Tuesday , March 3 2026, 6:20 pm

News

കയ്യില്‍ 3000 ദിനാറില്‍ കൂടുതല്‍ പണവും സ്വര്‍ണവുമുണ്ടെങ്കില്‍ അറിയിക്കണം: നിയന്ത്രണം കടുപ്പിച്ച് കുവൈത്ത്

കുവൈത്ത് സിറ്റി: രാജ്യത്തിനുള്ളിലേക്ക് വരുന്നവര്‍ക്കും പോകുന്നവര്‍ക്കും കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി കുവൈത്ത് ഗവണ്‍മെന്റ്. 3000 കുവൈത്ത് ദിനാറില്‍ (8,52,981 രൂപ) കൂടുതല്‍ മൂല്യമുള്ള പണം, സ്വര്‍ണം, മറ്റ് വസ്തുക്കള്‍ എന്നിവ ഇനി മുതല്‍ കസ്റ്റംസ് ഡിപാര്‍ട്ട്‌മെന്റിനെ അറിയിക്കണം. വിദേശികള്‍ക്ക് മാത്രമല്ല സ്വദേശികള്‍ക്കും നിര്‍ദേശം ബാധകമാണ്. അനധികൃത സാമ്പത്തിക ഇടപാടുകള്‍ നിയന്ത്രിക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ നീക്കം. പൗരന്മാര്‍, പ്രവാസികള്‍, സന്ദര്‍ശകര്‍ എന്നിവര്‍ക്കെല്ലാം ഇവ ബാധകമാണ്. വിമാനത്താവളങ്ങളിലെ അറൈവല്‍, ഡിപാര്‍ച്ചര്‍ ടെര്‍മിനലുകളിലെത്തുന്ന …

Read More »

കുറുക്കന്മാർ കുടിയേറുന്നു നഗരങ്ങളിലേക്ക്

കേരളത്തിൽ കുറുക്കന്മാരുടെ എണ്ണം 30000 .പരിഷ്ക്കാരികളായ ഇവർ കാട് ഉപേക്ഷിച്ചു കഴിഞ്ഞു . അഞ്ചര ശതമാനം പേരും നഗരപരിധികളിലാണ് താമസം .ഗ്രാമ പ്രദേശങ്ങളിൽ 10 ശതമാനം.ഏറ്റവും കൂടുതൽ പേർ അധിവസിക്കുന്നത് തെങ്ങിൻ തോട്ടങ്ങളിൽ ,24% .ബാക്കിയുള്ളവർ റബ്ബർ തോട്ടങ്ങളിലും വയൽ വരമ്പുകളിലും . കണ്ണൂർ ,കോഴിക്കോട്,തൃശൂർ,എറണാകുളം,തിരവനന്തപുരം നഗരങ്ങളിലാണ് ഇവരിൽ ഏറെയും താമസം . ആലപ്പുഴയിലും അട്ടപ്പാടിയിലും പശ്ചിമഘട്ട മലനിരകളിലും ഇവരില്ല. താഴ് വാരങ്ങളാണ് ഇഷ്ട സങ്കേതങ്ങൾ. ഇവർ പൊതുവെ ശല്യക്കാരല്ല …

Read More »

വി എസിൻ്റെ വളന്തക്കാട്

ജെയ്ക് തോമസ് വളന്തക്കാട് ഒരു ഐക്കണാണ്. മണ്ണിനെയും മനുഷ്യനെയും മാറ്റി വെച്ചുള്ള കോർപറേറ്റ് ആർത്തിക്കെതിരായ ഒരു ഭരണാധികാരിയുടെ നിശ്ചയദാർഢ്യത്തിൻ്റെ കൊടിയടയാളം. കൊച്ചിക്കടുത്ത് മരട് മുൻസിപ്പാലിറ്റിയുടെ തെക്കെ അറ്റത്ത് ഒരു ബോട്ട് ജെട്ടി കടന്നെത്താം 400 ഏക്കർ ദ്വീപിലേക്ക് . വേമ്പനാട് കായലിൻ്റെ തുടർച്ച .കണ്ടൽക്കാടുകളും വെള്ളക്കെട്ടും ചെമ്മീൻക്കെട്ടും പൊക്കാളി കൃഷിയുമൊക്കെയായി അസുലഭമായ ഒരു കാഴ്ച . 45 ലധികം കുടുംബങ്ങൾ ഇപ്പോഴുണ്ട്. ദ്വീപ് നികത്തി അപ്പാർട്ട് മെൻ്റുകളം ഷോപ്പിംഗ് കേന്ദ്രങ്ങളും …

