താമരശ്ശേരി: താമരശ്ശേരി ചുരത്തിൽ മണ്ണിടിഞ്ഞതിനെ തുടർന്നുള്ള ഗതാഗത നിയന്ത്രണം തുടരുന്നു. വയനാട്ടിലേക്കുള്ള യാത്രക്കാർ കുറ്റ്യാടി ചുരം ഉപയോഗിക്കാനാണ് ജില്ലാ ഭരണകൂടത്തിൻ്റെ നിർദേശം. ഇന്നലെ രാത്രി ഏഴുമണിയോട് അടുത്താണ് വ്യൂപോയിൻ്റിൽ വലിയ മണ്ണിടിച്ചിലുണ്ടായത്. കല്ലും മണ്ണും മരങ്ങളും ഇളകി വന്ന് റോഡിൽ നിറഞ്ഞു. തലനാരിഴയ്ക്കാണ് യാത്രക്കാർ അപകടമില്ലാതെ രക്ഷപ്പെട്ടത്. ഇരുദിശകളിലേക്കും കാല്‍നടയാത്രപോലും സാധ്യമാകാത്തതരത്തില്‍ ഗതാഗതം പൂര്‍ണമായി നിലച്ചിരുന്നു. ചുരത്തിൽ ഇനിയും മണ്ണിടിയാൻ സാധ്യതയുണ്ടെന്നും സുരക്ഷ പരിശോനകൾക്ക് ശേഷം മാത്രമേ ചുരം യാത്രക്കാർക്കായി …
Read More »അടുപ്പില്‍ തിളയ്ക്കുന്നത് വെളിച്ചെണ്ണ തന്നെയാണോ? ഇന്ന് സംസ്ഥാന വ്യാപകമായി പിടിച്ചെടുത്തത് 4513 ലിറ്റര്‍ വെളിച്ചെണ്ണ
കോഴിക്കോട്: വെളിച്ചെണ്ണ വില റോക്കറ്റു പോലെ ഉയരുമ്പോള്‍ വിപണിയില്‍ മായം ചേര്‍ന്ന എണ്ണകളുടെ വിപണനവും തകൃതിയായി നടക്കുകയാണ്. വെളിച്ചെണ്ണയുടെ അതേ മണത്തിലും നിറത്തിലും വെളിച്ചെണ്ണയെ തോല്‍പിക്കുന്ന ലുക്കുമായി വ്യാജ എണ്ണകളും സുലഭമാണ്. ഭക്ഷ്യ സുരക്ഷ വകുപ്പിന്റെ ഓപ്പറേഷന്‍ ലൈഫിന്റെ ഭാഗമായുള്ള മിന്നല്‍ പരിശോധനയില്‍ ഇന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി പിടിച്ചെടുത്തത് 4513 ലിറ്റര്‍ വെളിച്ചെണ്ണയാണ്. 7 ജില്ലകളില്‍ നടത്തിയ പരിശോധനയിലാണ് ഇവ പിടിച്ചെടുത്തത്. വെളിച്ചെണ്ണയുടെ ഗുണനിലവാരം സംബന്ധിച്ച പരാതികള്‍ …
Read More »തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് 1200 രൂപ വീതം സര്‍ക്കാരിന്റെ ഓണസമ്മാനം
തിരുവനന്തപുരം: തൊഴിലുറപ്പ് പദ്ധതിയില്‍ അംഗങ്ങളായ തൊഴിലാളികള്‍ക്ക് 1200 രൂപ വീതം സര്‍ക്കാരിന്റെ ഓണസമ്മാനം. ഇതിനായി 51.96 കോടി രൂപ നീക്കി വച്ചതായി ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ അറിയിച്ചു. 5,25,991 ആളുകള്‍ക്കാണ് ആനുകൂല്യം ലഭിക്കുക. കഴിഞ്ഞ തവണ 1000 രൂപയായിരുന്നു നല്‍കിയിരുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം100 പ്രവര്‍ത്തിദിനം പൂര്‍ത്തിയാക്കിയ 5,19,623 പേര്‍ക്കാണ് ആനുകൂല്യം ലഭിക്കുക. സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിയിട്ടുള്ള അയ്യന്‍കാളി നഗര തൊഴിലുറപ്പ് പദ്ധതിയില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം 100 ദിവസമെങ്കിലും …
Read More »ഗതാഗതക്കുരുക്ക് മാറിയെന്ന ദേശീയപാത അതോറിറ്റിയുടെ വാദം ഹൈക്കോടതി തള്ളി : സെപ്റ്റംബർ 9 വരെ ടോൾ പിരിക്കരുത്
