കോഴിക്കോട്: കഴുത്തില്‍ കുരുക്കിട്ടും ശവപ്പെട്ടി ചുമന്നും പൊരിവെയിലില്‍ കൈക്കുഞ്ഞുങ്ങളെ തോളിലിട്ടും അധ്യാപകര്‍. നിയമന അംഗീകാരം കിട്ടാത്തതിനാല്‍ ശമ്പളം പോലുമില്ലാതെ ദുരിതത്തിലായ അധ്യാപകരാണ് ഡിഡിഇ ഓഫിസിനു മുന്നില്‍ സമരവുമായി എത്തിയത്. കേരള എയ്ഡഡ് ടീച്ചേഴ്‌സ് കലക്ടീവ് (കെഎടിസി) സംഘടിപ്പിച്ച പ്രതിഷേധ മാര്‍ച്ചും ധര്‍ണയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് പി.വി.അന്‍വര്‍ ഉദ്ഘാടനം ചെയ്തു. വരുമാനമില്ലാത്തിനാല്‍ ചികിത്സയ്ക്കും ഭക്ഷണത്തിനും യാചിക്കേണ്ട ഗതികേടിലാണെന്ന് അധ്യാപകര്‍ അനുഭവം പങ്കിട്ടു. കിടപ്പുരോഗികളായ മാതാപിതാക്കളെ സംരക്ഷിക്കാനോ കുടുംബത്തെ പോറ്റാനോ കഴിയാത്തതിനാല്‍ …
Read More »തദ്ദേശ തിരഞ്ഞെടുപ്പ് കരട് വോട്ടര്‍പട്ടിക: കോഴിക്കോട് 70 വോട്ടര്‍മാര്‍ ‘താമസിച്ച’ കെട്ടിടം നിലവിലില്ല
കോഴിക്കോട്: കോര്‍പറേഷന്‍ 62ാം നമ്പര്‍ വെള്ളയില്‍ വാര്‍ഡിലെ 1629 എന്ന വീട്ടുനമ്പറില്‍, പ്രദേശത്തു നടത്തിയ അന്വേഷണത്തില്‍ ഇത്തരമൊരു കെട്ടിടം കണ്ടെത്താനായില്ല. വര്‍ഷങ്ങള്‍ക്കു മുന്‍പ് 1629 എന്ന നമ്പറില്‍ ഒരു വീട് നിലവിലുണ്ടായിരുന്നു. എന്നാല്‍, നിലവില്‍ ഇത്തരമൊരു കെട്ടിടം ഇപ്പോള്‍ പ്രദേശത്ത് ഇല്ല. മാസങ്ങള്‍ക്കു മുന്‍പ് പരിഷ്‌കരിച്ച കോര്‍പറേഷന്റെ നികുതി അസസ്‌മെന്റ് രേഖകളില്‍ ഈ നമ്പര്‍ ഒഴിവാക്കിയിട്ടുണ്ട്. കെട്ടിടം നിലവിലില്ലെങ്കിലാണ് ഇത്തരത്തില്‍ നമ്പര്‍ ഒഴിവാക്കാറുള്ളത്. അതേസമയം, ഇല്ലാത്ത കെട്ടിട നമ്പറില്‍ എഴുപതിലേറെ …
Read More »വോട്ട് ക്രമക്കേട് ആരോപണങ്ങളില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് പ്രതികരണമില്ലാതെ സുരേഷ് ഗോപി തൃശ്ശൂരില്‍
തൃശ്ശൂര്‍: വോട്ടര്‍പ്പട്ടിക ക്രമക്കേട് ആരോപണങ്ങള്‍ക്കിടെ കേന്ദ്രമന്ത്രി സുരേഷ് ഗോപി തൃശ്ശൂരിലെത്തി. തിരുവനന്തപുരത്ത് നിന്നും തൃശ്ശൂര്‍ റെയില്‍വേ സ്റ്റേഷനിലിറങ്ങിയ സുരേഷ് ഗോപി വോട്ട് ക്രമക്കേട് ആരോപണങ്ങളിലടക്കം മാധ്യമപ്രവര്‍ത്തകരുടെ ഒരു ചോദ്യത്തിനും സുരേഷ് ഗോപി പ്രതികരിച്ചില്ല. ഒടുക്കം