വാഷിംങ്ടൺ: എച്ച്-1 ബി വിസ അപേക്ഷ ഫീസ് കുത്തനെ വർധിപ്പിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. വിസ വാര്‍ഷിക ഫീസ് ഒരു ലക്ഷം ഡോളറാക്കിയാണ് ഉയർത്തിയത്. കുടിയേറ്റം നിയന്ത്രിക്കുന്നതിനാണ് പുതിയ തീരുമാനമെന്നാണ് ട്രംപിന്റെ വിശദീകരണം. നിലവിൽ 1700നും 4500 ഡോളറിനും ഇടയിലാണ് ഫീസ്. ടെക് കമ്പനികൾക്ക് വൻ തിരിച്ചടിയാകും പുതിയ നടപടിയെന്നാണ് വിലയിരുത്തൽ. ഇന്ത്യൻ ഐടി പ്രൊഫഷനലുകൾക്കും ചെറുകിട കമ്പനികൾക്കും കനത്ത സാമ്പത്തിക ഭാരമാണുണ്ടാവുക. വെള്ളിയാഴ്ച്ചയാണ് ഫീസ് വര്‍ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട …
Read More »അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ഒരു മരണം കൂടി: ഒരു മാസത്തിനിടെ ഏഴുമരണങ്ങൾ
കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ഒരു മരണം കൂടി. തൃശ്ശൂർ ചാവക്കാട് സ്വദേശി റഹീം (59) ആണ് മരിച്ചത്. അബോധാവസ്ഥയിൽ കണ്ടെത്തിയ റഹീമിനെ വളണ്ടിയർമാർ ചേർന്ന് വ്യാഴാഴ്ചയാണ് കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിച്ചത്. രോഗലക്ഷണങ്ങൾ ഉള്ളതിനാൽ സിഎസ്എഫ് പരിശോധന നടത്തി വരികയായിരുന്നു. അബോധാവസ്ഥയിൽ തുടരുകയായിരുന്നു റഹീം. ഇന്നലെ വൈകുന്നേരത്തോടെ മരണം സ്ഥിരീകരിക്കുകയായിരുന്നു. നിലവിൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ ഇതേ രോഗബാധയോടെ 10 പേരാണ് ചികിത്സയിലുള്ളത്. മൂന്നുപേർ കുട്ടികളാണ്. സംസ്ഥാനത്ത് …
Read More »കോഴിക്കോട് ഐസിയു പീഡനക്കേസ്: അതിജീവിത സമരത്തിലേക്ക്
കോഴിക്കോട്: മെഡിക്കല്‍ കോളേജ് ഐസിയുവില്‍ പീഡനത്തിനിരയായ അതിജീവിത വീണ്ടും സമരത്തിലേക്ക്. പ്രതികൾക്കനുകൂലമായി സര്‍ക്കാര്‍ നിലപാട് സ്വീകരിക്കുന്നെന്ന് ആരോപിച്ചാണ് സമരം. തിരുവനന്തപുരത്ത് ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ വസതിക്ക് മുമ്പിലാകും സമരം. പ്രതികള്‍ക്ക് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ തിരികെ ജോലിയില്‍ പ്രവേശിക്കാന്‍ സാഹചര്യമൊരുക്കിയെന്നാണ് അതിജീവിതയുടെ ആരോപണം. ട്രൈബ്യൂണലിന് മുന്നില്‍ പ്രതികള്‍ക്ക് അനുകൂല റിപ്പോര്‍ട്ട് നല്‍കി സര്‍ക്കാര്‍ സഹായിച്ചുവെന്നും അതിജീവിത പറഞ്ഞു. ആരോപണ വിധേയര്‍ക്ക് ജോലിയില്‍ പ്രവേശിക്കാന്‍ മറ്റ് മൂന്നുപേരുടെ പ്രമോഷന്‍ തടഞ്ഞു. തന്നെ സഹായിച്ചതിന്റെ …
Read More »തിങ്കളാഴ്ച മുതൽ ഉപാധികളോടെ പാലിയേക്കരയിൽ ടോൾ പിരിക്കാൻ ഹൈക്കോടതി അനുമതി
