Tuesday , March 3 2026, 6:36 pm

News

വി.എസ്; ആയിരങ്ങളുടെ അന്ത്യാഭിവാദ്യമേറ്റ് പിറന്ന മണ്ണിലേക്ക്

തിരുവനന്തപുരം: ആയിരങ്ങളുടെ അന്ത്യാഭിവാദ്യമേറ്റ് വി.എസിന്റെ ഭൗതികദേഹം ആലപ്പുഴയിലേക്ക്. ചൊവ്വാഴ്ച ഉച്ചയ്ക്ക് 2.30ഓടെ സെക്രട്ടേറിയറ്റിലെ ദര്‍ബാര്‍ ഹാളില്‍ നിന്നു തുടങ്ങിയ വിലാപയാത്ര രാത്രി 9 മണിയാകുമ്പോള്‍ തലസ്ഥാനത്തു നിന്നും മുന്നോട്ട് പോയിട്ടില്ല. ആയിരക്കണക്കിന് ആളുകളാണ് വിലാപയാത്ര കടന്നുപോകുന്ന പാതയോരങ്ങളില്‍ അവസാന യാത്ര പറയാന്‍ കാത്തുനില്‍ക്കുന്നത്. ഒരു കിലോമീറ്റര്‍ ദൂരം പിന്നിടാന്‍ 45 മിനിറ്റോളമാണ് സമയമെടുക്കുന്നത്. തിരുവനന്തപുരത്ത് നിന്നും ആലപ്പുഴയിലെ പുന്നപ്രയിലേക്ക് 151 കിലോമീറ്റര്‍ ദൂരമാണുള്ളത്. രാത്രി ഏറെ വൈകിയാകും വിലാപയാത്ര പുന്നപ്രയിലെത്തുക. …

Read More »

തൃശൂരില്‍ ബസുകള്‍ കൂട്ടിയിടിച്ച് 30 ഓളം പേര്‍ക്ക് പരിക്ക്

തൃശൂര്‍: സംസ്ഥാന പാതയില്‍ ഉദുവടിയില്‍ ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരിക്ക്. ചൊവ്വാഴ്ച വൈകുന്നേരം 6.45ഓടെ വാഴക്കോട്- പ്ലാഴി സംസ്ഥാന പാതയില്‍ ഉദുവടി-ചിറങ്കോണം ഇറക്കത്തിലാണ് അപകടം. ഡ്രൈവറുള്‍പ്പെടെ മുപ്പതോളം പേര്‍ക്ക് പരിക്കേറ്റതായാണ് പ്രാഥമിക നിഗമനം. തൃശൂര്‍-മണ്ണാര്‍ക്കാട് റൂട്ടില്‍ സര്‍വ്വീസ് നടത്തുകയായിരുന്ന കെഎസ്ആര്‍ടിസി ബസും തിരുവില്വാമല-തൃശൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തുകയായിരുന്ന അരുവേലിക്കല്‍ എന്ന സ്വകാര്യ ബസുമാണ് കൂട്ടിയിടിച്ചത്. കെഎസ്ആര്‍ടിസി ബസ് മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടയില്‍ എതിര്‍ ദിശയില്‍ വന്ന ബസില്‍ …

Read More »

ലാന്‍ഡിങിനു തൊട്ടുപിന്നാലെ എയര്‍ ഇന്ത്യ വിമാനത്തില്‍ തീപിടുത്തം; യാത്രക്കാര്‍ സുരക്ഷിതര്‍

ന്യൂഡല്‍ഹി: ലാന്‍ഡിങിന് തൊട്ടുപിന്നാലെ എയര്‍ ഇന്ത്യ വിമാനത്തിന് തീ പിടിച്ചു. ചൊവ്വാഴ്ച ഉച്ചയ്ക്ക് ഡല്‍ഹിയിലെത്തിയ ഹോങ്കോങ്-ഡല്‍ഹി എഐ 315 വിമാനത്തിന്റെ ഓക്‌സിലറി പവര്‍ യൂണിറ്റിനാണ് (എപിയു) തീപിടിച്ചത്. യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. വിമാനം ലാന്‍ഡിങ് നടത്തി ഗേറ്റില്‍ പാര്‍ക്ക് ചെയ്തതിന് തൊട്ടുപിന്നാലെയാണ് അപകടമുണ്ടായത്. യാത്രക്കാര്‍ വിമാനത്തില്‍ നിന്നും ഇറങ്ങിയിരുന്നില്ല. തീപിടിച്ച ഉടന്‍തന്നെ എപിയും ഓട്ടോമാറ്റിക്കായി പ്രവര്‍ത്തനം നിര്‍ത്തിയതായി എയര്‍ ഇന്ത്യ വക്താവ് പറഞ്ഞു.

