Tuesday , March 3 2026, 10:01 am

slider

നിലമ്പൂരിൽ ഇന്ന് നിലനിൽപ്പിനായുള്ള പോര്; വോട്ടെടുപ്പ് ആരംഭിച്ചു

നിലമ്പൂർ: നിലമ്പൂർ നിയമസഭ ഉപതെരഞ്ഞെടുപ്പ് ആരംഭിച്ചു. 263 ബൂത്തുകളിലാണ് ജനങ്ങൾ വിധിയെഴുതുക. 2.32 ല​ക്ഷം പേ​രാ​ണ് വി​ധി​യെ​ഴു​തു​ന്ന​ത്. തെരഞ്ഞെടുപ്പ് ഫലം ജൂൺ 23ന് പ്രഖ്യാപിക്കും. എൽ.ഡി.എഫിന്റെ സിറ്റിങ് സീറ്റായിരുന്ന നിലമ്പൂരിൽ ഇക്കുറി സംസ്ഥാന സെക്രട്ടറിയേറ്റംഗം എം.സ്വരാജിനെയാണ് സി.പി.എം കളത്തിലിറക്കിയിരിക്കുന്നത്. ആര്യാടൻ ഷൗക്കത്താണ് മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർഥി. എൽ.ഡി.എഫുമായി തെറ്റി എം.എൽ.എ സ്ഥാനം രാജിവെച്ച പി.വി അൻവറും മത്സരരംഗത്തുണ്ട്. മോഹൻ ജോർജാണ് മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാർഥി.

Read More »

വയനാട് തുരങ്കപാതക്ക് അനുമതി നൽകി പരിസ്ഥിതി മന്ത്രാലയം

കൽപ്പറ്റ: ആനക്കാംപൊയിൽ– കള്ളാടി– മേപ്പാടി തുരങ്കപാത പദ്ധതിക്ക് അനുമതി നൽകി പരിസ്ഥിതി മന്ത്രാലയം. കോഴിക്കോട്, വയനാട് ജില്ലകളെ ബന്ധിപ്പിച്ച് താമരശ്ശേരി ചുരത്തിന് സമാന്തരമായി നിർമിക്കുന്ന പാതയാണിത്. പൊതുമരാമത്ത് വകുപ്പ്, കിഫ്‌ബി, കൊങ്കൺ റെയിൽവേ എന്നിവയുടെ തൃകക്ഷി കരാറിലാണ് തുരങ്കപാത നിർമാണം നടക്കുക. 2134 കോടി രൂപയാണ് പദ്ധതി ചെലവ്. മേയ് 14,15 തീയതികളില്‍ നടന്ന കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ യോഗത്തിൽ ആനക്കാംപൊയില്‍ –കള്ളാടി–മേപ്പാടി തുരങ്ക പാതയുടെ പ്രവൃത്തി വ്യവസ്ഥകള്‍ പാലിച്ച് …

Read More »

കോൺ​ഗ്രസിനെ തോൽപ്പിക്കാൻ ഏത് ചെകുത്താനെയും സി.പി.ഐ.എം കൂടെ കൂട്ടും; വി.ഡി സതീശൻ

നിലമ്പൂർ: കോൺ​ഗ്രസിനെ തോൽപ്പിക്കാൻ ഏത് ചെകുത്താനെയും സി.പി.ഐ.എം കൂടെ കൂട്ടുമെന്ന് വി.ഡി സതീശൻ. ആർ.എസ്.എസുമായി അടിയനന്തരാവസ്ഥ കാലത്ത് സഹകരിച്ചിരുന്നുവെന്ന സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി ​ഗോവിന്ദന്റെ പ്രസ്താവന വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് സി.പി.ഐ.എമ്മിനെതിരെ പ്രതിപക്ഷ നേതാവിന്റെ ആരോപണം. കോൺഗ്രസ് വിരുദ്ധതയുടെ ഭാഗമായി ഏത് ചെകുത്താനുമായും കൂട്ടുകൂടിയും കോൺഗ്രസിനെ പരാജയപ്പെടുത്താനാണ് മുമ്പും ഇപ്പോഴും സി.പി.ഐ.എം ശ്രമിക്കുന്നതെന്ന് വി.ഡി സതീശൻ പറഞ്ഞു. ആർ.എസ്.എസിന്റെ വോട്ട് കിട്ടിയതായി പല അഭിമുഖങ്ങളിലും പിണറായി വിജയൻ പറഞ്ഞിട്ടുണ്ട്. …

Read More »