കൊച്ചി: പാലിയേക്കരയിൽ ടോൾ പിരിവ് പുനരാരംഭിക്കുന്നതിന് ഹൈക്കോടതി അനുമതി. തിങ്കളാഴ്ച മുതൽ ചില ഉപാധികളോടെ ടോൾ പിരിക്കാമെന്നാണ് ഹൈക്കോടതി പറഞ്ഞത്. പാലിയേക്കരയിൽ ടോൾ നിരക്ക് പരിഷ്കരിച്ചതു സംബന്ധിച്ച രേഖകൾ ഹാജരാക്കാനും കോടതി നിർദേശിച്ചിട്ടുണ്ട്. പുതുക്കിയ നിരക്കാകുമോ പിരിക്കുക എന്ന കാര്യത്തിൽ കോടതി ഉത്തരവ് വന്നാലേ വ്യക്തത ലഭിക്കുകയുള്ളൂ. ഇടപ്പള്ളി – മണ്ണുത്തി ദേശീയപാത നവീകരണം മന്ദഗതിയിലാകുകയും ഗതാഗത കുരുക്ക് രൂക്ഷമാകുകയും ചെയ്തതിന് പിന്നാലെയാണ് പാലിയേക്കരയിലെ ടോള്‍ പിരിവിന് ഓഗസ്റ്റ് 6 മുതൽ …
Read More »കൂടെ താമസിക്കുന്നയാളെ കുത്തിപ്പരിക്കേൽപ്പിച്ചു; ഇന്ത്യൻ ടെക്കിയെ യു എസ് പോലീസ് വെടിവച്ചുകൊന്നു
വാഷിങ്ടൺ: കൂടെ താമസിക്കുന്നയാളുമായുള്ള സംഘർഷത്തിനിടെ ഇന്ത്യൻ ടെക്കിയെ വെടി വച്ചു കൊന്ന് യുഎസ് പോലീസ്. ഹൈദരാബാദ് സ്വദേശി മുഹമ്മദ് നിസാമുദ്ദീൻ (32) ആണ് അമേരിക്കയിലെ സാന്താക്ലാര പോലീസിന്റെ വെടിയേറ്റ് മരിച്ചത്. സെപ്റ്റംബർ 3 നാണ് കേസിനാസ്പദമായ സംഭവം. നിസാമുദ്ദീനും ഒപ്പം താമസിക്കുന്നയാളും തമ്മിൽ വാക്കേറ്റമുണ്ടാകുകയും തർക്കത്തിനിടയ്ക്ക് നിസാമുദ്ദീൻ അയാളെ കുത്തിപ്പരിക്കേൽപ്പിക്കുകയും ചെയ്തെന്നാണ് പോലീസ് പറയുന്നത്. അടിയന്തിര സഹായം ആവശ്യപ്പെട്ട് സന്ദേശം ലഭിച്ചതിനെ തുടർന്ന് സംഭവസ്ഥലത്തെത്തിയ പോലീസ് നിസാമുദ്ദീന് നേരെ 4 തവണ …
Read More »ആഗോള അയ്യപ്പ സംഗമം: സംസ്ഥാനത്തിൻ്റെ ക്ഷണം സ്വീകരിച്ചത് തമിഴ്നാട് മാത്രം
പത്തനംതിട്ട: ആഗോള അയ്യപ്പ സംഗമത്തിന് ദേവസ്വം ബോർഡിന്റെ ക്ഷണം സ്വീകരിച്ചത് തമിഴ്നാട് സർക്കാർ മാത്രം. ഉദ്ഘാടന ചടങ്ങിൽ തമിഴ്നാട്ടിൽ നിന്നുള്ള മന്ത്രിമാരായ പി കെ ശേഖർ ബാബു, പളനിവേൽ ത്യാഗരാജൻ എന്നിവരാണ് എത്തുക. കർണാടക, ഡൽഹി, തെലങ്കാന സർക്കാരുകളെ അയ്യപ്പസംഗമത്തിലേക്ക് ക്ഷണിച്ചിരുന്നെങ്കിലും പ്രതിനിധികളെ അയച്ചിട്ടില്ല. മറ്റ് ക്ഷണിതാക്കളെല്ലാം കേരളത്തിൽ നിന്നുള്ള മന്ത്രിമാരും ഉദ്യോഗസ്ഥരുമാണ്. ശനിയാഴ്ചയാണ് പമ്പയിൽ ആഗോള അയ്യപ്പ സംഗമം നടക്കുന്നത്. ഇതിനായുള്ള ഒരുക്കങ്ങൾ പൂർത്തിയായിട്ടുണ്ട്. 3000ത്തിലധികം പ്രതിനിധികൾ സംഗമത്തിൽ പങ്കെടുക്കും. …
Read More »ജലപീരങ്കിയിൽ ഉപയോഗിക്കുന്ന വെള്ളം ശുദ്ധമാണെന്ന് ഉറപ്പ് വരുത്തണം: മനുഷ്യാവകാശ കമ്മീഷനും ഡിജിപിക്കും പരാതി
കൊച്ചി: സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌കജ്വരം വ്യാപിക്കുന്ന സാഹചര്യത്തിൽ പോലീസിൻ്റെ ജലപീരങ്കിയിൽ ഉപയോഗിക്കുന്ന വെള്ളത്തിൻ്റെ ശുദ്ധി ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മീഷനും ഡിജിപിക്കും പരാതി. എറണാകുളത്ത് നിന്നുള്ള യൂത്ത് കോൺഗ്രസ് നേതാവ് സൽമാനാണ് പരാതി നൽകിയത്. ജലപീരങ്കിയിൽ ഉപയോഗിക്കുന്ന വെള്ളത്തിൽ നിന്നു രോഗബാധയ്ക്കുള്ള സാധ്യത കൂടുതലാണെന്ന് ആരോഗ്യവിദഗ്‌ധരും ചൂണ്ടിക്കാട്ടിയ സാഹചര്യത്തിലാണ് പരാതി. കഴിഞ്ഞ കുറച്ച് ആഴ്ചകളായി വിവിധ വിഷയങ്ങളിൽ സംസ്ഥാനത്തുടനീളം നിരവധി സംഘടനകളുടെ പ്രതിഷേധപ്രകടനം നടക്കുന്നുണ്ട്. സമരക്കാരെ പിരിച്ചുവിടാനായി ജലപീരങ്കിയാണ് പോലീസ് പ്രധാനമായും …
