Tuesday , March 3 2026, 10:01 am

slider

അപമര്യാദയായി പെരുമാറിയെന്ന പരാതി; വിന്‍സിയോട് പരസ്യമായി ക്ഷമ ചോദിച്ച് ഷൈന്‍ ടോം ചാക്കോ

കൊച്ചി: ഷൂട്ടിങ് ലൊക്കേഷനില്‍ ലഹരി ഉപയോഗിച്ച് അപമര്യാദയായി പെരുമാറിയെന്ന പരാതിയില്‍ നടി വിന്‍സിയോട് പരസ്യമായി ക്ഷമ ചോദിച്ച് ഷൈന്‍ ടോം ചാക്കോ. സൂത്രവാക്യം എന്ന സിനിമയുടെ ലൊക്കേഷനില്‍ വെച്ച് ഷൈന്‍ മോശമായി പെരുമാറിയെന്നായിരുന്നു വിന്‍സിയുടെ ആരോപണം. ഇതു സംബന്ധിച്ച് നടി ഫിലിം ചേംബറിനും അമ്മക്കും സിനിമയിലെ ആഭ്യന്തര കമ്മിറ്റിക്കും പരാതി നല്‍കിയിരുന്നു. ഷൈനും വിന്‍സിയും ഒന്നിച്ചെത്തിയ ഒരു പരിപാടിക്കിടെയാണ് സംഭവം. മനപൂര്‍വമായി ഒന്നും ചെയ്തിട്ടില്ലെന്നായിരുന്നു ഷൈനിന്റെ തുറന്നുപറച്ചില്‍. ഓരോ കാര്യവും …

Read More »

‘നാളത്തെ ദേശീയ പണിമുടക്കില്‍ പങ്കെടുക്കും’; ഗതാഗത മന്ത്രിയുടെ നിര്‍ദേശം തള്ളി കെ.എസ്.ആര്‍.ടി.സി യൂണിയനുകള്‍

തിരുവനന്തപുരം: ദേശീയ പണിമുടക്കില്‍ പങ്കെടുക്കരുതെന്ന ഗതാഗത മന്ത്രിയുടെ നിര്‍ദേശം തള്ളി കെ.എസ്.ആര്‍.ടി.സി യൂണിയനുകള്‍. നാളത്തെ പണിമുടക്കില്‍ പങ്കെടുക്കുമെന്ന് സി.ഐ.ടി.യു, ടി.ഡി.എഫ് യൂണിയനുകള്‍ അറിയിച്ചു. രണ്ടാഴ്ചയ്ക്കുമുമ്പ് നോട്ടീസ് നല്‍കിയിട്ടുണ്ടെന്നും സംഘടനകള്‍ വ്യക്തമാക്കി. പണിമുടക്ക് ദിവസം കെ.എസ്.ആര്‍.ടി.സി സര്‍വീസ് നടത്തുമെന്ന് മന്ത്രി ഗണേഷ് കുമാര്‍ പറഞ്ഞിരുന്നു.  

Read More »

പത്തനംതിട്ട പാറമട അപകടം; രക്ഷാ പ്രവര്‍ത്തനം താത്കാലികമായി നിര്‍ത്തിവെച്ചു

പത്തനംതിട്ട: പത്തനംതിട്ട കോന്നി പയ്യനാമണ്‍ പാറമട അപകടത്തില്‍പ്പെട്ട ബീഹാര്‍ സ്വദേശിയെ പുറത്തെടുക്കാനുള്ള ശ്രമങ്ങള്‍ വൈകുന്നു. അപകട സ്ഥലത്തെത്തിയ ദൗത്യസംഘത്തിന് വെല്ലുവിളിയായി വീണ്ടും പാറയിടിഞ്ഞു. ഇതോടെ ദൗത്യം താത്കാലികമായി നിര്‍ത്തിവെച്ചു. യന്ത്രങ്ങള്‍ എത്തിച്ച ശേഷം വീണ്ടും രക്ഷാദൗത്യം തുടങ്ങും. ഇന്നലെ വൈകിട്ടാണ് കോന്നി പയ്യനാമണ്‍ പാറമടയില്‍ അപകടമുണ്ടായത്. അപകടത്തില്‍ പാറക്കടിയില്‍പ്പെട്ടുപോയ ഒഡീഷാ സ്വദേശി മഹാദേവിന്റെ മൃതദേഹം ഇന്നലെ കണ്ടെത്തിയിരുന്നു.  

