Tuesday , March 3 2026, 6:20 pm

News

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കേസെടുത്ത് പോലീസ്

തിരുവനന്തപുരം: പെൺകുട്ടികളുടെ വെളിപ്പെടുത്തലിനു പിന്നാലെ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കേസെടുത്ത് പോലീസ്. പൊതുപ്രവര്‍ത്തകനായ എ എച്ച് ഹഫീസ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. നാല് മാസം വളര്‍ച്ചയെത്തിയ ഗർഭസ്ഥ ശിശുവിനെ ഭ്രൂണഹത്യ നടത്താന്‍ ഭീഷണിപ്പെടുത്തി, വഴങ്ങാതെ വന്നപ്പോൾ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി  തുടങ്ങിയ കാര്യങ്ങളായിരുന്നു ഹഫീസ് പരാതിയില്‍ ചൂണ്ടിക്കാട്ടിയത്. ക്രൈംബ്രാഞ്ച് ആണ് കേസ് അന്വേഷിക്കുക. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ നിയമപരമായി സ്വീകരിക്കേണ്ട നടപടികളെല്ലാം സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ …

Read More »

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ അതിരുവിട്ട ഓണാഘോഷം; ആഘോഷത്തിന് തുറന്ന ജീപ്പും ജെസിബിയും വരെ

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലയില്‍ അപകടകരമായ രീതിയില്‍ ഓണമാഘോഷിച്ച് വിദ്യാര്‍ത്ഥികള്‍. ക്ലാസ് മുറികളില്‍ പടക്കം പൊട്ടിച്ചും തുറന്ന ജീപ്പിലും ജെസിബിയിലുമെത്തിയാണ് ഫിസിക്കല്‍ എജുക്കേഷന്‍ വിദ്യാര്‍ത്ഥികള്‍ ഓണമാഘോഷിച്ചത്. അപകടകരമായ രീതിയില്‍ വാഹനമോടിച്ച വിദ്യാര്‍ത്ഥികള്‍ ക്യാമ്പസിലെ മതില്‍ ഇടിച്ചു തകര്‍ത്തു. മദ്യലഹരിയിലായിരുന്നു വിദ്യാര്‍ത്ഥികള്‍. സ്പോര്‍ട്സ് ഹോസ്റ്റല്‍ മുറിയില്‍ പടക്കം പൊട്ടിച്ചത് ചോദ്യം ചെയ്ത അധ്യാപകരെ ഭീഷണിപ്പെടുത്തിയതിന് അധ്യാപകര്‍ തേഞ്ഞിപ്പലം പൊലീസിന് പരാതി നല്‍കിയിട്ടുണ്ട്. വിഷയത്തില്‍ സെക്യൂരിറ്റി ഓഫീസറോട് രജിസ്ട്രാര്‍ റിപ്പോര്‍ട്ട് തേടി. അപകടകരമായ രീതിയില്‍ …

Read More »

ബലാൽത്സംഗക്കേസ് : വേടന് ഉപാധികളോടെ മുൻകൂർ ജാമ്യം

കൊച്ചി: ബലാത്സംഗക്കേസിൽ റാപ്പർ വേടന്  ഉപാധികളോടെ ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. സെപ്റ്റംബർ 9ന് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകണമെന്നും അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽ വിട്ടയക്കാം എന്നുമുള്ള ഉപാധികളോടെയാണ് ജാമ്യം. യുവ ഡോക്ടറുടെ പരാതിയിൽ തൃക്കാക്കര പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് ജാമ്യം ലഭിച്ചത്. കേസ് രജിസ്റ്റർ ചെയ്തത് മുതൽ വേടൻ ഒളിവിലായിരുന്നു. നേരത്തെ മുൻകൂർ ജാമ്യാപേക്ഷയിൽ അന്തിമ ഉത്തരവ് വരുന്നത് വരെ  വേടൻ്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞിരുന്നു. ഉഭയകക്ഷി …

Read More »

മണ്ണിടിച്ചില്‍: താമരശ്ശേരി ചുരത്തിൽ ഗതാഗതനിയന്ത്രണം; യാത്രക്കാർ കുറ്റ്യാടി ചുരം ഉപയോഗിക്കാൻ നിർദേശം

താമരശ്ശേരി: താമരശ്ശേരി ചുരത്തിൽ മണ്ണിടിഞ്ഞതിനെ തുടർന്നുള്ള ഗതാഗത നിയന്ത്രണം തുടരുന്നു. വയനാട്ടിലേക്കുള്ള യാത്രക്കാർ കുറ്റ്യാടി ചുരം ഉപയോഗിക്കാനാണ് ജില്ലാ ഭരണകൂടത്തിൻ്റെ നിർദേശം. ഇന്നലെ രാത്രി ഏഴുമണിയോട് അടുത്താണ് വ്യൂപോയിൻ്റിൽ വലിയ മണ്ണിടിച്ചിലുണ്ടായത്. കല്ലും മണ്ണും മരങ്ങളും ഇളകി വന്ന് റോഡിൽ നിറഞ്ഞു. തലനാരിഴയ്ക്കാണ് യാത്രക്കാർ അപകടമില്ലാതെ രക്ഷപ്പെട്ടത്. ഇരുദിശകളിലേക്കും കാല്‍നടയാത്രപോലും സാധ്യമാകാത്തതരത്തില്‍ ഗതാഗതം പൂര്‍ണമായി നിലച്ചിരുന്നു. ചുരത്തിൽ ഇനിയും മണ്ണിടിയാൻ സാധ്യതയുണ്ടെന്നും സുരക്ഷ പരിശോനകൾക്ക് ശേഷം മാത്രമേ ചുരം യാത്രക്കാർക്കായി …

Read More »

അടുപ്പില്‍ തിളയ്ക്കുന്നത് വെളിച്ചെണ്ണ തന്നെയാണോ? ഇന്ന് സംസ്ഥാന വ്യാപകമായി പിടിച്ചെടുത്തത് 4513 ലിറ്റര്‍ വെളിച്ചെണ്ണ

കോഴിക്കോട്: വെളിച്ചെണ്ണ വില റോക്കറ്റു പോലെ ഉയരുമ്പോള്‍ വിപണിയില്‍ മായം ചേര്‍ന്ന എണ്ണകളുടെ വിപണനവും തകൃതിയായി നടക്കുകയാണ്. വെളിച്ചെണ്ണയുടെ അതേ മണത്തിലും നിറത്തിലും വെളിച്ചെണ്ണയെ തോല്‍പിക്കുന്ന ലുക്കുമായി വ്യാജ എണ്ണകളും സുലഭമാണ്. ഭക്ഷ്യ സുരക്ഷ വകുപ്പിന്റെ ഓപ്പറേഷന്‍ ലൈഫിന്റെ ഭാഗമായുള്ള മിന്നല്‍ പരിശോധനയില്‍ ഇന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി പിടിച്ചെടുത്തത് 4513 ലിറ്റര്‍ വെളിച്ചെണ്ണയാണ്. 7 ജില്ലകളില്‍ നടത്തിയ പരിശോധനയിലാണ് ഇവ പിടിച്ചെടുത്തത്. വെളിച്ചെണ്ണയുടെ ഗുണനിലവാരം സംബന്ധിച്ച പരാതികള്‍ …

Read More »

തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് 1200 രൂപ വീതം സര്‍ക്കാരിന്റെ ഓണസമ്മാനം

തിരുവനന്തപുരം: തൊഴിലുറപ്പ് പദ്ധതിയില്‍ അംഗങ്ങളായ തൊഴിലാളികള്‍ക്ക് 1200 രൂപ വീതം സര്‍ക്കാരിന്റെ ഓണസമ്മാനം. ഇതിനായി 51.96 കോടി രൂപ നീക്കി വച്ചതായി ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ അറിയിച്ചു. 5,25,991 ആളുകള്‍ക്കാണ് ആനുകൂല്യം ലഭിക്കുക. കഴിഞ്ഞ തവണ 1000 രൂപയായിരുന്നു നല്‍കിയിരുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം100 പ്രവര്‍ത്തിദിനം പൂര്‍ത്തിയാക്കിയ 5,19,623 പേര്‍ക്കാണ് ആനുകൂല്യം ലഭിക്കുക. സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിയിട്ടുള്ള അയ്യന്‍കാളി നഗര തൊഴിലുറപ്പ് പദ്ധതിയില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം 100 ദിവസമെങ്കിലും …

Read More »

ഗതാഗതക്കുരുക്ക് മാറിയെന്ന ദേശീയപാത അതോറിറ്റിയുടെ വാദം ഹൈക്കോടതി തള്ളി : സെപ്റ്റംബർ 9 വരെ ടോൾ പിരിക്കരുത്

കൊച്ചി: പാലിയേക്കരയിലെ ടോൾ പിരിവ് തടഞ്ഞത് ഹൈക്കോടതി സെപ്റ്റംബർ 9 വരെ നീട്ടി. മണ്ണുത്തി–ഇടപ്പള്ളി ദേശീയപാതയിലെ ഗതാഗതക്കുരുക്കുമായി ബന്ധപ്പെട്ടാണ് ടോൾ പിരിവിന് കോടതി നേരത്തെ നിയന്ത്രണം കൊണ്ടുവന്നത്. കേസ് പരിഗണിച്ചപ്പോൾ ഗതാഗതക്കുരുക്ക് ഉണ്ടായിരുന്ന മേഖലകളിലെ സർവീസ് റോഡ‍ുകളിൽ ടാറിങ് പൂർത്തിയായി ഗതാഗതം സുഗമമായെന്നാണു ദേശീയപാത അതോറിറ്റി (എൻഎച്ച്എഐ) കോടതിയെ അറിയിച്ചത്. എന്നാൽ ഇടക്കാല ഗതാഗത മാനേജ്മെന്റ് സമിതിയുടെ (ഇന്ററിം ട്രാഫിക് മാനേജ്മെന്റ് കമ്മിറ്റി) റിപ്പോർട്ട് ഇത്തരത്തിലല്ല വ്യക്തമാക്കുന്നതെന്നു നിരീക്ഷിച്ച കോടതി …