Read More »‘അമ്മയുടെ മറവിരോഗം മക്കള്‍ക്ക് ഭാരമാകരുത്; ഭാര്യയെ കൊലപ്പെടുത്തി വയോധികന്‍ ആത്മഹത്യ ചെയ്തു
പാലക്കാട്: മാങ്കുറുശ്ശിയില്‍ വയോധികരെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വഴിത്തിരിവ്. മരിച്ച പങ്കജത്തിനെ (80) ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് രാജന്‍ (85) തൂങ്ങി മരിക്കുകയായിരുന്നു. പങ്കജത്തിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാണെന്നായിരുന്നു പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍. ഇന്നലെ രാവിലെയാണ് ദമ്പതികളെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പങ്കജത്തിനെ കൊലപ്പെടുത്തിയത് അവരുടെ സമ്മതത്തോടെയാണെന്നും അസുഖങ്ങളിലുള്ള മനോവിഷമമാണ് കാരണമെന്നും പൊലീസ് പറയുന്നു. വീടിന്റെ മുകള്‍ നിലയിലാണ് രാജനെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. രാജന്‍ …
Read More »‘പുകവലിക്കുന്ന ചിത്രം നിയമപരമായ മുന്നറിയിപ്പില്ലാതെ പ്രസിദ്ധീകരിച്ചു’; അരുന്ധതി റോയിയുടെ പുസ്തകം വിൽക്കുന്നത് തടയണമെന്ന് ഹരജി
കൊച്ചി: അരുന്ധതി റോയിയുടെ ഏറ്റവും പുതിയ പുസ്തകം ‘മദര്‍ മേരി കംസ് ടു മി’ എന്ന പുസ്തകത്തിനെതിരെ ഹൈക്കോടതിയില്‍ ഹരജി. പുസ്തകത്തിന്റെ കവര്‍ ചിത്രമായി പുകവലിക്കുന്ന ചിത്രമാണുള്ളത്. പുകവലിക്കുന്ന ചിത്രം നിയമപരമായ മുന്നറിയിപ്പില്ലാതെ പ്രസിദ്ധീകരിച്ചെന്നും ആയതിനാല്‍ പുസ്തകം വില്‍ക്കുന്നത് തടയണമെന്നുമാണ് ഹരജിക്കാരന്റെ വാദം. ഇതില്‍ കേന്ദ്രസര്‍ക്കാരിനോടും പുസ്തക പ്രസാധകരോടും ഹൈക്കോടതി വിശദീകരണം തേടിയിട്ടുണ്ട്. ചീഫ് ജസ്റ്റിസ് നിതിന്‍ ജാംദാര്‍, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഹരജി പരിഗണിച്ചത് …
Read More »സംസ്ഥാനത്ത് പാല്‍ വില കൂടും; വര്‍ധനവ് ക്ഷീരകര്‍ഷകര്‍ക്ക് പ്രയോജനപ്പെടുന്ന തരത്തിലെന്ന് മന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് പാല്‍ വില കൂട്ടുമെന്ന് മന്ത്രി ജെ ചിഞ്ചുറാണി. ക്ഷീര കര്‍ഷകര്‍ക്ക് പ്രയോജനപ്പെടുന്ന തരത്തിലായിരിക്കും വര്‍ധനയുണ്ടാകുക. വില വര്‍ധിപ്പിക്കാനുള്ള നടപടികള്‍ പൂര്‍ത്തിയായി വരികയാണെന്നും മില്‍മയ്ക്കാണ് പാല്‍വില വര്‍ധിപ്പിക്കാനുള്ള അധികാരമുള്ളതെന്നും മന്ത്രി പറഞ്ഞു. സഭയില്‍ തോമസ് കെ തോമസ് എംഎല്‍എയുടെ സബ്മിഷന് മറുപടി നല്‍കുന്നതിനിടെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. ഏറ്റവും കൂടുതല്‍ പാലിന് വിലയുള്ള സംസ്ഥാനമാണ് കേരളം. സംസ്ഥാനത്തെ അതിരൂക്ഷമായ വിലക്കയറ്റത്തെക്കുറിച്ച് സഭയില്‍ അടിയന്തര പ്രമേയ ചര്‍ച്ച നടന്നു. പ്രതിപക്ഷത്ത് …
Read More »
DeToor reflective wanderings…