Read More »

സമരമയം കേരളം

സ്വകാര്യ ബസ് സമരം , പ്രതിപക്ഷ ട്രേഡ് യൂണിയനുകളുടെ പണിമുടക്ക് ,മന്ത്രി വീണാ ജോർജിൻ്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ സമരം . കേരളം ഇന്നും നാളെയുമെല്ലാം പ്രക്ഷോഭവും പണിമുടക്കും ആസ്വദിക്കും . ബസ് പണിമുടക്കി തുടങ്ങി കഴിഞ്ഞു. ബസ് ഉടമകളുടെ അവശ്യങ്ങളിൽ പറയാനിനി ഒന്നുമില്ല ബാക്കി .ടിക്കറ്റ് നിരക്ക് വർധന, പെർമിറ്റ് പുതുക്കൽ, മോട്ടോർ വാഹന വകുപ്പ് പരിശോധന പാടില്ല, പിഴപാടില്ല, ജി പി എസു സ്പീഡ് ഗവർണറും പാടില്ല. …

Read More »

ചര്‍ച്ച പരാജയം; നാളെ സ്വകാര്യ ബസ് പണിമുടക്ക്

തിരുവനന്തപുരം: സ്വകാര്യ ബസ് ഉടമകള്‍ ട്രാന്‍സ്‌പോര്‍ട്ട് കമീഷണറുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. ജൂലൈ എട്ട് ചൊവ്വാഴ്ച സ്വകാര്യ ബസ് ഉടമകള്‍ പണിമുടക്ക് പ്രഖ്യാപിച്ചിരുന്നു. ഈ സാഹചര്യത്തിലായിരുന്നു ട്രാന്‍സ്‌പോര്‍ട്ട് കമീഷണറുമായി ചര്‍ച്ച നടന്നത്. എന്നാല്‍ ചര്‍ച്ച പരാജയമായിരുന്നുവെന്ന് സ്വകാര്യ ബസ് ഉടമകള്‍ പറഞ്ഞു. ദീര്‍ഘദൂര ലിമിറ്റഡ് സ്റ്റോപ് ഉള്‍പ്പെടെയുള്ള പെര്‍മിറ്റുകള്‍ യഥാസമയം പുതുക്കി നല്‍കണമെന്നും അര്‍ഹതപ്പെട്ടവര്‍ക്കു മാത്രമായി കുട്ടികളുടെ കണ്‍സഷന്‍ പരിമിതപ്പെടുത്തണമെന്നും ആവശ്യപ്പെട്ടായിരുന്നു സ്വകാര്യ ബസുകള്‍ ജൂലൈ എട്ടിന് സൂചന പണിമുടക്ക് …

Read More »

സംസ്ഥാനത്ത് കനത്ത മഴയും കാറ്റും തുടരും: ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ച് കാലാവസ്ഥാ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും കനത്ത മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ശക്തമായ കാറ്റിന് സാധ്യത ഉള്ളതിനാല്‍ കാലാവസ്ഥാ വകുപ്പ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.  

Read More »

ആശങ്കയായി നിപ; കോഴിക്കോട് ചികിത്സയിലുള്ള യുവതിയുടെ നില അതീവ ഗുരുതരം

കോഴിക്കോട്: നിപ ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച പാലക്കാട് സ്വദേശിയായ യുവതിയുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നതായി ഡോക്ടര്‍മാര്‍ അറിയിച്ചു. നിലവില്‍ കെ.എച്ച്.ആര്‍.ഡബ്ല്യു.എസ് പേ വാര്‍ഡിലെ വെന്റിലേറ്റര്‍ സൗകര്യത്തോടെ ഒരുക്കിയ ഐസൊലേഷന്‍ മുറിയിലാണ് യുവതിയുള്ളത്. പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവതിയെ വെള്ളിയാഴ്ച രാത്രിയോടെയാണ് കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റിയത്. അനാവശ്യമായി ആളുകള്‍ ആശുപത്രിയില്‍ എത്തുന്നത് ഒഴിവാക്കണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.    