Read More »

50വയസ്സുകാരിയുടെ ആത്മഹത്യ; സ്വകാര്യ ധനകാര്യ സ്ഥാപനത്തിന്റെ ഭീഷണി മൂലമെന്ന് കുടുംബം

പത്തനംതിട്ട: കൊടുമണില്‍ 50 വയസ്സുകാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സ്വകാര്യ ധനകാര്യ സ്ഥാപനത്തിനെതിരെ ഗുരുതര ആരോപണവുമായി കുടുംബം. രണ്ടാംകുറ്റി വേട്ടക്കോട്ട് കിഴക്കേതില്‍ ടി.ലീലയെയാണ് (50) തിങ്കളാഴ്ച മരിച്ച നിലയില്‍ കണ്ടെത്തിയത്. അമിതമായി ഗുളിക കഴിച്ചതിനെ തുടര്‍ന്ന് അബോധാവസ്ഥയില്‍ ലീലയുടെ ഭര്‍ത്താവ് നീലാംബരന്‍ (57), മകന്‍ ദിപിന്‍ കുമാര്‍ (27) എന്നിവരെയും വീടിനുള്ളില്‍ കണ്ടെത്തിയിരുന്നു. ഇവര്‍ഡ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. സ്വകാര്യ ധനകാര്യ സ്ഥാപനത്തിന്റെ ഭീഷണിയെത്തുടര്‍ന്ന് കുടുംബം …

Read More »

അട്ടപ്പാടിയില്‍ 40കാരനെ കാട്ടാന ചവിട്ടിക്കൊന്നു

അട്ടപ്പാടി: പശുവിനെ മേയ്ക്കാന്‍ പോയ 40 കാരന് കാട്ടാനയുടെ ആക്രമണത്തില്‍ ജീവന്‍ നഷ്ടമായി. അട്ടപ്പാടി പുതൂര്‍ ചീരക്കടവ് രാജീവ് ഉന്നതിയിലെ വെള്ളിങ്കിരിയാണ് (40) മരിച്ചത്. തിങ്കളാഴ്ച മുതല്‍ ഇദ്ദേഹത്തെ കാണാനില്ലായിരുന്നു. പശുവിനെ മേയ്ക്കാനായി തിങ്കളാഴ്ച വീട്ടില്‍ നിന്നും പോയ വെള്ളിങ്കിരി വൈകീട്ടും തിരിച്ചെത്താത്തതിനെ തുടര്‍ന്ന് വീട്ടുകാരും നാട്ടുകാരും തിരച്ചില്‍ നടത്തിയിരുന്നു. ചൊവ്വാഴ്ച വനംവകുപ്പ് നടത്തിയ തിരച്ചിലിലാണ് ഉന്നതിയില്‍ നിന്നും രണ്ടുകിലോമീറ്റര്‍ ഉള്ളില്‍ കാട്ടാന ആക്രമണത്തില്‍ മരിച്ച നിലയില്‍ വെള്ളിങ്കിരിയുടെ മൃതദേഹം …

Read More »

പുലിപ്പല്ല് കേസ്: കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ മൊഴി

തൃശൂര്‍: കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരായ പുലിപ്പല്ല് കേസില്‍ പരാതിക്കാരന്റെ മൊഴി രേഖപ്പെടുത്തി. ഐഎന്‍ടിയുസി യങ് വര്‍ക്കേഴ്‌സ് സംസ്ഥാന ജനറല്‍ സെക്രട്ടറി മുഹമ്മദ് ഹാഷിമാണ് മന്ത്രിക്കെതിരെ പരാതി നല്‍കിയിരുന്നത്. പട്ടിക്കാട് റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ എ.സി പ്രജിയാണ് മൊഴി രേഖപ്പെടുത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് തന്റെ പക്കലുള്ള മുഴുവന്‍ രേഖകളും വനംവകുപ്പിന് കൈമാറിയെന്ന് പരാതിക്കാരന്‍ പറഞ്ഞു. കണ്ണൂര്‍, തൃശൂര്‍ ജില്ലകളില്‍ നടന്ന രണ്ടു പരിപാടികള്‍ക്കിടയില്‍ മന്ത്രി പുലിപ്പല്ല് ഉപയോഗിച്ച മാല ധരിച്ചിരുന്നതായി ദൃശ്യമാധ്യമങ്ങളില്‍ …

Read More »

കേരള യൂണിവേഴ്‌സിറ്റി വിസിയെ അനുകൂലിച്ച് പ്രൊ.രാജന്‍ഗുരുക്കള്‍; സിന്‍ഡിക്കേറ്റിനെതിരെ രൂക്ഷവിമര്‍ശനം

