കൊച്ചി: ജാനകി vs സ്‌റ്റേറ്റ് ഓഫ് കേരളയുടെ പേര് വിവാദത്തില്‍ ഹൈക്കോടതിയുടെ നിര്‍ണായക ഇടപെടല്‍. സിനിമ കാണാന്‍ തയാറാണെന്ന് ഹൈക്കോടതി അറിയിച്ചു. ശനിയായഴ്ച സിനിമ കാണാനുള്ള അവസരം ഒരുക്കണമെന്ന് നിര്‍മാതാക്കളെ കോടതി അറിയയിച്ചിട്ടുണ്ട്. സിനിമയുടെ ജാനകി എന്ന പേര് മാറ്റണമെന്ന സെന്‍സര്‍ ബോര്‍ഡിന്റെ നിര്‍ദേശത്തെ ചോദ്യം ചെയ്താണ് അണിയറ പ്രവര്‍ത്തകര്‍ ഹൈക്കോടതിയെ സമീപിച്ചത്.
Read More »സൂംബക്കെതിരായ അധ്യാപകന്റെ വിമര്‍ശനം; 24 മണിക്കൂറിനകം നടപടി വേണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍
തിരുവനന്തപുരം: സ്‌കൂളുകളില്‍ സൂംബ ഡാന്‍സ് നടത്താനുള്ള സര്‍ക്കാര്‍ തീരുമാനത്തെ വിമര്‍ശിച്ച അധ്യാപകനെതിരെ 24 മണിക്കൂറിനകം നടപടിയെടുക്കണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍. വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ ജനറല്‍ സെക്രട്ടറിയും അധ്യപകനുമായ ടി.കെ.അഷ്‌റഫാണ് സൂംബയില്‍ നിന്ന് വിട്ട് നില്‍ക്കുമെന്ന് പ്രഖ്യാപിച്ചത്. നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് അഷ്‌റഫ് ജോലി ചെയ്യുന്ന സ്‌കൂള്‍ മാനേജര്‍ക്ക് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കത്ത് നല്‍കി.
Read More »ഇന്ന് മുതല്‍ മഴ വീണ്ടും കനക്കും; വടക്കന്‍ ജില്ലകളില്‍ മുന്നറിയിപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതല്‍ മഴ വീണ്ടും ശക്തമാകുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. സംസ്ഥാനത്താകെ ഒറ്റപ്പെട്ടെ ശക്തമായ മഴക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് നല്‍കിയത്. മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വരെ കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
Read More »കുടിക്കരുത് , തലച്ചോർ ചെറുതാവും
ഒരു പെഗും ഒന്നര പെഗുമൊന്നും നടപ്പില്ല. തുള്ളി പോലും .ഓരോ തുള്ളി മദ്യത്തിനൊപ്പവും തലച്ചോർ ചെറുതായി വരും. തലച്ചോറില്ലാത്തവർ രോഗികളാവും . തലച്ചോറിലേക്കുള്ള രക്ത ഓട്ടം കുറയും . ശരീരത്തിലെ രക്തത്തിൻ്റെ 20 ശതമാനവും തലച്ചോറിനായാണ് പ്രയോജനപ്പെടുന്നത്. രക്ത ഓട്ടം കുറയുമ്പോൾ തലച്ചോറിൽ പുക പിടിക്കും. തീരുമാനങ്ങൾ എടുക്കാനാവാതെ ആശയക്കുഴപ്പത്തിലാവും. ഏകാഗ്ര പോവും. മറവിരോഗം ഓടിയെത്തും. തലച്ചോറിൽ ഹിപ്പോകാമ്പസ് എന്നൊരു ഏരിയയുണ്ട്. പഠനവും ഓർമയുമെല്ലാം ഇവിടെയാണ് നടക്കുന്നത്. കള്ള് കുടിക്കുമ്പോൾ …
Read More »ഇടയ്ക്ക വാദകൻ അനൂപ് വെള്ളാറ്റഞ്ഞൂർ ജീവനൊടുക്കിയ നിലയിൽ
തൃശൂർ ആസ്ഥാനമായ സംഗീത ബാൻ്റ് ഇലഞ്ഞിക്കൂട്ടത്തിൻ്റെ അമരക്കാരൻ അനൂപ് വെള്ളാറ്റഞ്ഞൂരിനെ വടക്കേച്ചിറയ്ക്ക് സമീപത്തെ ഫ്ളാറ്റിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി .41 വയസ്സായിരുന്നു . വിവകോദയം ഹയർ സെക്കൻഡറി സ്കൂളിൽ ഗാന്ധിയൻ സ്റ്റഡീസ് അധ്യാപകനാണ്. ഇടയ്ക്ക ,ഗിറ്റാർ , കീബോർഡിലുമെല്ലാം മിടുക്കനായിരുന്നു, വൃന്ദവാദ്യ പരിശീലകനായിരുന്നു. കാണിപ്പയ്യൂർ കൈകാട്ടി കളി സംഘത്തിലും ഇടയ്ക്ക വായിച്ചിരുന്നു.
