Tuesday , March 3 2026, 11:41 am

slider

‘കാലിന്റെ വെള്ളയും ചെവിയുടെ ഡയഫ്രവും അടിച്ചുപൊട്ടിച്ചു, കണ്ണിലും ദേഹത്തും മുളക് സ്‌പ്രേ ചെയ്തു’- കസ്റ്റഡി മര്‍ദ്ദനത്തിനിരയായ മുന്‍ എസ്എഫ്‌ഐ നേതാവിന്റെ വെളിപ്പെടുത്തല്‍

പത്തനംതിട്ട: ക്രൂരമായ കസ്റ്റഡി മര്‍ദ്ദനത്തിനിരയായത് വിവരിച്ച് മുന്‍ എസ്എഫ്‌ഐ നേതാവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. എസ്എഫ്‌ഐ പത്തനംതിട്ട ജില്ലാ പ്രസിഡന്റ് ആയിരുന്ന ജയകൃഷ്ണന്‍ തണ്ണിത്തോടാണ് 2012ല്‍ താന്‍ നേരിട്ട മര്‍ദനത്തെ കുറിച്ച് തുറന്നു പറഞ്ഞത്. ആലപ്പുഴ ഡിവൈഎസ്പിയും കോന്നി മുന്‍ സിഐയുമായ മധു ബാബുവിനെതിരെയാണ് ആരോപണം. ‘കാലിന്റെ വെള്ള അടിച്ചു പൊട്ടിച്ചു, ചെവിയുടെ ഡയഫ്രം അടിച്ച് പൊട്ടിച്ചു, കണ്ണിലും ദേഹത്തും മുളക് സ്പ്രേ ചെയ്തതടക്കം പറഞ്ഞാല്‍ 10 പേജില്‍ അധികം വരും..’ …

Read More »

പുറത്തിറങ്ങിക്കോ, ഇന്ന് ആകാശത്ത് തെളിയുക ‘രക്തചന്ദ്രന്‍’; ആകാശ വിസ്മയം കാണാനൊരുങ്ങി ലോകം

കോഴിക്കോട്: ‘ചുവന്നു തുടുത്ത ചന്ദ്രന്‍’ എന്നത് കവിതയിലും കഥയിലും കേട്ടുമാത്രം പരിചയമുള്ളവര്‍ക്ക് അതനുഭവിക്കാനുള്ള അപൂര്‍വ്വ നിമിഷമാണ് ഇന്ന്. രക്തചന്ദ്രന്‍ എന്നറിയപ്പെടുന്ന പൂര്‍ണ ചന്ദ്രഗ്രഹണം ഇന്ന് ലോകമെമ്പാടും ദൃശ്യമാകും. ഭൂമി സൂര്യനും ചന്ദ്രനും ഇടയിലൂടെ കടന്നുപോകുന്ന സമയമാണിത്. ഈ സമയം, ചന്ദ്രോപരിതലത്തില്‍ നിഴല്‍ വീഴ്ത്തി ചുവപ്പും ഓറഞ്ചും കലര്‍ന്ന തിളക്കം നല്‍കുന്നതാണ് ചന്ദ്രന്‍ രക്തനിറത്തിലാകുന്നതിന് കാരണം. ഇന്ന് രാത്രി ഗ്രഹണം സംഭവിക്കുകയും രാത്രി വൈകി അവസാനിക്കുകയും ചെയ്യും. പൂര്‍ണ ചന്ദ്രഗ്രഹണത്തിന്റെ ദൈര്‍ഘ്യം …

Read More »

