തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ശസ്ത്രക്രിയ ഉപകരണം കാണാതായതുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ ആരോഗ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ്. ആരോഗ്യപ്രവര്‍ത്തകരുടെ വായടപ്പിക്കാന്‍ ആരോഗ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന ഗൂഡാലോചനയാണ് ഇന്ന് പ്രിന്‍സിപ്പല്‍ നടത്തിയ പത്രസമ്മേളനമെന്ന് രൂക്ഷമായ ഭാഷയിലാണ് വി.ഡി സതീഷന്‍ പ്രതികരിച്ചത്. ഡോ.ഹാരിസിനെ സംരക്ഷിക്കുമെന്നും അദ്ദേഹത്തിന്റെ മേല്‍ ഒരു തരി മണ്ണ് വീഴാന്‍ പ്രതിപക്ഷം അനുവദിക്കില്ലെന്നും സതീഷന്‍ പറഞ്ഞു. ആരോഗ്യകേരളം വെന്റിലേറ്ററിലാണ് എന്ന വെളിപ്പെടുത്തലാണ് ഡോ. ഹാരിസ് നടത്തിയത്. ഒരു രൂപ കൈക്കൂലി …
Read More »ഡോ.ഹാരിസിന്റെ മുറിയില്‍ ആരോ കടന്നതായി സംശയം; കാണാതായ ഉപകരണം പിന്നീട് ഡോക്ടറുടെ മുറിയില്‍ നിന്ന് കണ്ടെത്തി: മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ യൂറോളജി വിഭാഗം തലവന്‍ ഡോ.ഹാരിസ് ചിറക്കലിന്റെ മുറിയില്‍ അനുവാദമില്ലാതെ ആരോ കയറിയതായി സംശയമുണ്ടെന്ന് മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍. ഇത് സ്ഥിരീകരിക്കാന്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു വരികയാണെന്നും ഡോക്ടറുടെ മുറി അന്വേഷണത്തിന്റെ ഭാഗമായി അധികൃതര്‍ 3 തവണ പരിശോധിച്ചിരുന്നെന്നും ഡോ.പി.കെ ജബ്ബാര്‍ വ്യക്തമാക്കി. മെഡിക്കല്‍ കോളജ് സൂപ്രണ്ടും പ്രിന്‍സിപ്പലും ചേര്‍ന്നാണ് മുറി പരിശോധിച്ചിരുന്നത്. ആശുപത്രിയില്‍ നിന്നും കാണാതായെന്ന് മന്ത്രി വീണാ ജോര്‍ജ്ജ് പറഞ്ഞ ഉപകരണം റൂമില്‍ കൊണ്ടുവച്ചെന്നാണ് …
Read More »ചാര്‍ജിലിട്ട പവര്‍ബാങ്ക് പൊട്ടിത്തെറിച്ചു: തിരൂരില്‍ വീട് പൂര്‍ണമായി കത്തി നശിച്ചു
തിരൂര്‍: ചാര്‍ജ്ജ് ചെയ്യാന്‍ വച്ച പവര്‍ബാങ്ക് പൊട്ടിത്തെറിച്ച് തിരൂരില്‍ വീട് പൂര്‍ണമായി കത്തി നശിച്ചു. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. മുക്കിലപ്പീടിക സ്വദേശി അത്തംപറമ്പില്‍ അബൂബക്കര്‍ സിദ്ദീഖിന്റെ വീടാണ് കത്തിനശിച്ചത്. വീട്ടുകാര്‍ പുറത്തായിരുന്നതിനാല്‍ വലിയ ദുരന്തം ഒഴിവായി. വീടിന്റെ മേല്‍ക്കൂര ഓല മേഞ്ഞതായിരുന്നു. തീപടരുന്നത് കണ്ട ഉടനെ നാട്ടുകാര്‍ വെള്ളമൊഴിച്ച് തീ അണയ്ക്കാന്‍ ശ്രമിച്ചെങ്കിലും തീ ആളിപ്പടര്‍ന്നു. മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ അണയ്ക്കാനായത്. അപ്പോഴേക്കും വീട്ടില്‍ സൂക്ഷിച്ചിരുന്ന രേഖകളും …
Read More »മലപ്പുറത്ത് യുവാവ് കുത്തേറ്റ് മരിച്ച സംഭവം: സഹോദരങ്ങള്‍ അറസ്റ്റില്‍