അടിയന്തരാവസ്ഥ കാലത്ത് ആർ.എസ്.എസുമായി സഹകരിച്ചു; എം.വി ​ഗോവിന്ദന്റെ പ്രസ്താവന ആയുധമാക്കാൻ യു.ഡി.എഫ്

മലപ്പുറം: അടിയന്തരാവസ്ഥാ കാലത്ത് അനിവാര്യമായ ഘട്ടം വന്നപ്പോള്‍ ആര്‍.എസ്.എസുമായി ഇടതുപക്ഷം സഹകരിച്ചിട്ടുണ്ടെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി ​ഗോവിന്ദൻ. നിലമ്പൂർ തെരഞ്ഞെടുപ്പ് തലേദിവസം വന്ന ​ഗോവിന്ദന്റെ പ്രസ്താവന എൽ.ഡി.എഫിനെതിരെ രാഷ്ട്രീയ ആയുധമാക്കാനൊരുങ്ങിയിരിക്കുകയാണ് യു.ഡി.എഫ്. എന്നാൽ എം.വി ​ഗോവിന്ദനെ തിരുത്തി എൽ.ഡി.എഫ് സ്ഥാനാർഥി എം. സ്വരാജ് രം​ഗത്തെത്തി. അടിയന്തരാവസ്ഥ കാലത്ത് ആർ.എസ്.എസുമായല്ല ജനതാ പാർട്ടിയുമായാണ് സഹകരിച്ചതെന്ന് എം. സ്വരാജ് പറഞ്ഞു. അന്ന് ജനതാ പാർട്ടിക്ക് വർ​ഗീയ നിലപാട് ഉണ്ടായിരുന്നില്ലെന്നും സ്വരാജ് പറഞ്ഞു. …

Read More »

കണ്ണൂരിൽ വീണ്ടും തെരുവുനായ ആക്രമണം; 11 പേർക്ക് പരിക്ക്; ഇന്നലെ കടിയേറ്റത് 56 പേർക്ക്

കണ്ണൂർ: കണ്ണൂരിൽ ഇന്ന് വീണ്ടും തെരുവുനായ ആക്രമണം. 11 പേർക്ക് പരിക്കേറ്റു. കണ്ണൂർ റെയിൽവേ പരിസരത്ത് വെച്ചാണ് തെരുവുനായ ആക്രമണം ഉണ്ടായത്. ഇന്നലെ മാത്രം 56 പേർക്കാണ് പരിക്കേറ്റത്. ചൊവ്വാഴ്ച രാവിലെ 11.30ഓടെയാണ് പുതിയ ബസ് സ്റ്റാൻഡ്, എസ്.ബി.ഐ പരിസരം, പ്രഭാത് ജങ്ഷൻ തുടങ്ങിയ സ്ഥലങ്ങളിൽ വെച്ച് ആളുകളെ തെരുവുനായ ആക്രമിച്ചത്. കാൽനടക്കാർക്കും ബസ് കാത്തിരുന്നവർക്കും ബൈക്കിൽ ഇരുന്നവർക്കും വിദ്യാർഥികൾക്കുമാണ് കടിയേറ്റത്. കടിയേറ്റവർ കണ്ണൂർ ജില്ല ആശുപത്രിയിൽ ചികിത്സ തേടി …

Read More »

ജലനിരപ്പ് ഉയർന്നു; സംസ്ഥാനത്ത് അഞ്ച് ഡാമുകളിൽ റെഡ് അലേർട്ട്

തിരുവനന്തപുരം: ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് സംസ്ഥാനത്തെ അഞ്ച് ഡാമുകളിലിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ടയിലെ മൂഴിയാർ, ഇടുക്കിയിലെ പൊന്മുടി, കല്ലാർകുട്ടി, ഇരട്ടയാർ, ലോവർ പെരിയാർ എന്നീ ഡാമുകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചത്. ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് വിവിധ നദികളിൽ ഓറഞ്ച് അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കാസർകോട് ജില്ലയിലെ ഉപ്പള, നീലേശ്വരം, മൊഗ്രാൽ എന്നിവിടങ്ങളിലും കോഴിക്കോട് കോരപ്പുഴയിലും പത്തനംതിട്ട മണിമല നദിയിലുമാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. പത്തിലധികം നദികളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

Read More »

