തിരുവനന്തപുരം: സംസ്ഥാനത്തെ നദികളില്‍ പ്രളയ സാധ്യത മുന്നറിയിപ്പ്. മീനച്ചില്‍, കോരപ്പുഴ, അച്ചന്‍കോവില്‍ എന്നീ നദികളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. മറ്റ് അഞ്ച് നദികളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ നദികളില്‍ ഇറങ്ങുന്നതിനും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. അതിനിടെ, ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദം രൂപപ്പെട്ടു. മഹാരാഷ്ട്രയ്ക്കും കര്‍ണാടകയ്ക്കും ഇടയിലായി മറ്റൊരു ന്യൂനമര്‍ദം സ്ഥിതി ചെയ്യുന്നുണ്ട്. വരും മണിക്കൂറുകളില്‍ ന്യൂനമര്‍ദം കൂടുതല്‍ ശക്തി പ്രാപിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ് അറിയിച്ചു. മണിക്കൂറില്‍ 60 കിലോ …
Read More »വടകര മൂരാട് പാലത്തിന് സമീപം ദേശീയപാതയിൽ വിള്ളൽ; കണ്ണൂർ ഭാഗത്തേക്കുള്ള രണ്ട് വരിപാത അടച്ചു
വടകര: മൂരാട് പാലത്തിന് സമീപം ദേശീയപാതയിൽ വിള്ളൽ കണ്ടെത്തി. ആറ് വരി പാതയിൽ കണ്ണൂർ ഭാഗത്തേക്കുള്ള രണ്ട് വരി പാത അടച്ചു. ഇന്നലെ രാത്രിയോടെയാണ് റോഡിൽ വിള്ളൽ കണ്ടെത്തിയത്. പത്ത് മീറ്ററോളം നീളത്തിലാണ് വിള്ളൽ. പൊലീസ് സ്ഥലത്തെത്തി വിള്ളലുള്ള ഭാഗത്തെ റോഡ് അടച്ച് ഗതാഗതം നിരോധിച്ചു. പാലത്തോട് ചേർന്ന് നിർമാണം പൂർത്തിയായ റോഡിലാണ് വിള്ളൽ. മഴ ശക്തമായാൽ വിള്ളൽ വലുതാകാൻ സാധ്യതയുണ്ട്. ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥർ ഇന്ന് സ്ഥലത്ത് പരിശോധന …
Read More »കനത്തമഴ; ട്രാക്കുകളിൽ മരം വീണ് ട്രെയിനുകൾ വൈകിയോടുന്നു
കോഴിക്കോട്: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ഇന്ന് അതി ശക്തമായ മഴയാണ് പ്രവചിച്ചിരിക്കുന്നത്. തൃശൂർ, മലപ്പുറം, കാസർകോട് ജില്ലകൾ ഓറഞ്ച് അലർട്ടും മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടുമാണ്. ഇന്നലെ രാത്രി റെയിൽവേ ട്രാക്കിൽ പലയിടത്തായി മരങ്ങൾ വീണതിനെ തുടർന്ന് ട്രെയിനുകൾ വൈകിയോടുകയാണ്. തിങ്കളാഴ്ച വൈകീട്ട് 6.45ഓടെയാണ് കോഴിക്കോട് കല്ലായിക്കും ഫറോക്കിനും ഇടയിൽ അരീക്കാട്, നല്ലളം പൊലീസ് സ്റ്റേഷനടുത്തുള്ള ആന റോഡ് ഉള്ളിശേരികുന്ന് ഭാഗത്തെ റെയിൽവേ …
Read More »നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്; ആര്യാടൻ ഷൗക്കത്ത് യു.ഡി.എഫ് സ്ഥാനാർഥി