Read More »

കന്യാസ്ത്രീകളുടെ അറസ്റ്റ്: ചര്‍ച്ചയ്ക്കായി പ്രതിപക്ഷ എംപിമാര്‍ ഛത്തീസ്ഗഡില്‍

ന്യൂഡല്‍ഹി: ഛത്തീസ്ഗഡില്‍ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകളുടെ മോചനക്കാര്യത്തില്‍ ചര്‍ച്ചകള്‍ നടത്താന്‍ പ്രതിപക്ഷ എംപിമാരുടെ സംഘം ഛത്തീസ്ഗഡിലെത്തി. എന്‍.കെ പ്രേമചന്ദ്രന്‍, ഫ്രാന്‍സിസ് ജോര്‍ജ്, ബെന്നി ബഹ്നാന്‍ എന്നിവരടങ്ങിയ സംഘമാണ് ഛത്തീസ്ഗഡിലെ ദുര്‍ഗയിലെത്തിയത്. ഉപമുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവരുമായി സംഘം ചര്‍ച്ചകള്‍ നടത്തും. അതേസമയം അറസ്റ്റിലായ കന്യാസ്ത്രീകള്‍ പ്രലോഭനത്തിലൂടെ മനുഷ്യക്കടത്തിനും മതപരിവര്‍ത്തനത്തിനും ശ്രമം നടത്തിയെന്നാണ് ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഇന്നലെ എക്‌സിലൂടെ പ്രതികരിച്ചത്. ഇത് സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട ഗുരുതര വിഷയമാണ്. അതിന് രാഷ്്ട്രീയ നിറം നല്‍കരുത്. …

Read More »

നിമിഷ പ്രിയയുടെ വധശിക്ഷ ഒഴിവാകാനുള്ള വഴിയൊരുങ്ങുന്നു; തലാലിന്റെ കുടുംബം ചര്‍ച്ചയ്ക്ക് തയ്യാറായി

കോട്ടയം: യെമനിലെ ജയിലില്‍ വധശിക്ഷ കാത്തുകഴിയുന്ന മലയാളി നഴ്‌സ് നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാനുള്ള ചര്‍ച്ചകള്‍ വിജയം. വധശിക്ഷ ഒഴിവാക്കാന്‍ തത്വത്തില്‍ ധാരണ ആയതായി നിമിഷപ്രിയ ആക്ഷന്‍ കൗണ്‍സില്‍ നിയമോപദേശകനും സുപ്രീംകോടതി അഭിഭാഷകനുമായ സുഭാഷ് ചന്ദ്രന്‍ അറിയിച്ചു. നിമിഷപ്രിയ കൊലപ്പെടുത്തിയ തലാലിന്റെ കുടുംബം ചര്‍ച്ചകളോട് അനുകൂലമായി പ്രതികരിച്ചതായും ദയാധനത്തെ സംബന്ധിച്ച ചര്‍ച്ചകള്‍ തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. തലാലിന്റെ മാതാപിതാക്കളും മക്കളും ജീവിച്ചിരിപ്പുണ്ട്. യമനിലെ നിയമപ്രകാരം മരണപ്പെട്ടവരുടെ സ്വത്തിന്റെ അവകാശികളാണ് തീരുമാനമെടുക്കേണ്ടത്. സഹോദരനേക്കാള്‍ …

Read More »