തിരുവനന്തപുരം: കേരള യൂണിവേഴ്‌സിറ്റിയില്‍ വിസിയും സിന്‍ഡിക്കേറ്റും തമ്മിലുള്ള അസ്വാരസ്യം നിലനില്‍ക്കേ നിലപാട് വ്യക്തമാക്കി ഉന്നത വിദ്യഭ്യാസ കൗണ്‍സില്‍ ഉപാധ്യക്ഷന്‍ ഡോ.രാജന്‍ ഗുരുക്കള്‍. വിഷയത്തില്‍ സിന്‍ഡിക്കേറ്റിന്റെ നിലപാടുകളെ തള്ളിയും വിസിയെ അനുകൂലിച്ചും ദി ഹിന്ദുവിലെഴുതിയ ലേഖനത്തിലാണ് അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയത്. സര്‍വകലാശാലയിലെ വിസി അധ്യക്ഷനായ എക്‌സിക്യൂട്ടീവ് സമിതിയാണ് സിന്‍സിഡിക്കേറ്റ്. വിസിയില്ലാതെ സിന്‍ഡിക്കേറ്റിന് നിയമപരമായോ പ്രാവര്‍ത്തികമായോ നിലനില്‍പില്ല. യൂണിവേഴ്‌സിറ്റി നിയമങ്ങളേയും സ്റ്റാറ്റിയൂട്ടുകളേയും കുറിച്ച് സിന്‍ഡിക്കേറ്റിനുള്ള ധാരണക്കുറവുകളാണ് സര്‍വകലാശാലയിലെ നിലവിലെ പ്രതിസന്ധിക്ക് കാരണമെന്നും …

Read More »

വി എസ് / VS ആരാണ് വെട്ടി നിരത്തിയത് ?

ജെയ്ക് തോമസ് 97 ലായിരുന്നു വെട്ടി നിരത്തൽ സമരം .കുട്ടനാടൻ വയലേലകളെ സംരക്ഷിക്കാൻ വി എസ് നേതൃത്വം കൊടുത്ത ഭൂസമരം . 2006ൽ മുഖ്യമന്ത്രിയായപ്പോൾ വി.എസ് നിയമം കൊണ്ടുവന്നു . നെൽവയൽ , തണ്ണീർത്തട സംരക്ഷണ നിയമം . 2016 ൽ പിണറായി ഭേദഗതി കൊണ്ടുവന്നു. ഫീസടച്ച് വയലുകൾ നികത്താം. ഇതിലൊരു രാഷ്ട്രീയമുണ്ട്. കേരളത്തിലെ സി.പി.എമ്മിൻ്റെ കഥയും കഥാശേഷവുമുണ്ട് .ഒന്ന് ജനാഭിമുഖ്യമായി നിന്നത്. മറ്റൊന്ന് പൗരപ്രമുഖരെ ചേർത്ത് നിറുത്തുന്നത്.. ഇതിലൊരു …

Read More »

ഗതാഗത മന്ത്രിയുമായുള്ള ചര്‍ച്ച വിജയം: ബസ് സമരം പിന്‍വലിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ ബസുടമകള്‍ 22ന് തുടങ്ങാനിരുന്ന അനിശ്ചിതകാല ബസ് സമരം പിന്‍വലിച്ചു. ഗതാഗത വകുപ്പ് മന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ ധാരണയായതിനെ തുടര്‍ന്നാണ് സമരം പിന്‍വലിച്ചത്. ബസുടമകള്‍ മുന്നോട്ട് വച്ചിരുന്ന പ്രധാന ആവശ്യങ്ങളിലൊന്നായ വിദ്യാര്‍ത്ഥികളുടെ യാത്ര നിരക്ക് വര്‍ധനക്കാര്യത്തില്‍ 29ന് വിദ്യാര്‍ത്ഥി സംഘടന നേതാക്കളുമായി ചര്‍ച്ച ചെയ്താകും അന്തിമ തീരുമാനം. യോഗത്തില്‍ ബസ് ഉടമ സംഘടന നേതാക്കളും ഗതാഗത സെക്രട്ടറിയും പങ്കെടുക്കും. തുടര്‍ന്നാകും വിഷയത്തില്‍ തീരുമാനമെടുക്കുക. പിസിസി ഒരു മാസത്തേക്ക് …

Read More »

സംസ്ഥാനത്ത് നാളെ പൊതു അവധി

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്റെ വിയോഗത്തെ തുടര്‍ന്ന് ആദരസൂചകമായി നാളെ (ചൊവ്വ) സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിച്ചു. പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യഭ്യാസ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ ഓഫീസുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, സ്റ്റാറ്റിയൂട്ടറി സ്ഥാപനങ്ങള്‍, സ്വയംഭരണ സ്ഥാപനങ്ങള്‍, നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ്‌സ് ആക്ട് പ്രകാരമുള്ള സ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെല്ലാം നാളെ അവധിയാണ്. സംസ്ഥാനത്ത് മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഖാചരണവും പ്രഖ്യാപിച്ചിട്ടുണ്ട്. ഈ കാലയളവില്‍ സംസ്ഥാനമൊട്ടാകെ ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടും.  

Read More »