കുന്നംകുളം കസ്റ്റഡി മര്‍ദ്ദനം: നാല് പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം: കുന്നംകുളം കസ്റ്റഡി മര്‍ദ്ദനക്കേസില്‍ ആരോപണവിധേയരായ നാലു പോലീസുകാരേയും സസ്‌പെന്‍ഡ് ചെയ്തു. എസ്‌ഐ നൂഹ്‌മാന്‍, സീനിയര്‍ സിപിഒ ശശീന്ദ്രന്‍, സിപിഒമാരായ സജീവന്‍, സന്ദീപ് എന്നിവര്‍ക്കാണ് സസ്‌പെന്‍ഷന്‍. തൃശൂര്‍ റേഞ്ച് ഡിഐജി ഹരിശങ്കര്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. സംഭവത്തില്‍ ഐ ജി വകുപ്പ് തല പുനരന്വേഷണത്തിനും ഉത്തരവിട്ടു. കുറ്റക്കാരായ മുഴുവന്‍ പോലീസുകാരേയും പിരിച്ചുവിടണമെന്നാണ് മര്‍ദ്ദനത്തിനിരയായ കോണ്‍ഗ്രസ് പ്രാദേശിക നേതാവ് സുജിത്തും പ്രതിപക്ഷവും ആവശ്യപ്പെടുന്നത്. അതേസമയം, മര്‍ദനത്തില്‍ പങ്കുണ്ടെന്ന് സുജിത്ത് ആരോപിക്കുന്ന …

Read More »

ഓണക്കാലം ഉത്സവമാക്കി മില്‍മ; ഉത്രാട ദിനത്തില്‍ വിറ്റത് 38 ലക്ഷത്തിലധികം ലിറ്റര്‍ പാല്‍

തിരുവനന്തപുരം: ഓണക്കാലം ഉത്സവമാക്കി മില്‍മ. ഇത്തവണ പാല്‍, തൈര് വില്‍പ്പനയില്‍ സര്‍വ്വകാല റെക്കോര്‍ഡുകളാണ് മില്‍മ മറികടന്നത്. ഉത്രാട ദിനത്തില്‍ മാത്രം 38 ലക്ഷത്തിലധികം ലിറ്റര്‍ പാലും (38,03,388 ലിറ്റര്‍) നാല് ലക്ഷത്തിനടുത്ത് (3,97,672 കിലോ) തൈരുമാണ് മില്‍മ ഔട്ട്‌ലെറ്റുകള്‍ വഴി വിറ്റഴിച്ചത്. തിരുവോണത്തിന് മുമ്പുള്ള ആറ് ദിവസങ്ങളിലായി മില്‍മ 1,19,58,751 ലിറ്റര്‍ പാലും 14,58,278 ലക്ഷം കിലോ തൈരുമാണ് വിറ്റഴിച്ചത്. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ വില്‍പ്പനയില്‍ ശരാശരി അഞ്ച് ശതമാനം വളര്‍ച്ചയാണ് …

Read More »

കൊച്ചിയില്‍ വീണ്ടും വെര്‍ച്വല്‍ അറസ്റ്റ് തട്ടിപ്പ്; 59കാരിക്ക് നഷ്ടമായത് 2.88 കോടി

കൊച്ചി: കൊച്ചിയില്‍ വീണ്ടും വെര്‍ച്വല്‍ അറസ്റ്റ് തട്ടിപ്പിലൂടെ രണ്ട് കോടി 88 ലക്ഷം രൂപ തട്ടിയെടുത്തു. മട്ടാഞ്ചേരി സ്വദേശിനിയായ ഉഷാകുമാരി എന്ന 59 വയസ്സുകാരിയാണ് കബളിപ്പിക്കപ്പെട്ടത്. മണി ലോണ്ടറിംഗ് കേസില്‍ അറസ്റ്റ് ചെയ്തുവെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്. സുപ്രീം കോടതിയുടെയും സിബിഐയുടെ വ്യാജ എംബ്ലങ്ങള്‍ അടങ്ങിയ സര്‍ട്ടിഫിക്കറ്റുകള്‍ തെൡായി നല്‍കിയായിരുന്നു തട്ടിപ്പ്. പണം നല്‍കിയില്ലെങ്കില്‍ പിടിയിലാകുമെന്ന ഭീഷണിയില്‍ ഉഷാകുമാരി കൈവശമുണ്ടായിരുന്ന പണവും സ്വര്‍ണപ്പണയത്തിലൂടെ സ്വരൂപിച്ച പണവും ഉള്‍പ്പടെ അക്കൗണ്ടിലൂടെ ട്രാന്‍സ്ഫര്‍ ചെയ്ത് നല്‍കുകയായിരുന്നു. …