ഇത്രയും സഹായിച്ചതിന് നന്ദിയെന്ന് മാത്രം പരിഹാസരൂപേണ മറുപടി പറഞ്ഞു. റെയില്‍വേ സ്റ്റേഷനില്‍ നിന്നും ആദ്യം പോയത് അശ്വിനി ആശുപത്രിയിലേക്കായിരുന്നു. കഴിഞ്ഞ ദിവസം സിപിഐഎം പ്രവര്‍ത്തകരുമായി ഉണ്ടായ സംഘര്‍ഷത്തില്‍ പരിക്കേറ്റ ബിജെപി പ്രവര്‍ത്തകരെ സന്ദര്‍ശിക്കാനായിരുന്നു ആശുപത്രിയിലെത്തിയത്. …
Read More »സുരേഷ് ഗോപിക്കെതിരായ കോണ്‍ഗ്രസ് നേതാക്കളുടെ പരാതിയില്‍ അന്വേഷണം
തൃശൂര്‍: കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരായ കോണ്‍ഗ്രസ് നേതാക്കളുടെ പരാതിയില്‍ അന്വേഷണം. കോണ്‍ഗ്രസ് നേതാക്കളുടെ പരാതി ഫയലില്‍ സ്വീകരിച്ചുവെന്നും പരാതി തൃശ്ശൂര്‍ എസിപിക്ക് കൈമാറിയതായും തൃശ്ശൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ ആര്‍ ഇളങ്കോ പറഞ്ഞു. ഇന്ന് രാവിലെയായിരുന്നു സുരേഷ് ഗോപിക്കെതിരെ കെപിസിസി രാഷ്ട്രീയ കാര്യസമിതി അംഗം ടി എന്‍ പ്രതാപന്‍ അടക്കമുള്ള നേതാക്കള്‍ സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയത്. ലോക്‌സഭ തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പായി സുരേഷ് ഗോപി തൃശൂരിലേക്ക് വോട്ട് മാറ്റിയത് …
Read More »കോഴിക്കോട്ടെ സഹോദരിമാരുടെ കൊലപാതകം: സഹോദരനെ മരിച്ചനിലയില്‍ കണ്ടെത്തി
കോഴിക്കോട്: കോഴിക്കോട്ടെ വയോധികരായ സഹോദരിമാരുടെ കൊലപാതകത്തിനുശേഷം കാണാതായ സഹോദരനെ മരിച്ച നിലയില്‍ കണ്ടെത്തി. തലശ്ശേരി കുയ്യാലി പുഴയില്‍ നിന്നാണ് പ്രമോദിന്റെ (62) മൃതദേഹം കണ്ടെത്തിയത്. പുഴയില്‍ മൃതദേഹം കണ്ടെത്തിയപ്പോള്‍ തന്നെ ഇത് കാണാതായ പ്രമോദിന്റേതാണെന്ന് സംശയിച്ചിരുന്നു. തുടര്‍ന്ന് മൃതദേഹം തലശ്ശേരി ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റുകയായിരുന്നു. കോഴിക്കോട് കരിക്കാംകുളം ഫ്‌ളോറിക്കന്‍ റോഡില്‍ മൂന്നു വര്‍ഷമായി വാടകയ്ക്ക് താമസിച്ചുവരികയായിരുന്ന ശ്രീജയ (72), പുഷ്പലളിത (68) എന്നിവരെ ഇന്നലെ രാവിലെയാണ് രണ്ട് മുറികളിലായി …
Read More »സുരേഷ് ഗോപിയുടെ സഹോദരനും ഭാര്യക്കും ഇരട്ടവോട്ട്; തൃശൂരിലെ ക്രമക്കേടുകളുടെ കൂടുതല്‍ തെളിവുകള്‍ പുറത്ത്