തിരൂര്‍: മലപ്പുറത്ത് യുവാവ് കുത്തേറ്റ് മരിച്ച സംഭവത്തില്‍ 4 സഹോദരങ്ങള്‍ അറസ്റ്റില്‍. സാമ്പത്തിക തര്‍ക്കത്തിനൊടുവില്‍ പുറത്തൂര്‍ കാട്ടിലെപ്പള്ളി ചെറിയകത്ത് മനാഫിന്റെയും സഫൂറയുടേയും മകന്‍ തുഫൈല്‍ (26) ആണ് വ്യാഴാഴ്ച കുത്തേറ്റ് മരിച്ചത്. വ്യാഴാഴ്ച വൈകീട്ട് 5ന് വാടിക്കലിലാണ് സംഭവം. കേസില്‍ വാടിക്കല്‍ സ്വദേശികളായ ഫഹദ്, ഫാസില്‍, ഫര്‍ഷാദ്, ഫവാസ് എന്നിവരാണ് അറസ്റ്റിലായത്. കൊലയ്ക്കു പിന്നില്‍ സാമ്പത്തിക തര്‍ക്കമാണെന്ന് പോലീസ് പറഞ്ഞു. സഹോദരങ്ങള്‍ തുഫൈലിനെ മര്‍ദിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. തുഫൈലിന്റെ സുഹൃത്തിന് …
Read More »ഓഫീസ് മറ്റൊരു പൂട്ടിട്ട് പൂട്ടി; വ്യക്തപരമായി ആക്രമിക്കാന്‍ ശ്രമിക്കുന്നു: ഡോ.ഹാരിസ്
തിരുവനന്തപുരം: തന്നെ കുടുക്കാനും വ്യക്തിപരമായി ആക്രമിക്കാനും ശ്രമങ്ങള്‍ നടക്കുന്നതായി തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ യൂറോളജി വിഭാഗം തലവന്‍ ഡോ.ഹാരിസ് ചിറക്കല്‍. തന്റെ ഓഫീസ് മറ്റൊരു പൂട്ടിട്ട് പൂട്ടിയിരിക്കയാണെന്നും ഡോക്ടര്‍മാരുടെ സംഘടനയായ കെജിഎംസിടിഎ യുടെ ഭാരവാഹികള്‍ക്ക് ഡോക്ടര്‍ നല്‍കിയ കുറിപ്പില്‍ പറയുന്നു. ‘അധികൃതരുടെ ലക്ഷ്യം വേറെയാണ്. തന്നെ കുടുക്കാന്‍ കൃത്രിമം കാണിക്കാനാണോയെന്ന് സംശയമുണ്ട്. ഔദ്യോഗികമായ രഹസ്യരേഖകളടക്കം ഓഫീസ് മുറിയിലുണ്ട്. വ്യക്തിപരമായി ആക്രമിക്കാനാണ് ശ്രമം. എന്തിനാണ് മുറി പൂട്ടിയതെന്ന് അന്വേഷിക്കണം. കാണാതായെന്ന് പറയുന്ന …
Read More »മെഡിക്കല്‍ കോളജില്‍ മന്ത്രി കാണാതായെന്ന് പറഞ്ഞ ഉപകരണം ആശുപത്രിയില്‍ തന്നെയെന്ന് കണ്ടെത്തല്‍
തിരുവനന്തപുരം: മെഡിക്കല്‍ കോളജില്‍ നിന്ന് ഉപകരണം കാണാതായെന്ന മന്ത്രിയുടെ പ്രസ്താവന തെറ്റെന്ന് കണ്ടെത്തി പ്രിന്‍സിപ്പലിന്റെ അന്വേഷണം. ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്ജാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ടിഷ്യൂ മോസിലേറ്റര്‍ എന്ന ഉപകരണം കാണാനില്ലെന്ന് ആരോപണം ഉന്നയിച്ചത്. എന്നാല്‍ ഉപകരണം ഓപ്പറേഷന്‍ തിയേറ്ററില്‍ തന്നെയുണ്ടെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. മെഡിക്കല്‍ കോളേജിലെ യൂറോളജി വിഭാഗത്തില്‍ എംപി ഫണ്ട് ഉപയോഗിച്ച് വാങ്ങിയ ഉപകരണത്തിന്റെ ഒരുഭാഗം കാണുന്നില്ലെന്ന് അന്വേഷണ സമിതി കണ്ടെത്തിയതായാണ് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് …
Read More »അനധികൃതമായി സേവനത്തില്‍ നിന്നും വിട്ടുനില്‍ക്കുന്ന ഡോക്ടര്‍മാര്‍ക്കെതിരെ നടപടി: ആരോഗ്യമന്ത്രി
തിരുവനന്തപുരം: അനധികൃതമായി സേവനത്തില്‍ നിന്നും വിട്ടുനില്‍ക്കുന്ന ആരോഗ്യ വകുപ്പിലെ ഡോക്ടര്‍മാര്‍ക്കെതിരെ നടപടി സ്വീകരിച്ചു വരുന്നതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്ജ്. പ്രൊബേഷന്‍ ഡിക്ലയര്‍ ചെയ്യാത്ത 444 ഡോക്ടര്‍മാര്‍ക്കെതിരെയും പ്രൊബേഷന്‍ ഡിക്ലയര്‍ ചെയ്ത 157 ഡോക്ടര്‍മാര്‍ക്കെതിരെയുമാണ് നടപടി സ്വീകരിക്കുന്നത്. പ്രൊബേഷന്‍ ഡിക്ലയര്‍ ചെയ്ത 3 ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ 81 പേരെ കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ പിരിച്ചുവിട്ടിരുന്നു. ഇതിനു പുറമെ കഴിഞ്ഞ ദിവസം മെഡിക്കല്‍ വിദ്യഭ്യാസ വകുപ്പിന് കീഴിലുള്ള 51 ഡോക്ടര്‍മാരെ പിരിച്ചുവിട്ടതായി …