ജയില്‍ ചാടിയ ശേഷം ഗോവിന്ദച്ചാമി ജയിലിന്റെ മുന്‍പില്‍ കൂടെ പോയി; വീഴ്ചയുടെ ദൃശ്യങ്ങള്‍ പുറത്ത്

കണ്ണൂര്‍: ജയില്‍ ചാടിയ ശേഷം ഗോവിന്ദച്ചാമി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിന്റെ മുന്‍പില്‍ കൂടെ രണ്ടുതവണ നടന്നുപോയതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. പോലീസിന്റെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ച സംഭവിച്ചു എന്നതിന്റെ തെളിവുകളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. എന്നാല്‍ ഉദ്യോഗസ്ഥര്‍ ആരും കണ്ടില്ല എന്നത് ആശ്ചര്യപ്പെടുത്തുന്നതാണ്. ജയില്‍ചാടിയ ഗോവിന്ദച്ചാമി ആദ്യം പോയത് കാസര്‍ഗോഡ് ഭാഗത്തേക്കാണ്. 5.55 സമയത്തായിരുന്നു ഇത്. പിന്നീട് തിരിച്ചുവന്ന് റെയില്‍വേ സ്റ്റേഷന്‍ കേന്ദ്രീകരിച്ച് ജയിലിന്റെ മുന്‍പില്‍ കൂടെ നടന്നുപോകുന്നതും കാണാം. 6മണിക്ക് ജയിലിന്റെ …

Read More »

വൈക്കത്ത് യാത്രാ വള്ളം മറിഞ്ഞു: ഒരാള്‍ക്കായി തിരച്ചില്‍ തുടരുന്നു

വൈക്കം: വൈക്കത്ത് മരണവീട്ടിലേക്ക് ആളുകളുമായി പോയ യാത്രാ വള്ളം മറിഞ്ഞു. 30ഓളം പേര്‍ വള്ളത്തില്‍ ഉണ്ടായിരുന്നു എന്നാണ് വിവരം. വേമ്പനാട്ടു കായലിന് അടുത്തായാണ് വള്ളം മറിഞ്ഞത്. ഒരാളൊഴികെ മറ്റു യാത്രക്കാരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. ഇയാള്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്. കാണാതായ ഒരാള്‍ക്കായി തിരച്ചില്‍ തുടരുകയാണ്. വലിയ യാത്രാ വള്ളമാണ് മറിഞ്ഞത്. ശക്തമായ കാറ്റിലും മഴയിലും വള്ളം മറിയുകയായിരുന്നു. രക്ഷപ്പെട്ടവരെ വൈക്കത്തെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

Read More »

കന്യാസ്ത്രീകളുടെ മോചനം നീളും; പാര്‍ലമെന്റിന്റെ പുറത്ത് ശക്തമായ പ്രതിഷേധം

ന്യൂഡല്‍ഹി: മനുഷ്യക്കടത്ത് ആരോപിച്ച് ഛത്തീസ്ഗഢില്‍ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ പാര്‍ലമെന്റില്‍ പ്രതിഷേധം. അടിയന്തിര പ്രമേയത്തിന് നോട്ടീസ് നല്‍കിയെങ്കിലും സ്പീക്കര്‍ നിഷേധിച്ചു. ഇതില്‍ പ്രതിഷേധിച്ച് മുദ്രാവാക്യമെഴുതിയ പേപ്പര്‍ ആന്റോ ആന്റണി എംപി പാര്‍ലമെന്റില്‍ വലിച്ചെറിഞ്ഞ് പ്രതിഷേധിച്ചു. പാര്‍ലമെന്റ് കവാടത്തില്‍ ഇടത്, യുഡിഎഫ് എംപിമാര്‍ വെവ്വേറെ പ്രതിഷേധങ്ങളും നടത്തി. ഛത്തീസ്ഗഢ് സര്‍ക്കാരും കേന്ദ്രസര്‍ക്കാരും വെവ്വേറെ മറുപടി പറയണമെന്നും കെ.സി വേണുഗോപാല്‍ പ്രതികരിച്ചു. ഇത് ഒറ്റപ്പെട്ട സംഭവമല്ല. ഒറീസയില്‍, മധ്യപ്രദേശില്‍, ഛത്തീസ്ഗഢില്‍, മണിപ്പൂരിലെല്ലാമായി …

