പൊതുജനാരോഗ്യ സംവിധാനത്തിൻ്റെ ഏറ്റവും മികച്ച സൂചിക ഔട്ട് ഓഫ് പോക്കറ്റ് എക്സപെൻഡിച്ചർ. അതായത് ,നാട്ടുകാർ സ്വന്തം പോക്കറ്റ് കീറി ചികിത്സ തേടുന്നതിൻ്റെ കണക്ക്. ഈ കണക്കിൽ കേരളം ഒന്നാമതാണ്. എന്നു വെച്ചാൽ, സർക്കാരിൻ്റെ ആരോഗ്യ പരിരക്ഷാ സംവിധാനം ഉപകാരപ്പെടുന്നത് ഏതാണ്ട് 35 ശതമാനത്തിന് മാത്രം. ബാക്കി 65 ശതമാനവും കടം വാങ്ങിയും ഉള്ള സമ്പാദ്യം മുടിച്ചും സ്വകാര്യ ആശുപത്രികൾ കയറിയിറങ്ങുന്നു 2021-22 ലെ കണക്കിൽ 28400 കോടി രൂപയാണ് സ്വകാര്യ …
Read More »ടിക്കറ്റ് ബുക്കിങ്, ട്രെയിന്‍ ട്രാക്കിങ്; എല്ലാത്തിനും ഇനി ഒരു ആപ്പ്
തിരുവനന്തപുരം: ഇനി ട്രെയിന്‍ യാത്രക്കായി ഒന്നിലധികം ആപ്പുകളെ ആശ്രയിക്കേണ്ട. ടിക്കറ്റ് ബുക്കിങ്, ട്രെയിന്‍ ട്രാക്കിങ് എല്ലാത്തിനുമായി ഒറ്റ ആപ്പ് പുറത്തിറക്കിയിരിക്കുകയാണ് ഇന്ത്യന്‍ റെയില്‍വേ. റെയില്‍വണ്‍ എന്ന ആപ്പാണ് പുറത്തിറക്കിയിരിക്കുന്നത്. റെയില്‍വേയുമായി ബന്ധപ്പെട്ട മുഴുവന്‍ വിവരങ്ങളും ലഭ്യമാകുന്ന രീതിയിലാണ് പുതിയ ആപ്പ് പുറത്തിറക്കിയിരിക്കുന്നത്. ടിക്കറ്റ് റിസര്‍വേഷന്‍, പ്ലാറ്റ്‌ഫോം ടിക്കറ്റ്, പിഎന്‍ആര്‍ ട്രാക്കിങ്, ട്രെയിന്‍ സ്റ്റാറ്റസ്, കോച്ച് പൊസിഷന്‍ തുടങ്ങിയ വിവിധ സേവനങ്ങള്‍ റെയില്‍വണ്‍ ആപ്പില്‍ ലഭ്യമാണ്. ഡിജിറ്റല്‍ പരിഹാരങ്ങളിലൂടെ യാത്രാ സേവനങ്ങള്‍ …
Read More »വേടന്റെ പാട്ട് സിലബസില്‍ ഉള്‍പ്പെടുത്തിയതില്‍ വിശദീകരണം ആവശ്യപ്പെട്ട് ഗവര്‍ണര്‍
തിരുവനന്തപുരം: റാപ്പര്‍ വേടന്റെ പാട്ട് കാലിക്കറ്റ് സര്‍വകലാശാല സിലബസില്‍ ഉള്‍പ്പെടുത്തിയതില്‍ വിശദീകരണം ആവശ്യപ്പെട്ട് സര്‍വകലാശാലാ ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍. ബി.ജെ.പി അനുകൂല സിന്‍ഡിക്കേറ്റംഗം എ.കെ. അനുരാജ് നല്‍കിയ പരാതിയിലാണ് ഗവര്‍ണറുടെ നടപടി. ലഹരി ഉപയോഗിച്ചെന്ന് പരാതികള്‍ ഉയര്‍ന്നിട്ടുള്ള വേടന്റെ പാട്ട് പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നത് തെറ്റായ സന്ദേശം നല്‍കുമെന്നാണ് സിന്‍ഡിക്കേറ്റംഗത്തിന്റെ പരാതി. മലയാള ബിരുദം മൂന്നാംസെമസ്റ്റര്‍ പാഠ്യപദ്ധതിയിലാണ് വേടന്റെ ‘ഭൂമി ഞാന്‍ വാഴുന്നിടം’ ഉള്‍പ്പെടുത്തിയത്.
