Tuesday , March 3 2026, 11:43 am

News

സംസ്ഥാനത്ത് നാളെ മുതല്‍ അനിശ്ചിതകാല ബസ്സ് സമരം

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ ബസ്സുകള്‍ നാളെ മുതല്‍ അനിശ്ചിതകാല പണിമുടക്കിലേക്ക്. വിദ്യാര്‍ത്ഥികളുടെ യാത്രാനിരക്ക് വര്‍ദ്ധിപ്പിക്കുക, ദീര്‍ഘദൂര ലിമിറ്റഡ് സ്റ്റോപ്പ് അടക്കമുള്ള മുഴുവന്‍ പെര്‍മിറ്റുകള്‍ പുതുക്കുന്നതില്‍ അനുകൂല തീരുമാനം എടുക്കുക, ഇ ചലാന്‍ വഴി പോലീസ് അനാവശ്യമായി പിഴയീടാക്കി ബസ്സുകളെ ദ്രോഹിക്കുന്ന നടപടി അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ഗതാഗത മന്ത്രിയുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് സമരത്തിലേക്ക് നീങ്ങുന്നത്. ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പണിമുടക്ക്. അതേസമയം ബസ് …

Read More »

വിഎസ് അച്യുതാനന്ദന്‍ ഇനി ഓര്‍മ്മ

തിരുവനന്തപുരം: സി.പി.എം സ്ഥാപക നേതാക്കളിലൊരാളും മുന്‍മുഖ്യമന്ത്രിയുമായ വി.എസ് അച്യുതാനന്ദന്‍ (102) അന്തരിച്ചു. തിരുവനന്തപുരത്തെ എസ്.യു.ടി ആശുപത്രിയില്‍ ഇന്ന് ഉച്ചയ്ക്ക് 3.20ഓടെയായിരുന്നു അന്ത്യം. ഹൃദയാഘാതത്തെ തുടര്‍ന്ന ജൂണ്‍ 23ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തിന്റെ ആരോഗ്യനില ഗുരുതരമായി തുടരുകയായിരുന്നു. വി.എസിന്റെ ഭൗതികദേഹം രാത്രിയോടെ തിരുവനന്തപുരത്തെ വസതിയിലെത്തിക്കും. ചൊവ്വാഴ്ച രാവിലെ ദര്‍ബാര്‍ ഹാളിലെ പൊതുദര്‍ശനത്തിന് ശേഷം രാത്രിയോടെ ആലപ്പുഴയിലെ അദ്ദേഹത്തിന്റെ വീട്ടിലെത്തിക്കും. വ്യാഴാഴ്ച രാവിലെ പാര്‍ട്ടി ജില്ലാകമ്മിറ്റി ഓഫീസില്‍ പൊതുദര്‍ശനത്തിന് ശേഷം ഉച്ചകഴിഞ്ഞ് ആലപ്പുഴ …

Read More »

24 വരെ മഴ തുടരും; കേരളതീരത്ത് നാളെ വരെ മത്സ്യബന്ധനത്തിന് വിലക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ഈ മാസം 24 വരെ പരക്കെ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കും മണിക്കൂറില്‍ 40 മുതല്‍ 60 കിലോമീറ്റര്‍ വേഗതയില്‍ വരെ കാറ്റുവീശാനും സാധ്യതയുണ്ട്. കേരളതീരത്ത് 22 വരെ മത്സ്യബന്ധനത്തിന് വിലക്കുണ്ട്. കേരള-കര്‍ണാടക തീരങ്ങളില്‍ 23 വരെയു ലക്ഷദ്വീപ് തീരങ്ങളില്‍ 24 വരെയും മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്നും മുന്നറിയിപ്പിലുണ്ട്. കടലാക്രമണത്തിന് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം. കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ …

Read More »