Read More »70 വയസ്സുള്ള വ്യക്തി കന്നിവോട്ടറായി, ഒരേ മേൽവിലാസത്തിൽ കൂട്ട വോട്ടർമാർ: തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഗുരുതര ആരോപണങ്ങളുമായി രാഹുല്‍ ഗാന്ധി
ന്യൂഡൽഹി: തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഗുരുതര ആരോപണങ്ങളുമായി രാഹുൽ ഗാന്ധി. കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പിലും മഹാരാഷ്ട്ര, ഹരിയാന നിയമസഭ തിരഞ്ഞെടുപ്പുകളിലും വലിയ രീതിയിലുള്ള കൃത്രിമം നടന്നു. ഇതില്‍ തിരഞ്ഞെടുപ്പ് കമ്മീഷന് പങ്കുണ്ടെന്നുള്ള ഗുരുതര ആരോപണങ്ങളാണ് രാഹുല്‍ വാര്‍ത്താ സമ്മേളനത്തില്‍ ഉന്നയിച്ചത്. 70ഉം 80 ഉം വയസ്സുള്ള ആളുകള്‍ വരെ കന്നിവോട്ടറായി. ചിലരുടെ വോട്ടര്‍ കാര്‍ഡില്‍ പിതാവിന്റെ സ്ഥാനത്ത് അക്ഷരങ്ങള്‍ മാത്രമാണുള്ളത്. വീട്ടു നമ്പര്‍ ചേര്‍ക്കേണ്ട ഇടത്ത് പൂജ്യം എന്നാണ് ചേര്‍ത്തിരിക്കുന്നത്. വ്യാജ …
Read More »കൊച്ചി മെട്രോയുടെ മുകളിൽ നിന്ന് ചാടിയ യുവാവ് മരിച്ചു
കൊച്ചി∙ കൊച്ചി മെട്രോ റെയിൽ പാലത്തിന്റെ മുകളിൽനിന്നു ചാടിയ യുവാവ് മരിച്ചു. മലപ്പുറം ചുള്ളിപ്പാറ വീരാശേരി കുഞ്ഞുമൊയ്തീന്റെ മകൻ നിസാറാണു മരിച്ചത്. വടക്കേക്കോട്ടയിൽ നിന്ന് തൃപ്പൂണിത്തുറയിലേക്ക് ടിക്കറ്റടുത്ത ശേഷം നിസാർ പ്ലാറ്റ്ഫോമിൽ പ്രവേശിക്കുകയായിരുന്നു. തുടർന്ന് പ്ലാറ്റ് ഫോമും കടന്ന് ഇയാൾ മുന്നോട്ടേക്ക് ഓടി. ഇതു കണ്ട സെക്യൂരിറ്റി ജീവനക്കാർ ട്രാക്കിലെ വൈദ്യുതി ബന്ധം ഒഴിവാക്കുകയും ട്രെയിൻ സർവീസുകൾ നിർത്തുകയും ചെയ്തിരുന്നു. അഗ്നിരക്ഷാ സേന അംഗങ്ങളും സ്ഥലത്തെത്തിയിരുന്നു. ഇയാളെ അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും …
Read More »ചൂരൽമല ദുരന്തം: പാറയിലുണ്ടായ ചെറിയ വിള്ളൽ ഉരുൾപൊട്ടലിന് കാരണമായി – ഡോ. സജിൻ കുമാർ
കോഴിക്കോട്: വെള്ളരിമലയിലെ പാറയിലുണ്ടായ ചെറിയവിള്ളലാണ് ചൂരൽമലയിലെ വൻ നാശനഷ്ടംവിതച്ച ഉരുൾപൊട്ടലിലേക്ക് നയിച്ചതെന്ന് പ്രമുഖ ജിയോളജിസ്റ്റും അദ്ധ്യാപകനുമായ ഡോ. കെ എസ് സജിൻ കുമാർ. 2018-നും 2021-നുമിടയിലുണ്ടായ ഉരുൾപൊട്ടലിനെ തുടർന്നാണ് വെള്ളരിമലയിലെ പാറയിൽ വിള്ളലുണ്ടായത്. അന്നുണ്ടായ ചെറിയ വിള്ളൽ 2024ൽ കാണാവുന്നവിധം വലുതായെങ്കിലും ആരുടേയും ശ്രദ്ധയിൽ പെട്ടിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കേരള സർവകലാാശാലയിലെ ജിയോളജി വിഭാഗം അസി. പ്രൊഫസറാണ് കെ എസ് സജിൻകുമാർ.
Read More »
DeToor reflective wanderings…