൽക്കണ്ട് കേരളത്തിലേക്ക് അധികമായി 90 സർവീസുകൾ കൂടി പ്രഖ്യാപിച്ച് കർണാടക ആർ ടി സി. സെപ്തംബർ 2 മുതലാണ് സർവീസുകൾ ആരംഭിക്കുന്നത്. യാത്രക്കാർ കൂടുതലുള്ള കോഴിക്കോട്, കണ്ണൂർ, പാലക്കാട്, തൃശൂർ, എറണാകുളം, കോട്ടയം, തിരുവനന്തപുരം ജില്ലകളിലേക്കാണ് സർവീസുകൾ. മൈസൂരു റോഡ് ബസ് സ്റ്റേഷൻ, ശാന്തിനഗർ ബിഎംടിസി ബസ് സ്റ്റേഷൻ എന്നിവിടങ്ങളിൽ നിന്നാണ് സർവീസുകൾ ആരംഭിക്കുക. ഇതിൽ പ്രീമിയം കാറ്റഗറി ബസുകൾ ശാന്തി നഗർ ബസ് സ്റ്റേഷനിൽ നിന്നാകും …
Read More »ഓണം: ബാംഗ്ലൂരിലേക്ക് പ്രതിദിനം 19 ബസുകള്‍ കൂടി അനുവദിച്ച് കേരള ആര്‍ടിസി
തിരുവനന്തപുരം: ഓണക്കാലത്തെ ബാംഗ്ലൂര്‍ റൂട്ടിലുള്ള യാത്രാ ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍ കൂടുതല്‍ ബസുകള്‍ അനുവദിച്ച് കേരള ആര്‍ടിസി. പ്രതിദിനം 19 ബസുകള്‍ കൂടി അധികമായി ലഭ്യമാക്കുമെന്ന് കേരള ആര്‍ടിസി പ്രഖ്യാപിച്ചിട്ടുണ്ട്. നേരത്തേ അനുവദിച്ച 20 സ്‌പെഷല്‍ ബസുകള്‍ക്ക് പുറമേയാണിത്. ബുക്കിങ് അടുത്ത ദിവസം മുതല്‍ ആരംഭിക്കും. ഓണക്കാലത്തോട് അനുബന്ധിച്ച് നിരത്തിലിറക്കിയ പുത്തന്‍ ബസുകളുടെ ഫ്‌ലാഗ് ഓഫ് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചിരുന്നു. ഇവയുടെ കന്നി സര്‍വീസാണ് ബാംഗ്ലുരിലേക്ക് നടത്തുന്നത്. ഓണം അടുത്തതോടെ …
Read More »ഫ്രീഡം സെയിലു’മായി എയര്‍ ഇന്ത്യ എക്‌സ്പ്രസ്; ആഭ്യന്തര യാത്ര ടിക്കറ്റുകള്‍ 1279 രൂപ മുതല്‍
കൊച്ചി: 79ാം സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി വിപുലമായ ഓഫറുകളുമായി എയര്‍ ഇന്ത്യ എക്‌സപ്രസ്. ആഭ്യന്തര സര്‍വീസുകള്‍ തുടങ്ങുന്നത് 1279 രൂപ നിരക്കിലും അന്താരാഷ്ട്ര സര്‍വീസുകള്‍ 4279 രൂപ നിരക്കിലുമാണ് തുടങ്ങുന്നത്. ഫ്രീഡം സെയിലിലൂടെ 50 ലക്ഷം സീറ്റുകളാണ് ലഭ്യമാക്കുന്നത്. ഓഫറുകള്‍ ഇന്ന് മുതല്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ വെബ്‌സൈറ്റ് വഴി ലഭ്യമാകും. ഓഗസ്റ്റ് 11 മുതല്‍ എല്ലാ പ്രധാന ടിക്കറ്റ് ബുക്കിങ് വെബ്‌സൈറ്റുകളിലും ഇത് ലഭ്യമാകും. 2025 ഓഗസ്റ്റ് 19 …
Read More »യൂറോപ്പിൽ പോവാം
ജോൺസ് മാത്യു- യൂറോപ്യൻ സന്ദർശനം ആഗ്രഹിക്കുന്നവർ ചില വസ്തുതകൾ മുൻകൂട്ടി ശ്രദ്ധിക്കേണ്ടത് ആവശ്യമാണ്. യൂറോപ്യൻ യാത്രക്ക് മാനസികമായി തയ്യാറാകേണ്ടത് വളരെ അത്യാവശ്യമാണ്. സാംസ്ക്കാരികമായും സാമൂഹ്യപരമായും വളരെയേറെ വ്യത്യസ്തമായ യൂറോപ്പ് ഇന്ത്യൻ സാമൂഹ്യ ശീലങ്ങളുമായി താരതമ്യം ചെയ്യുവാൻ പ്രയാസമാണ്. യാത്രക്ക് മുൻപ് സന്ദർശിക്കുന്നതിന് ആഗ്രഹിക്കുന്ന രാജ്യത്തെക്കുറിച്ച് ഒരു ലഘു ചരിത്രം, കാലാവസ്ഥ, ഭക്ഷണവിഭവങ്ങൾ എന്നിവയെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടതുണ്ട്. സാമൂഹിക ജീവിതത്തിലും പൊതു ഇടങ്ങളിലുമുള്ള പെരുമാറ്റ രീതികളെക്കുറിച്ചും ഒരു സാമാന്യ ധാരണ ഉണ്ടായിരിക്കുന്നത് …
Read More »ടിക്കറ്റ് ബുക്കിങ്, ട്രെയിന്‍ ട്രാക്കിങ്; എല്ലാത്തിനും ഇനി ഒരു ആപ്പ്
തിരുവനന്തപുരം: ഇനി ട്രെയിന്‍ യാത്രക്കായി ഒന്നിലധികം ആപ്പുകളെ ആശ്രയിക്കേണ്ട. ടിക്കറ്റ് ബുക്കിങ്, ട്രെയിന്‍ ട്രാക്കിങ് എല്ലാത്തിനുമായി ഒറ്റ ആപ്പ് പുറത്തിറക്കിയിരിക്കുകയാണ് ഇന്ത്യന്‍ റെയില്‍വേ. റെയില്‍വണ്‍ എന്ന ആപ്പാണ് പുറത്തിറക്കിയിരിക്കുന്നത്. റെയില്‍വേയുമായി ബന്ധപ്പെട്ട മുഴുവന്‍ വിവരങ്ങളും ലഭ്യമാകുന്ന രീതിയിലാണ് പുതിയ ആപ്പ് പുറത്തിറക്കിയിരിക്കുന്നത്. ടിക്കറ്റ് റിസര്‍വേഷന്‍, പ്ലാറ്റ്‌ഫോം ടിക്കറ്റ്, പിഎന്‍ആര്‍ ട്രാക്കിങ്, ട്രെയിന്‍ സ്റ്റാറ്റസ്, കോച്ച് പൊസിഷന്‍ തുടങ്ങിയ വിവിധ സേവനങ്ങള്‍ റെയില്‍വണ്‍ ആപ്പില്‍ ലഭ്യമാണ്. ഡിജിറ്റല്‍ പരിഹാരങ്ങളിലൂടെ യാത്രാ സേവനങ്ങള്‍ …
Read More »
DeToor reflective wanderings…