കൊച്ചി: പാലിയേക്കരയിലെ ടോൾ പിരിവ് തടഞ്ഞത് ഹൈക്കോടതി സെപ്റ്റംബർ 9 വരെ നീട്ടി. മണ്ണുത്തി–ഇടപ്പള്ളി ദേശീയപാതയിലെ ഗതാഗതക്കുരുക്കുമായി ബന്ധപ്പെട്ടാണ് ടോൾ പിരിവിന് കോടതി നേരത്തെ നിയന്ത്രണം കൊണ്ടുവന്നത്. കേസ് പരിഗണിച്ചപ്പോൾ ഗതാഗതക്കുരുക്ക് ഉണ്ടായിരുന്ന മേഖലകളിലെ സർവീസ് റോഡുകളിൽ ടാറിങ് പൂർത്തിയായി ഗതാഗതം സുഗമമായെന്നാണു ദേശീയപാത അതോറിറ്റി (എൻഎച്ച്എഐ) കോടതിയെ അറിയിച്ചത്. എന്നാൽ ഇടക്കാല ഗതാഗത മാനേജ്മെന്റ് സമിതിയുടെ (ഇന്ററിം ട്രാഫിക് മാനേജ്മെന്റ് കമ്മിറ്റി) റിപ്പോർട്ട് ഇത്തരത്തിലല്ല വ്യക്തമാക്കുന്നതെന്നു നിരീക്ഷിച്ച കോടതി …
Read More »അഹിന്ദു ഗുരുവായൂർ ക്ഷേത്രക്കുളത്തിൽ കാൽ കഴുകി: ശുദ്ധി കര്‍മ്മങ്ങള്‍ തുടങ്ങി
ഗുരുവായൂർ: സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ജാസ്മിൻ ജാഫർ ഗുരുവായൂർ ക്ഷേത്രക്കുളത്തില്‍ കാല്‍ കഴുകിയ സംഭവത്തില്‍ പുണ്യാഹം നടത്താനൊരുങ്ങി ഗുരുവായൂര്‍ ക്ഷേത്രം. അഹിന്ദുവായ സ്ത്രീ ക്ഷേത്രക്കുളത്തിൽ പ്രവേശിച്ച് അശുദ്ധമാക്കിയതിനാലാണ് ശുദ്ധികര്‍മ്മങ്ങള്‍ നടത്തുന്നത്. ഇന്നു മുതൽ 6 ദിവസത്തെ പൂജകളും ശീവേലിയും ക്ഷേത്രത്തിൽ നടത്തും. ഇന്ന് ഉച്ചവരെ ദര്‍ശനത്തിന് നിയന്ത്രണമുണ്ട്. റീല്‍സ് ചിത്രീകരിച്ചതില്‍ ജാസ്മിനെതിരെ ഗുരുവായൂര്‍ ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍ ഒ.ബി അരുണ്‍ കുമാര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. വിലക്ക് മറികടന്ന് ഗുരുവായൂര്‍ തീര്‍ത്ഥക്കുളത്തില്‍ …
Read More »കോഴിക്കോട് മാവൂരില്‍ പുലിയിറങ്ങിയതായി സംശയം; പുലിയെ കണ്ടെന്ന് യാത്രക്കാരന്‍
മാവൂര്‍: കേഴിക്കോട് മാവൂരില്‍ പുലിയിറങ്ങിയതായി സംശയം. എളമരം കടവിനടുത്ത് ഗ്രാസിം മാനേജ്‌മെന്റിന്റെ ഉടമസ്ഥതയിലുള്ള കാടു പിടിച്ചു കിടക്കുന്ന ഭാഗത്ത് പുലിയെ കണ്ടതായി യാത്രക്കാരനാണ് അവകാശപ്പെട്ടത്. ഇന്നലെ രാത്രി ഒന്‍പതരയോടെ പെരുവയല്‍ സ്വദേശിയാണ് വന്യജീവിയെ കണ്ടത്. തുടര്‍ന്ന് മാവൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റും നാട്ടുകാരും പൊലീസും സംഭവ സ്ഥലത്തെത്തി രാത്രി വിശദ പരിശോധന നടത്തിയിരുന്നു. ഇന്ന് പ്രദേശത്ത് വനംവകുപ്പിന്റെ നേതൃത്വത്തില്‍ വിശദ പരിശോധന നടക്കുന്നുണ്ട്. കാല്‍പ്പാടുകള്‍ ഉള്‍പ്പെടെയുള്ളവ പതിഞ്ഞിട്ടുണ്ടോ എന്ന കാര്യം പരിശോധിക്കും. …
Read More »അമീബിക് മസ്തിഷ്‌ക ജ്വരം: സംസ്ഥാനത്ത് ചികിത്സയിലുള്ളത് 18 പേര്‍; ശനിയും ഞായറും ജനകീയ ക്യാംപെയ്ന്‍