തദ്ദേശ തിരഞ്ഞെടുപ്പ്: വോട്ടര്‍ പട്ടികയില്‍ നിന്ന് 9.78 ലക്ഷം പേര്‍ പുറത്ത്

തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തിനില്‍ക്കേ തിരഞ്ഞെടുപ്പ് കമ്മീഷന്‍ തയ്യാറാക്കിയ വോട്ടര്‍പട്ടികയില്‍ നിന്ന് അപ്രത്യക്ഷരായത് 9.78 ലക്ഷം പേര്‍. 2020 തദ്ദേശ തിരഞ്ഞെടുപ്പിനായി കമ്മീഷന്‍ തയ്യാറാക്കിയ പട്ടികയില്‍ 2,76,56,579 (2.76 കോടി) വോട്ടര്‍മാരുണ്ടായിരുന്നു. ഇക്കൊല്ലം വാര്‍ഡ് വിഭജനത്തിനു ശേഷം പുതിയ പോളിങ് സ്‌റ്റേഷനുകളെ അടിസ്ഥാനമാക്കി ജൂണ്‍ 30 നു തയ്യറാക്കിയ പട്ടികയില്‍ 2,66,78,256 (2.66 കോടി) വോട്ടര്‍മാരാണുള്ളത്. പുതിയ കണക്കുകള്‍ പ്രകാരം നാലര വര്‍ഷത്തിനിടെ പട്ടികയില്‍ നിന്നും അപ്രത്യക്ഷരായത് …

Read More »

ജീവനെടുത്ത് സ്വകാര്യ ബസ്സുകളുടെ മത്സരയോട്ടം: കണ്ണൂരും കോഴിക്കോടും പ്രതിഷേധം

കോഴിക്കോട്: ജീവനെടുത്തുള്ള സ്വകാര്യ ബസ്സുകളുടെ മത്സരയോട്ടത്തില്‍ പ്രതിഷേധിച്ച് കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലെ വിവിധ സ്ഥലങ്ങളില്‍ പ്രതിഷേധം. യൂത്ത് കോണ്‍ഗ്രസ്, മുസ്ലിംലീഗ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ജില്ലകളിലെ ആര്‍ടിഒ ഓഫീസ് ഉപരോധിക്കുകയാണ്. ഇന്നലെ (ഞായറാഴ്ച) കണ്ണൂരില്‍ സ്വകാര്യ ബസ്സ് ഇടിച്ച് കണ്ണോത്ത് ചാല്‍ സ്വദേശി ദേവനന്ദ് മരിച്ചിരുന്നു. ഇതിനെതിരെ കെ.എസ്.യു- യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുകയും ബസ്സുകള്‍ തടയുകയും ചെയ്തു. കോഴിക്കോട് പേരാമ്പ്രയില്‍ സമാന സംഭവത്തില്‍ ശനിയാഴ്ച ജവാദ് എന്ന വിദ്യാര്‍ത്ഥിക്കും ജീവന്‍ …

Read More »

മുംബൈ ട്രെയിന്‍ സ്‌ഫോടനം: പ്രതിപ്പട്ടികയിലുണ്ടായിരുന്ന 12 പേരേയും ഹൈക്കോടതി കുറ്റവിമുക്തരാക്കി

മുംബൈ: 2006 മുംബൈ ലോക്കല്‍ ട്രെയിന്‍ സ്‌ഫോടനക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട 12 പേരേയും ബോംബെ ഹൈക്കോടതി കുറ്റവിമുക്തരാക്കി. പ്രതിപ്പട്ടികയിലുണ്ടായിരുന്നവര്‍ക്കെതിരെ കുറ്റകൃത്യം തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പൂര്‍ണമായും പരാജയപ്പെട്ടെന്ന് കോടതി നിരീക്ഷിച്ചു. മറ്റ് കേസുകളില്‍ ഇവര്‍ പ്രതികളല്ലെങ്കില്‍ എത്രയും വേഗം ഇവരെ ജയിലില്‍ നിന്നും മോചിപ്പിക്കണമെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്. ജസ്റ്റിസുമാരായ അനില്‍ കിലോര്‍, ശ്യാം ചന്ദക് എന്നിവരടങ്ങിയ പ്രത്യേക ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. 180ലധികം പേര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും ഒട്ടേറെപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത ആക്രമണം …

Read More »

പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിന് ഇന്ന് തുടക്കമാകും

ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിന് ഇന്ന് തുടക്കമാകും. പഹല്‍ഗാം ഭീകരാക്രമണം, ഓപ്പറേഷന്‍ സിന്ദൂര്‍, ഇന്ത്യ-പാകിസ്ഥാന്‍ യുദ്ധവും വെടിനിര്‍ത്തലുമായി ബന്ധപ്പെട്ട യു.എസ് അവകാശവാദങ്ങള്‍, ബീഹാറിലെ വോട്ടര്‍ പട്ടിക വിവാദം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ പ്രധാനമന്ത്രിയും സര്‍ക്കാരും വിശദീകരണം നല്‍കണമെന്ന നിലപാടിലാണ് ഇന്ത്യസഖ്യം. ഇതോടെ ചൂടേറിയ ചര്‍ച്ചകള്‍ക്കാകും പാര്‍ലമെന്റ് വര്‍ഷകാല സമ്മേളനം സാക്ഷിയാകുക. ഓഗസ്റ്റ് 21 വരെയാണ് സമ്മേളനം. 21 ദിവസം ചേരുന്ന സമ്മേളനത്തില്‍ എട്ട് പുതിയ ബില്ലുകള്‍ കൂടി സഭയില്‍ അവതരിപ്പിക്കും. പ്രധാനവിഷയങ്ങളില്‍ …