മലപ്പുറം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ ആര്യാടൻ ഷൗക്കത്ത് യു.ഡി. എഫ് സ്ഥാനാർഥി. കൊച്ചിയിൽ ചേർന്ന കോൺഗ്രസ് നേതൃയോഗത്തിലാണ് തീരുമാനം. ആര്യാടൻ ഷൗക്കത്തിന്റെ പേര് കെ.പി.സി.സി ഉടൻ ഹൈക്കമാൻഡിന് കൈമാറും. നേരത്തെ ആര്യാടൻ ഷൗക്കത്ത് യു.ഡി. എഫ് സ്ഥാനാർഥിയാകുന്നതിൽ അതൃപ്തി പരസ്യമാക്കി പി. വി അൻവർ രംഗത്തെത്തിയിരുന്നു. ആരെയും എം.എൽ.എ ആക്കാനല്ല താൻ രാജിവെച്ചതെന്നാണ് അൻവർ പറഞ്ഞത്. നിലമ്പൂരിൽ വേണമെങ്കിൽ താൻ ഒറ്റക്ക് മത്സരിക്കുമെന്നും അൻവർ സൂചന നൽകിയിരുന്നു. താൻ മത്സരിക്കാനുള്ള സാധ്യത …
Read More »‘ആരെയും എം.എൽ.എ ആക്കാനല്ല രാജിവെച്ചത്’:നിലമ്പൂരിൽ യു.ഡി.എഫുമായി ഇടഞ്ഞ് പി.വി അൻവർ
മലപ്പുറം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ ആര്യാടൻ ഷൗക്കത്തിനെ യു.ഡി. എഫ് സ്ഥാനാർഥിയാക്കുന്നതിൽ അതൃപ്തി പരസ്യമാക്കി പി. വി അൻവർ. ആരെയും എം.എൽ.എ ആക്കാനല്ല താൻ രാജിവെച്ചതെന്ന് അൻവർ പറഞ്ഞു. നിലമ്പൂരിൽ വേണമെങ്കിൽ താൻ ഒറ്റക്ക് മത്സരിക്കുമെന്നും അൻവർ സൂചന നൽകിയിട്ടുണ്ട്. താൻ മത്സരിക്കാനുള്ള സാധ്യത തള്ളാനും കൊള്ളാനുമാകില്ലെന്നാണ് പി. വി അൻവർ പറഞ്ഞത്. എന്നാൽ അൻവറിന്റെ സമ്മർദ്ദത്തിന് വഴ ങ്ങേണ്ടതില്ലെന്നാണ് യു.ഡി.എഫ് നേതൃത്വത്തിന്റെ തീരുമാനമെന്നാണ് സൂചന. പതിറ്റാണ്ടുകളായി യു.ഡി.എഫിന്റെ സിറ്റിംഗ് സീറ്റായിരുന്ന …
Read More »തീരത്തടിഞ്ഞ 13 കണ്ടെയ്നറുകളിൽ തീപ്പിടിക്കാൻ സാധ്യതയുള്ള കാൽസ്യം കാർബൈഡ്
തിരുവനന്തപുരം: കൊല്ലം, ആലപ്പുഴ തീരത്ത് നിന്ന് കണ്ടെത്തിയ 13 കണ്ടെയ്നറുകളിൽ കാൽസ്യം കാർബൈഡാണെന്ന് ദുരന്തനിവാരണ അതോറിറ്റി സ്ഥിരീകരിച്ചു. ഇവ തീ പിടിക്കുന്നതും പൊള്ളൽ ഏൽപ്പിക്കുന്നതുമായ വസ്തുക്കളാണെന്നും അതോറിറ്റി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കൂടുതൽ കണ്ടെയ്നറുകളും ചെറിയ ബോക്സുകളും ഒഴുകി വരുമെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ദുരന്തനിവാരണ അതോറിറ്റി മെമ്പർ സെക്രട്ടറി ഡോ. ശേഖർ കുര്യാക്കോസ് അറിയിച്ചു. ഈ ബോക്സുകളിൽ ആരും തൊടരുതെന്നും, കണ്ടെയ്നറുകളിൽ നിന്ന് 200 മീറ്റർ അകലം പാലിക്കണമെന്നും നിർദേശം …
Read More »വയനാട്ടിൽ കല്ലൂർപുഴ കരകവിഞ്ഞു; നിരവധി പ്രദേശങ്ങൾ ഒറ്റപ്പെട്ടു