Read More »ഡി.ജി.പി നിയമനം; സര്‍ക്കാര്‍ രക്തസാക്ഷികളെ മറന്ന് കേന്ദ്രവുമായി ഒത്തുതീര്‍പ്പിലെത്തിയെന്ന് കെ.സി വേണുഗോപാല്‍
കണ്ണൂര്‍: ഡി.ജി.പി നിയമനത്തില്‍ സര്‍ക്കാര്‍ കേന്ദ്രവുമായി ഒത്തുതീര്‍പ്പിലെത്തിയെന്ന് കെ.സി വേണുഗോപാല്‍. രക്തസാക്ഷികളെ മറന്ന് സര്‍ക്കാര്‍ കേന്ദ്രവുമായി ഒത്തുതീര്‍പ്പിലെത്തിയെന്നാണ് കെ.സി വേണുഗോപാല്‍ പറഞ്ഞത്. റവാഡയെ വ്യക്തിപരമായി കുറ്റപ്പെടുത്തുന്നില്ലെങ്കിലും, സി.പി.എം തങ്ങളുടെ മുന്‍നിലപാട് തെറ്റായിരുന്നുവെന്ന് തുറന്നുപറയാന്‍ ധൈര്യം കാണിക്കണമെന്നും വേണുഗോപാല്‍ ആവശ്യപ്പെട്ടു.
Read More »വേടന്റെ പാട്ട് സിലബസില്‍ ഉള്‍പ്പെടുത്തിയതില്‍ വിശദീകരണം ആവശ്യപ്പെട്ട് ഗവര്‍ണര്‍
തിരുവനന്തപുരം: റാപ്പര്‍ വേടന്റെ പാട്ട് കാലിക്കറ്റ് സര്‍വകലാശാല സിലബസില്‍ ഉള്‍പ്പെടുത്തിയതില്‍ വിശദീകരണം ആവശ്യപ്പെട്ട് സര്‍വകലാശാലാ ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍. ബി.ജെ.പി അനുകൂല സിന്‍ഡിക്കേറ്റംഗം എ.കെ. അനുരാജ് നല്‍കിയ പരാതിയിലാണ് ഗവര്‍ണറുടെ നടപടി. ലഹരി ഉപയോഗിച്ചെന്ന് പരാതികള്‍ ഉയര്‍ന്നിട്ടുള്ള വേടന്റെ പാട്ട് പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നത് തെറ്റായ സന്ദേശം നല്‍കുമെന്നാണ് സിന്‍ഡിക്കേറ്റംഗത്തിന്റെ പരാതി. മലയാള ബിരുദം മൂന്നാംസെമസ്റ്റര്‍ പാഠ്യപദ്ധതിയിലാണ് വേടന്റെ ‘ഭൂമി ഞാന്‍ വാഴുന്നിടം’ ഉള്‍പ്പെടുത്തിയത്.