കൊല്ലം: തൃശൂരിലെ വോട്ട് ക്രമക്കേടില്‍ കൂടുതല്‍ തെളിവുകള്‍ പുറത്ത്. കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ സഹോദരനും ഭാര്യയ്ക്കും ഇരട്ട വോട്ടുകളുണ്ടെന്ന് കണ്ടെത്തി. ഇരുവര്‍ക്കും തൃശൂരിലും കൊല്ലത്തുമാണ് വോട്ടുള്ളത്. കുടുംബ വീടായ ലക്ഷ്മി നിവാസ് മേല്‍വിലാസത്തിലാണ് കൊല്ലത്തെ വോട്ട്. ഇരവിപുരം മണ്ഡലത്തിലെ 84-ാം നമ്പര്‍ ബൂത്തിലാണ് വോട്ടുള്ളത്. ക്രമനമ്പര്‍ 1116-ല്‍ സുഭാഷ് ഗോപിക്കും 1114 ക്രമനമ്പറില്‍ ഭാര്യ റാണി സുഭാഷിനും വോട്ടുണ്ട്. ലോക്‌സഭ തിരഞ്ഞെടുപ്പിന് തൊട്ട് മുന്‍പാണ് സുഭാഷ് ഗോപിയുടേയും ഭാര്യയുടേയും പേര് …
Read More »ഹൈടെക് ആയി മന്ത്രി പി രാജീവിന്റെ ഓഫീസ്; സന്ദര്‍ശകരെ വരവേല്‍ക്കുന്നത് കെല്ലി എന്ന റോബോട്ട്
തിരുവനന്തപുരം: പുതിയ കാലത്തിനൊത്ത് മുഖം മിനുക്കി മന്ത്രി പി.രാജീവിന്റെ ഓഫീസ്. സെക്രട്ടേറിയറ്റില്‍ മന്ത്രിയുടെ ഓഫീസിലെത്തുന്ന അതിഥികളെ വരവേല്‍ക്കുന്നത് കെല്ലി എന്ന റോബോട്ടാണ്. ആര്‍ട്ട്ഫിഷ്യല്‍ ഇന്റലിജന്‍സിലൂടെ കെല്‍ട്രോണ്‍ രൂപപ്പെടുത്തിയ കെല്ലി എന്ന വെര്‍ച്വല്‍ റിസപ്ഷനിസ്റ്റ് 3 മാസം മുന്‍പാണ് മന്ത്രിയുടെ ഓഫീസിലെത്തിയത്. പരിചയമുള്ള ആളുകളാണെങ്കില്‍ കെല്ലി പേര് പറഞ്ഞ് അഭിസംബോധനയും ചെയ്യും എന്ന പ്രത്യേകത കൂടിയുണ്ട്. ‘റിട്രീവല്‍ ഓഗ്മെന്റഡ് ജനറേഷന്‍’ രീതി ഉപയോഗിച്ചാണ് കെല്ലിയുടെ നിര്‍മിത ബുദ്ധി പ്രവര്‍ത്തിക്കുന്നത്. ഇംഗ്ലീഷും മലയാളവും …
Read More »‘വിശപ്പിന് അരി വാങ്ങാന്‍ റേഷന്‍ കടയില്‍ പോയി വിരല്‍ പതിക്കണം, അതേസമയം മദ്യം വീട്ടുപടിക്കല്‍ എത്തിച്ച്തരും’: ഓണ്‍ലൈന്‍ മദ്യ വില്‍പനയ്‌ക്കെതിരെ ഓര്‍ത്തഡോക്‌സ് സഭാധ്യക്ഷന്‍
കോട്ടയം: മദ്യം ഓണ്‍ലൈനില്‍ വില്‍ക്കാനുള്ള ബവ്‌കോ നിര്‍ദേശത്തിനെതിരെ വിമര്‍ശനവുമായി ഓര്‍ത്തഡോക്‌സ് സഭ അധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവ. സര്‍ക്കാരിന്റെ മദ്യനയം ജലരേഖ മാത്രമാണെന്നും സര്‍ക്കാര്‍ നയം തിരുത്തണമെന്നും ബാവ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. എല്‍ഡിഎഫ് സര്‍ക്കാരിന്റെ മദ്യവിരുദ്ധ പരസ്യങ്ങളെ പരിഹസിച്ച് കൊണ്ടാണ് കത്തോലിക്ക ബാവയുടെ പോസ്റ്റ് തുടങ്ങുന്നത്. വിശപ്പിന് അരി വാങ്ങാന്‍ റേഷന്‍കടയില്‍ പോയി വിരല്‍ പതിപ്പിക്കണം. എന്നാല്‍, മദ്യം വീട്ടുപടിക്കല്‍ എത്തും. ആരോഗ്യത്തിന് ഹാനികരമായ വസ്തുവിനെ …
Read More »തൃശൂരില്‍ വീണ്ടും തിരഞ്ഞെടുപ്പ് നടത്തണം: മന്ത്രി വി. ശിവന്‍കുട്ടി
തിരുവനന്തപുരം: തൃശ്ശൂരില്‍ വീണ്ടും തിരഞ്ഞെടുപ്പ് നടത്തണമെന്ന് മന്ത്രി വി ശിവന്‍കുട്ടി. മണ്ഡലത്തില്‍ അറുപതിനായിരത്തോളം കള്ളവോട്ടുകള്‍ ചേര്‍ക്കപ്പെട്ടുവെന്നും ഇതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് സുരേഷ് ഗോപി എംപി രാജിവെക്കണമെന്നും ശിവന്‍കുട്ടി ആവശ്യപ്പെട്ടു. ‘വ്യാപകമായി കള്ളവോട്ട് ചേര്‍ക്കുന്നുവെന്ന പരാതി തിരഞ്ഞെടുപ്പിന് മുന്‍പും ശേഷവും ഉണ്ടായിരുന്നു. മുപ്പതിനായിരത്തിനും അറുപതിനായിരത്തിനും ഇടയില്‍ വോട്ട് ചേര്‍ന്നുകാണാനാണ് സാധ്യതയെന്നാണ് സുരേഷ് ഗോപിക്കെതിരായ ബിജെപി കേന്ദ്രങ്ങളില്‍ നിന്നുതന്നെ പറയുന്നത്. തൃശ്ശൂരില്‍ വീണ്ടും തെരഞ്ഞെടുപ്പ് നടത്തുകയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ചെയ്യേണ്ടത്. സത്യസന്ധമായ വോട്ടര്‍ …
Read More »ഫെയ്സ്ബുക്കിൽ എഴുതിയത് ആധുനിക കവിതയെന്ന് വിനായകൻ; പോലീസ് ചോദ്യം ചെയ്ത് വിട്ടയച്ചു
കൊച്ചി: സമൂഹ മാധ്യമങ്ങളില്‍ തുടര്‍ച്ചയായി അധിക്ഷേപ പോസ്റ്റുകള്‍ ഇട്ടെന്ന പരാതിയില്‍ നടന്‍ വിനായകനെ ചോദ്യം ചെയ്ത് വിട്ടയച്ചു. കൊച്ചി സൈബര്‍ പൊലീസാണ് നടനെ ചോദ്യംചെയ്തത്. ഫെയ്സ്ബുക്കിൽ താൻ കവിതയാണ് എഴുതിയതെന്നാണ് വിനായകൻ അന്വേഷണ സംഘത്തോട് പറഞ്ഞത്. തുടർന്ന് കേസെടുക്കാന്‍ വകുപ്പില്ലെന്ന് കണ്ട് നടനെ പൊലീസ് വിട്ടയച്ചു. വി എസ് അച്യുതാനന്ദന്‍ മരിച്ച ദിവസം കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ ഇട്ട പോസ്റ്റിന്റെ പേരിലായിരുന്നു ചോദ്യംചെയ്യല്‍. യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ജിസോ ജോസഫ് …
Read More »
DeToor reflective wanderings…