Read More »

കൊല്ലങ്കോട് സുന്ദരഗ്രാമത്തിലെത്തുന്നവരെ വരവേല്‍ക്കാന്‍ ഇക്കോ ടൂറിസം പദ്ധതി സജ്ജമായി

കൊല്ലങ്കോട്: കൊല്ലങ്കോട് സുന്ദരഗ്രാമം കാണാനെത്തുന്ന വിനോദസഞ്ചാരികള്‍ക്ക് ഏറെ ദൃശ്യവിഭവങ്ങളൊരുക്കി വനംവകുപ്പിന്റെ ഇക്കോ ടൂറിസം പദ്ധതി. സീതാര്‍കുണ്ടില്‍ ഇക്കഴിഞ്ഞ ദിവസം ഉദ്ഘാടനംചെയ്ത ഇക്കോ ടൂറിസം കേന്ദ്രത്തില്‍ സഞ്ചാരികള്‍ക്ക് ഏറെ സൗകര്യം ഒരുക്കിയിട്ടുണ്ട്. വെള്ളച്ചാട്ടം കാണാന്‍ പോവുന്നവര്‍ക്ക് കോണ്‍ക്രീറ്റ് നടവഴി, സഞ്ചാരവഴികളില്‍ ഇരിപ്പിടങ്ങളും, ശൗചാലയവും സജ്ജമാക്കി. 2024 കൊല്ലങ്കോട് പഞ്ചായത്ത് സുന്ദരഗ്രാമമായി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചതിനു ശേഷം സംസ്ഥാനത്തെ മിക്ക ജില്ലകളില്‍ നിന്നും സ്ഥലം കാണാന്‍ വലിയ ജനക്കൂട്ടമെത്തിയിരുന്നു.  ഇവര്‍ക്ക് ആവശ്യമായ പ്രാഥമികസൗകര്യങ്ങളുടെ പരിമിതി …

Read More »

അമീബിക് മസ്തിഷ്‌ക ജ്വരം: ചികിത്സയിലായിരുന്ന വയനാട് ബത്തേരി സ്വദേശി മരിച്ചു

കോഴിക്കോട്: അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന വയനാട് ബത്തേരി സ്വദേശി മരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന രതീഷ് (45) ആണ് മരിച്ചത്. ചികിത്സയിലുള്ള രണ്ടുപേരുടെ നില അതീവ ഗുരുതരമാണ് എന്ന റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസം വന്നിരുന്നു. ഗുരുതരാവസ്ഥയില്‍ കഴിയുന്നവര്‍ക്ക് മറ്റ് അസുഖങ്ങളും ഉള്ളതിനാല്‍ ആരോഗ്യനിലയില്‍ ആശങ്കയുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു. അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് അടുത്തിടെ മരിക്കുന്ന നാലാമത്തെ വ്യക്തിയാണ് രതീഷ്. താമരശ്ശേരി സ്വദേശിയായ …

Read More »

കസ്റ്റഡി മർദ്ദനം: ‘പ്രതികളായ പോലീസുകാർ കാക്കിയിട്ട് പുറത്തു നടക്കില്ല’ – വി.ഡി സതീശൻ