Read More »

ഒത്തുതീർപ്പ് നീക്കങ്ങൾ അംഗീകരിക്കില്ല; നിമിഷ പ്രിയയുടെ മോചനത്തിനെതിരെ തലാലിന്റെ സഹോദരൻ

സനാ: നിമിഷപ്രിയയുടെ വധശിക്ഷ നടപ്പിലാക്കുന്നത് മാറ്റിവെച്ചതിന് പിന്നാലെ പ്രതികരണവുമായി കൊല്ലപ്പെട്ട തലാലിൻ്റെ സഹോദരൻ. നീതി നടപ്പാക്കുന്നത് വരെ മുന്നോട്ടെന്നും ഒത്തുതീർപ്പ് നീക്കങ്ങൾ അംഗീകരിക്കില്ലെന്നും സഹോദരൻ അബ്ദുൽ ഫത്താഹ് മഹ്ദി ഫേസ്ബുക്കിൽ കുറിച്ചു. വധശിക്ഷ മാറ്റിവെക്കുമെന്ന് തങ്ങൾ പ്രതീക്ഷിച്ചില്ല. വധശിക്ഷ ലഭിക്കുന്നതുവരെ കേസിൽ നിന്ന് പിന്മാറില്ല. സത്യം മറക്കില്ലെന്നും എത്രകാലം വൈകിയാലും കുറ്റകൃത്യത്തിനുള്ള ശിക്ഷ നടപ്പിലാകുമെന്നും സഹോദരൻ കൂട്ടിച്ചേർത്തു. നിമിഷപ്രിയയുടെ വധശിക്ഷ നടപ്പിലാക്കുന്നത് മാറ്റിവെച്ചെങ്കിലും തലാലിന്റെ കുടുംബവുമായി സൂഫി പണ്ഡിതൻ ചർച്ചകൾ …

Read More »

തീവ്ര ന്യൂനമർദം,സംസ്ഥാനത്ത് മഴ ശക്തമാകുന്നു; അഞ്ച് ജില്ലകളിൽ ഓറഞ്ച് അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു. ഇന്ന് അഞ്ച് ജില്ലകളിൽ കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, എറണാകുളം, തൃശൂർ, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിൽ ഓറഞ്ച് അലേർട്ടാണ്. ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കേരള തീരത്ത് ശക്തമായ കാറ്റിനും സാധ്യതയുണ്ട്. 60 കി.മീ വരെ വേഗത്തിൽ കാറ്റ് വീശിയേക്കും.

Read More »

കാലിക്കറ്റ് സർവകലാശാല യൂണിയൻ തിരഞ്ഞെടുപ്പിൽ കെ എസ് യു ,എം. എസ് എഫ് ചേരിത്തിരിവ്

ചെയർമാൻ സ്ഥാനത്തെ ചൊല്ലിയാണ് ഇരു സംഘടനകളുടെയും കടിപിടി .സ്ഥാനം വേണമെന്ന് കെ.എസ് യു ആവശ്യപ്പെട്ടപ്പോൾ മുൻ ധാരണ പ്രകാരം കിട്ടേണ്ടതാണെന്ന നിലപാടിലാണ് എം.എസ് എഫ് . കഴിഞ്ഞ വട്ടം കെ. എസ യു നോമിനിയായിരുന്നു ചെയർമാൻ .എം.എസ് എഫിന് യൂണിയൻ കൗൺസിലർമാരിൽ മുൻതൂക്കമുണ്ടായിട്ടും .അടുത്ത വർഷം എം.എസ് എഫിന് കൊടുക്കാമെന്ന ധാരണയിലാണ് വിട്ടുവീഴ്ചയുണ്ടായത്. കോൺഗ്രസ്, ലീഗ് നേതാക്കൾ ഇടപെട്ട് ധാരണ ഉണ്ടാക്കിയതായും പറയുന്നു. കുസാറ്റിൽ എം.എസ് എഫിന് സ്ഥാനങ്ങളൊന്നും നൽകിയില്ലെന്ന …

Read More »