Read More »കുഞ്ഞിന് മഞ്ഞപ്പിത്തത്തിന് നല്‍കിയത് അക്യുപങ്ചര്‍ ചികിത്സ; രോഗം കരളിനെ ബാധിച്ചെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്
മഞ്ചേരി: മാതാപിതാക്കള്‍ ചികിത്സ നിഷേധിച്ചതിനെ തുടര്‍ന്ന് മലപ്പുറത്ത് 14 മാസം പ്രായമുള്ള കുഞ്ഞ് മരിച്ച സംഭവത്തില്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. കുഞ്ഞിന് അക്യുപങ്ചര്‍ ചികിത്സ നല്‍കിയതായി പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തി. ഇതിന്റെ പാടുകള്‍ ശരീരത്തിലുണ്ടായിരുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. മഞ്ഞപ്പിത്തം കരളിനെയും ബാധിച്ചതോടെയാണ് കുഞ്ഞ് മരണപ്പെട്ടത്. തലയില്‍ രക്തം കട്ടപിടിക്കുകയും ആന്തരികാവയവങ്ങള്‍ക്ക് തകരാര്‍ സംഭവിച്ചതായും റിപ്പോര്‍ട്ടിലുണ്ട്. കോട്ടക്കല്‍ പുതുപ്പറമ്പ് നോവപ്പടിയിലെ നവാസ്-ഹിറ ഹരീറ ദമ്പതികളുടെ മകന്‍ ഇസന്‍ ഇര്‍ഹാനാണ് കഴിഞ്ഞ വെള്ളിയാഴ്ച മരിച്ചത്. …
Read More »വി എസ് അതീവ ഗുരുതരാവസ്ഥയിൽ
. വി എസ് അച്യുതാനന്ദൻ്റെ ആരോഗ്യ നില അതീവ ഗുരുതരം. രക്തസമർദ്ദവും വൃക്കകളുടെ പ്രവർത്തനവും ആശാവഹമല്ല.അന്തരികാവയങ്ങളുടെ ശേഷിയും പരിമിതമാണ്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വിദഗ്ധ സംഘത്തിൻ്റെ നിരീക്ഷണത്തിലാണ് മുൻ മുഖ്യമന്ത്രി .കഴിഞ്ഞ തിങ്കളാഴ്ചയാണ് ഹൃദയാഘാതത്തെ തുടർന്ന് അദ്ദേഹം ചികിത്സയിലായത്.
Read More »എ ടി എം നിരക്ക് കൂടി പാൻ കിട്ടാൻ ആധാർ വേണം
ഇന്നു (ജൂലൈ 1) മുതൽ പാൻ കാർഡിന് അപേക്ഷിക്കാൻ ആധാർ കാർഡ് നിർബന്ധം എല്ലാ ബാങ്കുകളും എ ടി.എം നിരക്ക് കൂട്ടി. പ്രതിമാസ സൗജന്യ പരിധി കഴിഞ്ഞാൽ ഓരോ ഇടപാടിനും 23 രൂപ വസൂലാക്കും. നേരത്തെ 21 രൂപയായിരുന്നു .എസ് ബി ഐ കാർഡ് സൗജന്യമായി കൊടുത്തിരുന്ന വിമാന യാത്രാ ഇൻഷുറൻസ് പിൻവലിച്ചു .ആദായ നികുതി റിട്ടേൺ ഫയലിംഗ് തീയതി സെപ്തംബർ 15 ലേക്ക് നീട്ടി.
Read More »ഇന്ന് മുതൽ റെയിൽവെ നിരക്ക് വർധന
. എ.സി ടിക്കറ്റുകൾക്ക് കിലോമീറ്ററിന് രണ്ടു പൈസ സെക്കൻഡ് ക്ളാസ് ടിക്കറ്റുകൾക് ഒരു പൈസ എന്ന തോതിലാണ് നിരക്ക് വർധന. 500 കിലോമീറ്ററിന് മുകളിൽ വരുന്ന സെക്കൻഡ് ക്ളാസ് ടിക്കറ്റിന് കിലോമീറ്ററിന് അര പൈസ കൂടും.. സീസൺ ടിക്കറ്റുകളെ വർദ്ധനയിൽ നിന്ന് ഒഴിവാക്കി.