തിരുവനന്തപുരം: സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം തുടര്‍ച്ചയായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ പ്രതിരോധ നടപടികളുമായി സര്‍ക്കാര്‍. ഈ മാസം 30, 31 തിയ്യതികളില്‍ സംസ്ഥാനത്തെ മുഴുവന്‍ കിണറുകളും ക്ലോറിനേറ്റ് ചെയ്യണമെന്നു ജലസംഭരണ ടാങ്കുകള്‍ തേച്ചു കഴുകി വൃത്തിയാക്കണമെന്നുമാണ് സര്‍ക്കാര്‍ നിര്‍ദേശം. രോഗബാധ പല ജില്ലകളിലും റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് നിലവില്‍ സംസ്ഥാനത്ത് 18 പേര്‍ ചികിത്സയിലുണ്ട്. കോഴിക്കോട്, …
Read More »രാമനാട്ടുകരയിൽ പെൺകുട്ടിയെ മദ്യം നൽകി പീഡിപ്പിച്ച പ്രതി പിടിയിൽ
കോഴിക്കോട്: രാമനാട്ടുകരയില്‍ പശ്ചിമ ബംഗാള്‍ സ്വദേശിയായ 17കാരിയെ തട്ടിക്കൊണ്ടുപോയി മദ്യം നല്‍കി ലൈംഗികമായും ശാരീരികമായും പീഡിപ്പിച്ച പ്രതി പിടിയില്‍. മലപ്പുറം കോട്ടക്കല്‍ പൂക്കിപ്പറമ്പ് സ്വദേശി വള്ളിക്കാട്ട് റിയാസ് (29) ആണ് പിടിയിലായത്. പ്രതി ഒറീസയിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് പിടികൂടിയത്. മലപ്പുറത്ത് നിന്നും ഇയാള്‍ പാലക്കാട്, സേലം, മൈസൂര്‍, ബാംഗ്ലൂര്‍ എന്നിവിടങ്ങളിലും ചെന്നൈയിലും ഒളിവില്‍ കഴിയുകയായിരുന്നു. പ്രതിയുടെ മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ ട്രാക്ക് ചെയ്ത പ്രകാരം പൊലീസ് …
Read More »ഉറങ്ങിക്കിടന്ന 10 വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച പ്രതിക്ക് മരണം വരെ തടവ്
കാസർഗോഡ് : വീട്ടിൽ ഉറങ്ങിക്കിടന്നിരുന്ന 10 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതിക്ക് മരണം വരെ തടവ് ശിക്ഷ വിധിച്ച് കോടതി. കുടക് നപ്പോക്ക് സ്വദേശി പി.എ.സലിം (40) നെയാണു കോടതി ശിക്ഷിച്ചത്. തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച ശേഷം പ്രതി കുട്ടിയുടെ സ്വർണ്ണക്കമ്മലും മോഷ്ടിച്ചിരുന്നു. ശേഷം കുട്ടിയെ വഴിയിൽ ഉപേക്ഷിച്ച് കടന്നു കളയുകയായിരുന്നു. 2024 മേയ് മാസത്തിലായിരുന്നു കേസിനാസ്പദമായ സംഭവം. പുലർച്ചെ മൂന്നിന് കുട്ടിയുടെ മുത്തച്ഛൻ പശുവിനെ കറക്കാനായി പുറത്തുപോയ സമയത്താണ് …
Read More »എഡിജിപി അജിത് കുമാറിനെ വീണ്ടും സംരക്ഷിച്ച് സർക്കാർ; മുൻ ഡിജിപിയുടെ അന്വേഷണ റിപ്പോർട്ടുകൾ തിരിച്ചയച്ചു
തിരുവനന്തപുരം: എഡിജിപി എം.ആർ.അജിത് കുമാറിന് വീണ്ടും സംരക്ഷണം തീർത്ത് സർക്കാർ. തൃശൂർ പൂരം കലക്കലിലും പി വിജയനെതിരെ വ്യാജ മൊഴി നൽകിയതിലും അജിത് കുമാറിനെതിരെ നടപടിയാവശ്യപ്പെട്ടുള്ള മുൻ ഡിജിപിയുടെ റിപ്പോർട്ടുകൾ സർക്കാർ മടക്കി. രണ്ടിലും പുതിയ ഡിജിപിയോട് വീണ്ടും അഭിപ്രായം തേടിയുള്ള അസാധാരണ നീക്കങ്ങളാണ് സർക്കാർ നടത്തിയത്. പൂരം അലങ്കോലമായപ്പോൾ തൃശൂരിലുണ്ടായിരുന്ന എഡിജിപി എം.ആർ.അജിത് കുമാർ, മന്ത്രി കെ.രാജൻ വിളിച്ചിട്ട് പോലും ഫോണ്‍ പോലുമെടുത്തില്ലെന്ന് മുൻ സംസ്ഥാന പൊലിസ് മേധാവി …
Read More »
DeToor reflective wanderings…