Read More »

അഹിന്ദു ഗുരുവായൂർ ക്ഷേത്രക്കുളത്തിൽ കാൽ കഴുകി: ശുദ്ധി കര്‍മ്മങ്ങള്‍ തുടങ്ങി

ഗുരുവായൂർ: സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ജാസ്മിൻ ജാഫർ ഗുരുവായൂർ ക്ഷേത്രക്കുളത്തില്‍ കാല്‍ കഴുകിയ സംഭവത്തില്‍ പുണ്യാഹം നടത്താനൊരുങ്ങി ഗുരുവായൂര്‍ ക്ഷേത്രം. അഹിന്ദുവായ സ്ത്രീ ക്ഷേത്രക്കുളത്തിൽ പ്രവേശിച്ച് അശുദ്ധമാക്കിയതിനാലാണ് ശുദ്ധികര്‍മ്മങ്ങള്‍ നടത്തുന്നത്. ഇന്നു മുതൽ 6 ദിവസത്തെ പൂജകളും ശീവേലിയും ക്ഷേത്രത്തിൽ നടത്തും.  ഇന്ന് ഉച്ചവരെ ദര്‍ശനത്തിന് നിയന്ത്രണമുണ്ട്. റീല്‍സ് ചിത്രീകരിച്ചതില്‍ ജാസ്മിനെതിരെ ഗുരുവായൂര്‍ ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍ ഒ.ബി അരുണ്‍ കുമാര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. വിലക്ക് മറികടന്ന് ഗുരുവായൂര്‍ തീര്‍ത്ഥക്കുളത്തില്‍ …

Read More »

കോഴിക്കോട് മാവൂരില്‍ പുലിയിറങ്ങിയതായി സംശയം; പുലിയെ കണ്ടെന്ന് യാത്രക്കാരന്‍

മാവൂര്‍: കേഴിക്കോട് മാവൂരില്‍ പുലിയിറങ്ങിയതായി സംശയം. എളമരം കടവിനടുത്ത് ഗ്രാസിം മാനേജ്‌മെന്റിന്റെ ഉടമസ്ഥതയിലുള്ള കാടു പിടിച്ചു കിടക്കുന്ന ഭാഗത്ത് പുലിയെ കണ്ടതായി യാത്രക്കാരനാണ് അവകാശപ്പെട്ടത്. ഇന്നലെ രാത്രി ഒന്‍പതരയോടെ പെരുവയല്‍ സ്വദേശിയാണ് വന്യജീവിയെ കണ്ടത്. തുടര്‍ന്ന് മാവൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റും നാട്ടുകാരും പൊലീസും സംഭവ സ്ഥലത്തെത്തി രാത്രി വിശദ പരിശോധന നടത്തിയിരുന്നു. ഇന്ന് പ്രദേശത്ത് വനംവകുപ്പിന്റെ നേതൃത്വത്തില്‍ വിശദ പരിശോധന നടക്കുന്നുണ്ട്. കാല്‍പ്പാടുകള്‍ ഉള്‍പ്പെടെയുള്ളവ പതിഞ്ഞിട്ടുണ്ടോ എന്ന കാര്യം പരിശോധിക്കും. …

Read More »

അമീബിക് മസ്തിഷ്‌ക ജ്വരം: സംസ്ഥാനത്ത് ചികിത്സയിലുള്ളത് 18 പേര്‍; ശനിയും ഞായറും ജനകീയ ക്യാംപെയ്ന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം തുടര്‍ച്ചയായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ പ്രതിരോധ നടപടികളുമായി സര്‍ക്കാര്‍. ഈ മാസം 30, 31 തിയ്യതികളില്‍ സംസ്ഥാനത്തെ മുഴുവന്‍ കിണറുകളും ക്ലോറിനേറ്റ് ചെയ്യണമെന്നു ജലസംഭരണ ടാങ്കുകള്‍ തേച്ചു കഴുകി വൃത്തിയാക്കണമെന്നുമാണ് സര്‍ക്കാര്‍ നിര്‍ദേശം. രോഗബാധ പല ജില്ലകളിലും റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് നിലവില്‍ സംസ്ഥാനത്ത് 18 പേര്‍ ചികിത്സയിലുണ്ട്. കോഴിക്കോട്, …

Read More »