Read More »

‘കേരളത്തില്‍ ക്രൈസ്തവ പ്രീണനവും പുറത്ത് കൈവിലങ്ങും’ കന്യാസ്ത്രീകളുടെ അറസ്റ്റില്‍ രൂക്ഷപ്രതികരണവുമായി സഭ

കൊച്ചി: കേരളത്തില്‍ ക്രൈസ്തവ പ്രീണനവും പുറത്ത് കൈവിലങ്ങുമെന്ന അവസ്ഥയാണെന്ന് സിബിസിഐ വക്താവ്. ഛത്തീസ്ഗഡില്‍ മനുഷ്യക്കടത്ത് ആരോപിച്ച് മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ പ്രതികരിക്കവേയാണ് സിബിസിഐ പ്രസിഡന്റ് മാര്‍. ആന്‍ഡ്രൂസ് താഴത്ത് പ്രതികരിച്ചത്. മതസ്വാതന്ത്യം തടസ്സപ്പെടുത്തുന്ന പ്രവൃത്തിയാണ് ഇപ്പോള്‍ നടന്നിരിക്കുന്നത്. ഏറെ ആശങ്കയുണ്ടെന്നും ഇന്ത്യന്‍ ഭരണഘടനയ്‌ക്കെതിരെയുള്ള പ്രവര്‍ത്തനമാണ് നടക്കുന്നതെന്ന് സഭ വക്താവ് പറഞ്ഞു. മതസ്വാതന്ത്ര്യം അനുവദിച്ചിട്ടുള്ള നാടാണ് ഭാരതം. 2000 വര്‍ഷം പാരമ്പര്യമുള്ള ക്രൈസ്തവ മതത്തിനും വിശ്വാസികള്‍ക്കും ജീവിക്കാനുള്ള സാഹചര്യം …

Read More »

വിസിമാരെ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുപ്പിച്ചത് ഭീഷണിപ്പെടുത്തി: വിദ്യഭ്യാസ മന്ത്രി

കൊച്ചി: ആര്‍എസ്എസിന്റെ ജ്ഞാനസഭയില്‍ വിസിമാര്‍ പങ്കെടുത്തത് ഗവര്‍ണറുടെ ഭീഷണി മൂലമെന്ന വിദ്യഭ്യാസ മന്ത്രി വ.ശിവന്‍കുട്ടി. ഗവര്‍ണര്‍ വൈസ് ചാന്‍സലര്‍മാരെ ഭീഷണിപ്പെടുത്തുകയായിരുന്നു. ആര്‍എസ്എസിന്റെ പ്രവാചകനും പ്രചാരകനുമായി ഗവര്‍ണര്‍ മാറിയെന്നും രൂക്ഷമായ ഭാഷയില്‍ മന്ത്രി പ്രതികരിച്ചു. ആര്‍എസ്എസിന്റെ ആശയങ്ങള്‍ കുട്ടികളെ പഠിപ്പിക്കണം എ്‌ന നിലയിലായിരുന്നു സംഘടനയുടെ തലവന്റെ പ്രസംഗം. ഇത് ഭരണഘടനാ വിരുദ്ധവും ജനാധിപത്യവിരുദ്ധവും മതേതരത്വത്തിന് യോജിക്കാന്‍ കഴിയാത്തതാണെന്നും മന്ത്രി പറഞ്ഞു. കേരളത്തില്‍ ഇങ്ങനെയൊരു പരിപാടി നടത്താന്‍ ധൈര്യമുണ്ടായത് ഗവര്‍ണറുടെ പിന്‍ബലത്തിലാണ്. വിഷയത്തില്‍ …

Read More »