ഇസ്രഈലിൽ നിന്ന് 25,000 ഇന്ത്യക്കാരെ ഒഴിപ്പിക്കും; ഇറാനിൽ ഒഴിപ്പിക്കൽ ആരംഭിച്ചു

ന്യൂദൽഹി: ഇസ്രഈൽ ഇറാൻ സംഘർഷത്തെ തുടർന്ന് ഇരു രാജ്യങ്ങളിൽ നിന്നും ഇന്ത്യക്കാരെ ഒഴിപ്പിക്കാനുള്ള നടപടി ആരംഭിച്ച് ഇന്ത്യൻ എംബസി. ഇസ്രഈലിൽ നിന്ന് 25,000 ഇന്ത്യക്കാരെ ഒഴിപ്പിക്കുമെന്ന് ഇന്ത്യൻ എംബസി അറിയിച്ചു. തലസ്ഥാനമായ തെൽഅവീവിൽ നിന്ന് ജോർഡൻ, ഈജിപ്ത് അതിർത്തി വഴി ഇന്ത്യൻ പൗരന്മാരെ എത്തിക്കാനാണ് കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്‍റെ തീരുമാനം. അതിനിടെ, അർമേനിയ വഴി ഇറാനിലെ ഇന്ത്യക്കാരെ മാറ്റി തുടങ്ങിയിട്ടുണ്ട്.

Read More »

നിലമ്പൂരിൽ ആര്യാടൻ ഷൗക്കത്ത് ‘ ലീഗ് സ്ഥാനാർത്ഥി’

ബിൻസി പാലത്ത് 41 ശതമാനം മുസ്ളീം വോട്ടുകളുണ്ട് മണ്ഡലത്തിൽ .വെൽഫെയർ പാർട്ടി , എസ്.ഡി. പി.ഐ, പി ഡി.പി ഇത്യാദി സമുദായ പാർട്ടികൾ പങ്കിട്ടെടുക്കുന്നത് 10 ശതമാനത്തിനടുത്ത് വോട്ട് . ഇരുമുന്നണികളിലായി ചിതറികിടക്കുന്നത് മാറ്റി നിറുത്തിയാൽ ശേഷിക്കുന്ന സമുദായ വോട്ടുകൾ വീഴുന്നത് മുസ്ളീം ലീഗ് പെട്ടിയിലാവും. നിലമ്പൂരിൽ കോൺഗ്രസ് വോട്ട് ശതമാനത്തിന് ഒപ്പമോ അപ്പുറമോ പോവും ലീഗ് വോട്ടുകൾ . 2021 ൽ ജില്ലയിലാകെ കോൺഗ്രസിൻ്റെ വോട്ട് ശതമാനം 11.6 …

Read More »

സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം അതിതീവ്ര മഴ; കോഴിക്കോട് മിന്നൽ ചുഴലി

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം അതിതീവ്ര മഴ മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥ വകുപ്പ്. തെക്കൻ ഗുജറാത്തിന് മുകളിലായി സ്ഥിതി ചെയ്യുന്ന ചക്രവാതച്ചുഴി 24 മണിക്കൂറിനുള്ളിൽ ന്യൂനമർദമായി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. വടക്ക്-പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന് മുകളിൽ മറ്റൊരു ചക്രവാതച്ചുഴിയും സ്ഥിതിചെയ്യുന്നുണ്ട്. മണിക്കൂറിൽ 40-60 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാനും സാധ്യതയുണ്ട്. കോഴിക്കോട് മടവൂരിൽ തിങ്കളാഴ്ച ഉച്ചയോടെയുണ്ടായ മിന്നൽ ചുഴലിയിൽ വീടുകൾക്ക് നാശനഷ്ടം സംഭവിച്ചു. മടവൂര്‍, …

Read More »

കേരളത്തിൽ 24 മണിക്കൂറിനിടെ ഏഴ് കോവിഡ് മരണം

തിരുവനന്തപുരം: കേരളത്തിൽ 24 മണിക്കൂറിനിടെ ഏഴ് കോവിഡ് മരണം റിപ്പോർട്ട് ചെയ്തു. രാജ്യത്താകെ 11 പേരാണ് 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ച് മരിച്ചത്. അഞ്ച് പുരുഷൻമാരും രണ്ട് സ്ത്രീകളുമാണ് കേരളത്തില്‍ മരിച്ചത്. വിവിധ രോ​ഗങ്ങൾ ബാധിച്ച് ചികിത്സയിലുണ്ടായിരുന്നവരാണ് മരിച്ച എല്ലാവരും. അതേസമയം, രാജ്യത്ത് 24 മണിക്കൂറിനിടെ 119 കേസുകൾ കുറഞ്ഞു. നിലവില്‍ ആകെ 7264 കൊവിഡ് രോ​ഗബാധിതരാണ് രാജ്യത്തുള്ളത്. കേരളത്തിൽ 87 പേരും രോ​ഗമുക്തരായി. സംസ്ഥാനത്തെ കേസുകൾ 1920 ആയി …

Read More »