കൽപറ്റ: വയനാട്ടിൽ കനത്തമഴ തുടരുന്നു. വയനാട് ബത്തേരിയില്‍ കല്ലൂര്‍പുഴ കരകവിഞ്ഞു. മന്മഥമൂല, ആലത്തൂർ, അത്തിക്കുനി, കല്ലുമുക്ക് ഉന്നതി, ചീറമൂല, ചുണ്ടക്കുനി ഉന്നതി എന്നീ പ്രദേശങ്ങൾ ഒറ്റപ്പെട്ടു. പുഴംകുനി ആദിവാസി ഉന്നതിയിലെ കുടുംബങ്ങളെ ദുരിതാശ്വാസ ക്യാംപിലേക്ക് മാറ്റി. ബത്തേരിയിൽ രണ്ട് ദുരിതാശ്വാസ ക്യാംപുകൾ തുറന്നിട്ടുണ്ട്. റെഡ് സോണിലുള്ള എല്ലാ വിനോദ സഞ്ചാര കേന്ദ്രങ്ങളും ഇന്നും അടഞ്ഞ് കിടക്കും. മരം കടപുഴകി വീണ് രാത്രി പലയിടത്തും ഗതാഗതം തടസപ്പെട്ടു. കല്‍പ്പറ്റയില്‍ എസ്.പി ഓഫിസിന് …
Read More »മഴക്കെടുത്തിയിൽ ആറ് മരണം; ഇന്ന് 11 ജില്ലകളിൽ റെഡ് അലേർട്ട്
കോഴിക്കോട്: സംസ്ഥാനത്ത് ഇന്നും കനത്തമഴ തുടരുന്നു. 11 ജില്ലകളിലാണ് ഇന്ന് റെഡ് അലേർട്ട് പ്രഖ്യാപിച്ചത്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് റെഡ് അലർട്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടാണ്. റെഡ് അലേർട്ട് പ്രഖ്യാപിച്ച എല്ലാ ജില്ലകളിലും ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി നൽകിയിട്ടുണ്ട്. അടുത്ത മൂന്ന് മണിക്കൂറിൽ കണ്ണൂർ, മലപ്പുറം, വയനാട്, കോഴിക്കോട്, …
Read More »അതിതീവ്ര മഴ; പത്ത് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
തിരുവനന്തപുരം: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ പത്ത് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്, മലപ്പുറം, എറണാകുളം, ഇടുക്കി, തൃശൂർ, കോട്ടയം, പത്തനംതിട്ട ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. മദ്രസകളും സ്പെഷ്യൽ ക്ലാസുകളും പ്രവർത്തിക്കരുതെന്ന് നിർദേശമുണ്ട്. സംസ്ഥാനത്താകെ അതിശക്തമായ മഴ തുടരുകയാണ്. ശക്തമായ മഴയും കാറ്റും തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.വരും മണിക്കൂറിൽ ശക്തമായ മഴയും കാറ്റും …
Read More »നീലഗിരി വിനോദസഞ്ചാര കേന്ദ്രങ്ങൾ രണ്ട് ദിവസത്തേക്ക് അടച്ചു; നാടുകാണി വഴിയുള്ള യാത്ര ഒഴിവാക്കാൻ നിർദേശം
മലപ്പുറം: കാലവർഷത്തെ തുടർന്ന് നീലഗിരി ജില്ലയിലെ ഊട്ടി ഉൾപ്പെടെയുള്ള എല്ലാ വിനോദസഞ്ചാര കേന്ദ്രങ്ങളും രണ്ടു ദിവസത്തേക്ക് അടച്ചതായി നീലഗിരി ജില്ല കലക്ടർ അറിയിച്ചു. അതിനാൽ ജില്ലയിൽ നിന്ന് നിലമ്പൂർ-നാടുകാണി ചുരം വഴി ഊട്ടിയിലേക്കും നീലഗിരി ജില്ലയിലെ മറ്റു വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുമുള്ള യാത്ര ഒഴിവാക്കണമെന്ന് മലപ്പുറം ജില്ലാ കലക്ടർ വി.ആർ. വിനോദ് അറിയിച്ചു.
Read More »
DeToor reflective wanderings…