Read More »ജാനകി എന്ന പേര് എങ്ങനെ നിയമവിരുദ്ധമാകും; സെന്‍സര്‍ ബോര്‍ഡിനെതിരെ ഹൈക്കോടതി
കൊച്ചി: ജാനകിയെന്ന പേര് എങ്ങനെ നിയമവിരുദ്ധമാകുമെന്ന് സെന്‍സര്‍ ബോര്‍ഡിനോട് ഹൈക്കോടതി. സുരേഷ് ഗോപി നായകനായെത്തുന്ന ജെ.എസ്.കെയിലെ ജാനകിയെന്ന കഥാപാത്രത്തിന്റെ പേര് മാറ്റാന്‍ നേരത്തെ സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശം നല്‍കിയിരുന്നു. ഇതിനെ ചോദ്യം ചെയ്ത് അണിയറ പ്രവര്‍ത്തകര്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. എല്ലാ പേരുകളും ഏതെങ്കിലും ദൈവത്തിന്റെ പേരിലാണെന്ന് ഹൈക്കോടതി പറഞ്ഞു. ആവിഷ്‌കാര സ്വാതന്ത്ര്യത്തില്‍ ഇടപെടാന്‍ സെന്‍സര്‍ ബോര്‍ഡിന് അവകാശമില്ലെന്നും കോടതി വ്യക്തമാക്കി. ജാനകിയെന്ന പേര് എന്തുകൊണ്ട് ഉപയോഗിക്കാന്‍ പാടില്ലെന്ന് സെന്‍സര്‍ ബോര്‍ഡ് …
Read More »ചൂരല്‍മലയില്‍ പ്രതിഷേധിച്ച ദുരിത ബാധിതരുള്‍പ്പെടെ ആറുപേര്‍ അറസ്റ്റില്‍
കല്‍പറ്റ: കഴിഞ്ഞ ദിവസം മലവെള്ളപ്പാച്ചിലുണ്ടായ ചൂരല്‍മലയില്‍ പ്രതിഷേധിച്ച ദുരിതബാധിതരുള്‍പ്പെടെ ആറുപേര്‍ അറസ്റ്റില്‍. വില്ലേജ് ഓഫീസറുടെ പരാതിയില്‍ മേപ്പാടി പൊലീസാണ് അറസ്റ്റ് ചെയ്തത്. വില്ലേജ് ഓഫീസര്‍, തഹസില്‍ദാര്‍ ഉള്‍പ്പെടെയുള്ളവരെ തടഞ്ഞായിരുന്നു പ്രതിഷേധം. പലര്‍ക്കും സഹായം ലഭിക്കുന്നില്ലെന്നും പുനരധിവാസത്തിലെ പ്രശ്‌നങ്ങളും ചൂണ്ടിക്കാട്ടി നിരവധിപേര്‍ പ്രതിഷേധത്തില്‍ പങ്കെടുത്തിരുന്നു. വില്ലേജ് ഓഫീസറും ഉദ്യോഗസ്ഥരും സഞ്ചരിച്ച വാഹനത്തിന് കേടുപാടുകള്‍ വരുത്തിയെന്നും പരാതിയുണ്ടായിരുന്നു.
Read More »മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം പിന്തുടര്‍ന്ന അഞ്ചംഗ സംഘം കോഴിക്കോട് പിടിയില്‍
കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനവ്യൂഹത്തെ പിന്തുടര്‍ന്ന അഞ്ചംഗ സംഘം കോഴിക്കോട് പിടിയില്‍. നമ്പറില്ലാത്ത കാറില്‍ സഞ്ചരിച്ച അഞ്ചുപേരാണ് ഇന്നലെ രാത്രി പിടിയിലായത്. മലപ്പുറം സ്വദേശികളെയാണ് നടക്കാവ് പൊലീസ് അറസ്റ്റ് ചെയ്തത്. വിശദമായ അന്വേഷണത്തിനൊടുവില്‍ ഇവര്‍ ഇവന്റ് മാനേജ്‌മെന്റ് ജീവനക്കാരാണെന്ന് പൊലീസ് കണ്ടെത്തി. വേഗത്തില്‍ പോകാന്‍ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് പിന്നാലെ വന്നതെന്നാണ് പൊലീസ് നിഗമനം. കാറില്‍ നിന്ന് വാക്കിടോക്കിയും പൊലീസ് കണ്ടെത്തിയിരുന്നു. ഇവരെ പിന്നീട് പൊലീസ് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. …
Read More »
DeToor reflective wanderings…