Read More »

ഔദ്യോഗിക വസതി വിടാതെ മുൻ ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ്

മുൻ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് വിരമിച്ച് ഏഴു മാസമായിട്ടും ഔദ്യോഗിക വസതിയിൽ തുടരുന്നു . വിരമിച്ച് ആറു മാസം മാത്രമേ ഇങ്ങനെ തുടരാനാവു. നാല ജഡ്ജിമാർക്ക് ഇനിയും സർക്കാർ താമസം കിട്ടാത്തപ്പോഴാണ് മുൻ ചീഫ് ജസ്റ്റിസ് കൃഷ്ണമേനോൻ മാർഗിലെ പാർപ്പിടത്തിൽ തുടരുന്നത്. 2024 നവംബർ 10 നാണ് ഇദ്ദേഹം വിരമിച്ചത്. പിൻഗാമികളായി എത്തിയ രണ്ടു ചീഫ് ജസ്റ്റിസുമാരും ഔദ്യോഗിക വസതിയിലേക്ക് മാറിയിരുന്നില്ല. സുപ്രീം കോടതി ജഡ്ജിമാർക്ക് താമസ സൗകര്യം …

Read More »

ചാരവനിതയെ കേരളത്തിൽ എത്തിച്ചത് നല്ലതിനെന്ന് മന്ത്രി റിയാസ്

ചാരവൃത്തിക്ക് പാടിയിലായ വനിതാ വ്ളോഗറെ കേരള ത്തിലേക്ഷ് ക്ഷണിച്ചു കൊണ്ടു വന്നത് സദുദ്ദേശ്യത്തോടെയെന്ന് ടൂരിസം മന്ത്രി മഹമ്മദ് റിയാസ് . സർക്കാർ സംവിധാനത്തെക്കുറിച്ചുള്ള അറിവില്ലായ്മയെയും മന്ത്രി ചോദ്യം ചെയ്തു. ടൂറിസം പ്രമോഷനായാണ് ഹരിയാന സ്വദേശിനി ജ്യോതി മൽഹോത്രയെ കേരളത്തിലെത്തിച്ചത് . കണ്ണൂരിൽ വിമാനമിറങ്ങിയ ജ്യോതി കേരളം മുഴുവൻ സഞ്ചരിച്ചു . യാത്രയും ഭക്ഷണവു മറ്റ് സൗകര്യങ്ങളും ഒരുക്കിയത് ടൂറിസം വകുപ്പ് . റീൽസ ഉണ്ടാക്കാൻ സ്വകാര്യ ഏജൻസിക്ക് കരാർ കൊടുക്കുകയായിരുന്നു. …

Read More »

നിപ്പവൈറസ് നായ്ക്കളിലും കാലികളിലും

. നിപ്പ വൈറസ് പന്നിയിലും നായ്ക്കളിലും കാലികളിലും . വവ്വാൽ മാത്രമാണ് നിപ്പവൈറസ് കാരിയറെന്ന നിഗമനം അവസാന വാക്കല്ലെന്ന് ശാസ്ത്രലോകം. മനുഷ്യനുമായി ഇടപഴകുന്ന എല്ലാ സസ്തിനികളിലും വൈറസ് ഉണ്ടായേക്കാം. വൈറസിനെ വഹിക്കുന്ന എഫിറിൻ 12 പ്രൊട്ടിൻ ഈ ജീവികളിൽ സജീവമാണ്. ഇതിൻ്റെ പരിശോധനകൾ നടക്കുന്നത് ഭോപ്പാലിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി അനിമൽ ഡിസീസിലും വവ്വാൽ കടിച്ച പഴങ്ങളാണ് നിപ്പയുണ്ടാക്കുന്നതെന്ന പ്രാഥമിക നിഗമനത്തിന് പരീക്ഷണങ്ങളിൽ ഇനിയും സ്ഥിരീകരണമായിട്ടില്ല . …

Read More »