തൃശ്ശൂർ: കുന്നംകുളം പോലീസ് സ്റ്റേഷനിൽ യൂത്ത് കോൺഗ്രസ് നേതാവ് ക്രൂരമർദനത്തിന് ഇരയായതിൽ പോലീസിനെതിരെ രൂക്ഷ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി. ഡി സതീശൻ. കോൺഗ്രസുകാരനെ മർദ്ദിച്ച നാലു ഉദ്യോഗസ്ഥരും കാക്കി ധരിച്ച് വീടിന് പുറത്തിറങ്ങില്ലെന്നും നടപടിയെടുത്തില്ലെങ്കിൽ കേരളം ഇന്നേവരെ കണ്ടിട്ടില്ലാത്ത സമരം കോൺഗ്രസ് നടത്തുമെന്നുമായിരുന്നു പ്രതിപക്ഷ നേ താവിൻ്റെ പ്രതികരണം. മർദ്ദനത്തിനിരയായ കോൺഗ്രസ് ചൊവ്വന്നൂർ മണ്ഡലം പ്രസിഡന്റ് വി.എസ്.സുജിത്തിനെ നേരിട്ടെത്തി ആശ്വസിപ്പിച്ച ശേഷം സംസാരിക്കുകയായിരുന്നു സതീശൻ. മുന്നോട്ടുള്ള പോരാട്ടങ്ങൾക്ക് പാർട്ടിയും താനും …

Read More »

സമൂഹ മാധ്യമങ്ങളിലൂടെ എല്ലാവര്‍ക്കും ഓണാശംസകള്‍ നേര്‍ന്ന് രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും

ന്യൂഡല്‍ഹി: മലയാളികള്‍ക്ക് ഓണാശംസകള്‍ നേര്‍ന്ന് രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും. എല്ലാവര്‍ക്കും സന്തോഷവും സമാധാനവും സമൃദ്ധിയും ഉണ്ടാകട്ടെ എന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ ആശംസയില്‍. സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും ഐക്യത്തിന്റെയും ചൈതന്യം വീടുകളിലും ഹൃദയങ്ങളിലും നിറയട്ടെ എന്നായിരുന്നു വയനാട് എംപി പ്രിയങ്ക ഗാന്ധി ആശംസ അറിയിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദിയും മലയാളികള്‍ക്ക് ആശംസകള്‍ അറിയിച്ചിട്ടുണ്ട്. ഓണം കേരളത്തിന്റെ കാലാതീതമായ പൈതൃകത്തെയും സമ്പന്നമായ പാരമ്പര്യങ്ങളെയും പ്രതിഫലിപ്പിക്കുന്നുവെന്നായിരുന്നു പ്രധാനമന്ത്രിയുടെ ട്വീറ്റ്. ഓണം നവോന്മേഷവും ആരോഗ്യവും സമൃദ്ധിയും കൊണ്ടുവരട്ടെയെന്നും …

Read More »

ഓണക്കാലത്ത് ഉത്രാടദിനം വരെ സംസ്ഥാനത്ത് കുടിച്ചു തീര്‍ത്തത് 826.38 കോടിയുടെ മദ്യം

കോഴിക്കോട്: സംസ്ഥാനത്ത് ഓണക്കാല മദ്യവില്‍പ്പനയില്‍ റെക്കോര്‍ഡ് നേട്ടം. മുന്‍ വര്‍ഷത്തെ കണക്കുകളെ കാറ്റില്‍ പറത്തിയാണ് ഇത്തവണത്തെ മദ്യവില്‍പ്പന. കഴിഞ്ഞ 10 ദിവസത്തിനുള്ളില്‍ 826.38 കോടി രൂപയുടെ മദ്യമാണ് സംസ്ഥാനത്ത് വിറ്റുപോയത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 50കോടി രൂപയുടെ അധിക വില്‍പ്പനയാണ് നടന്നത്. ഉത്രാടം വരെയുള്ള കണക്കാണിത്. ഉത്രാട ദിനംമാത്രം 137 കോടി രൂപയുടെ മദ്യംവിറ്റു. കഴിഞ്ഞ വര്‍ഷം ഇത് 126 കോടിയായിരുന്നു. 6 ഔട്ട്‌ലെറ്റുകളില്‍ ഒരു കോടിയിലധികം വിറ്റുവരവുണ്ട്. ഓണക്കാല മദ്യ …

Read More »