Read More »കുഞ്ഞിന് മഞ്ഞപ്പിത്തത്തിന് നല്‍കിയത് അക്യുപങ്ചര്‍ ചികിത്സ; രോഗം കരളിനെ ബാധിച്ചെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്
മഞ്ചേരി: മാതാപിതാക്കള്‍ ചികിത്സ നിഷേധിച്ചതിനെ തുടര്‍ന്ന് മലപ്പുറത്ത് 14 മാസം പ്രായമുള്ള കുഞ്ഞ് മരിച്ച സംഭവത്തില്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. കുഞ്ഞിന് അക്യുപങ്ചര്‍ ചികിത്സ നല്‍കിയതായി പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തി. ഇതിന്റെ പാടുകള്‍ ശരീരത്തിലുണ്ടായിരുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. മഞ്ഞപ്പിത്തം കരളിനെയും ബാധിച്ചതോടെയാണ് കുഞ്ഞ് മരണപ്പെട്ടത്. തലയില്‍ രക്തം കട്ടപിടിക്കുകയും ആന്തരികാവയവങ്ങള്‍ക്ക് തകരാര്‍ സംഭവിച്ചതായും റിപ്പോര്‍ട്ടിലുണ്ട്. കോട്ടക്കല്‍ പുതുപ്പറമ്പ് നോവപ്പടിയിലെ നവാസ്-ഹിറ ഹരീറ ദമ്പതികളുടെ മകന്‍ ഇസന്‍ ഇര്‍ഹാനാണ് കഴിഞ്ഞ വെള്ളിയാഴ്ച മരിച്ചത്. …
Read More »ജാനകി എന്ന പേര് എങ്ങനെ നിയമവിരുദ്ധമാകും; സെന്‍സര്‍ ബോര്‍ഡിനെതിരെ ഹൈക്കോടതി
കൊച്ചി: ജാനകിയെന്ന പേര് എങ്ങനെ നിയമവിരുദ്ധമാകുമെന്ന് സെന്‍സര്‍ ബോര്‍ഡിനോട് ഹൈക്കോടതി. സുരേഷ് ഗോപി നായകനായെത്തുന്ന ജെ.എസ്.കെയിലെ ജാനകിയെന്ന കഥാപാത്രത്തിന്റെ പേര് മാറ്റാന്‍ നേരത്തെ സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശം നല്‍കിയിരുന്നു. ഇതിനെ ചോദ്യം ചെയ്ത് അണിയറ പ്രവര്‍ത്തകര്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. എല്ലാ പേരുകളും ഏതെങ്കിലും ദൈവത്തിന്റെ പേരിലാണെന്ന് ഹൈക്കോടതി പറഞ്ഞു. ആവിഷ്‌കാര സ്വാതന്ത്ര്യത്തില്‍ ഇടപെടാന്‍ സെന്‍സര്‍ ബോര്‍ഡിന് അവകാശമില്ലെന്നും കോടതി വ്യക്തമാക്കി. ജാനകിയെന്ന പേര് എന്തുകൊണ്ട് ഉപയോഗിക്കാന്‍ പാടില്ലെന്ന് സെന്‍സര്‍ ബോര്‍ഡ് …
Read More »ചൂരല്‍മലയില്‍ പ്രതിഷേധിച്ച ദുരിത ബാധിതരുള്‍പ്പെടെ ആറുപേര്‍ അറസ്റ്റില്‍
കല്‍പറ്റ: കഴിഞ്ഞ ദിവസം മലവെള്ളപ്പാച്ചിലുണ്ടായ ചൂരല്‍മലയില്‍ പ്രതിഷേധിച്ച ദുരിതബാധിതരുള്‍പ്പെടെ ആറുപേര്‍ അറസ്റ്റില്‍. വില്ലേജ് ഓഫീസറുടെ പരാതിയില്‍ മേപ്പാടി പൊലീസാണ് അറസ്റ്റ് ചെയ്തത്. വില്ലേജ് ഓഫീസര്‍, തഹസില്‍ദാര്‍ ഉള്‍പ്പെടെയുള്ളവരെ തടഞ്ഞായിരുന്നു പ്രതിഷേധം. പലര്‍ക്കും സഹായം ലഭിക്കുന്നില്ലെന്നും പുനരധിവാസത്തിലെ പ്രശ്‌നങ്ങളും ചൂണ്ടിക്കാട്ടി നിരവധിപേര്‍ പ്രതിഷേധത്തില്‍ പങ്കെടുത്തിരുന്നു. വില്ലേജ് ഓഫീസറും ഉദ്യോഗസ്ഥരും സഞ്ചരിച്ച വാഹനത്തിന് കേടുപാടുകള്‍ വരുത്തിയെന്നും പരാതിയുണ്ടായിരുന്നു.
Read More »
DeToor reflective wanderings…