തിരുവനന്തപുരം: ഓണക്കാലം ഉത്സവമാക്കി മില്‍മ. ഇത്തവണ പാല്‍, തൈര് വില്‍പ്പനയില്‍ സര്‍വ്വകാല റെക്കോര്‍ഡുകളാണ് മില്‍മ മറികടന്നത്. ഉത്രാട ദിനത്തില്‍ മാത്രം 38 ലക്ഷത്തിലധികം ലിറ്റര്‍ പാലും (38,03,388 ലിറ്റര്‍) നാല് ലക്ഷത്തിനടുത്ത് (3,97,672 കിലോ) തൈരുമാണ് മില്‍മ ഔട്ട്‌ലെറ്റുകള്‍ വഴി വിറ്റഴിച്ചത്. തിരുവോണത്തിന് മുമ്പുള്ള ആറ് ദിവസങ്ങളിലായി മില്‍മ 1,19,58,751 ലിറ്റര്‍ പാലും 14,58,278 ലക്ഷം കിലോ തൈരുമാണ് വിറ്റഴിച്ചത്. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ വില്‍പ്പനയില്‍ ശരാശരി അഞ്ച് ശതമാനം വളര്‍ച്ചയാണ് …
Read More »കുന്നംകുളം കസ്റ്റഡി മര്‍ദ്ദനം: പോലീസുകാര്‍ക്കെതിരെ വകുപ്പുതല നടപടി തുടരാമെന്ന് നിയമോപദേശം; കടുത്ത നടപടി ഉണ്ടായേക്കും
തൃശൂര്‍: കുന്നംകുളം കസ്റ്റഡി മര്‍ദന കേസില്‍ വകുപ്പുതല നടപടികള്‍ തുടരാമെന്ന് ഡിജിപിക്ക് നിയമോപദേശം. തരംതാഴ്ത്തലോ പിരിച്ചുവിടലോ ഉള്‍പ്പെടെയുള്ള കര്‍ശന നടപടികള്‍ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. നിലവില്‍ പ്രതിപ്പട്ടികയിലുള്ള നാല് ഉദ്യോഗസ്ഥരേയും സസ്‌പെന്‍ഡ് ചെയ്യാന്‍ തൃശൂര്‍ റേഞ്ച് ഡിഐജി ഉത്തരമേഖല ഐജിക്ക് ശുപാര്‍ശ ചെയ്തിട്ടുണ്ട്. ഡിഐജി ഹരിശങ്കറാണ് ഉത്തമേഖല ഐജിക്ക് റിപ്പോര്‍ട്ട് നല്‍കിയത്. അച്ചടക്ക നടപടി പുനപരിശോധിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. എസ് ഐ നൂഹ്‌മാന്‍, സിപിഒമാരായ ശശീന്ദ്രന്‍, സന്ദീപ്, സജീവന്‍ എന്നിവരാണ് പ്രതിപ്പട്ടികയിലുള്ളത്. സംഭവത്തില്‍ …
Read More »കൊച്ചിയില്‍ വീണ്ടും വെര്‍ച്വല്‍ അറസ്റ്റ് തട്ടിപ്പ്; 59കാരിക്ക് നഷ്ടമായത് 2.88 കോടി
കൊച്ചി: കൊച്ചിയില്‍ വീണ്ടും വെര്‍ച്വല്‍ അറസ്റ്റ് തട്ടിപ്പിലൂടെ രണ്ട് കോടി 88 ലക്ഷം രൂപ തട്ടിയെടുത്തു. മട്ടാഞ്ചേരി സ്വദേശിനിയായ ഉഷാകുമാരി എന്ന 59 വയസ്സുകാരിയാണ് കബളിപ്പിക്കപ്പെട്ടത്. മണി ലോണ്ടറിംഗ് കേസില്‍ അറസ്റ്റ് ചെയ്തുവെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്. സുപ്രീം കോടതിയുടെയും സിബിഐയുടെ വ്യാജ എംബ്ലങ്ങള്‍ അടങ്ങിയ സര്‍ട്ടിഫിക്കറ്റുകള്‍ തെൡായി നല്‍കിയായിരുന്നു തട്ടിപ്പ്. പണം നല്‍കിയില്ലെങ്കില്‍ പിടിയിലാകുമെന്ന ഭീഷണിയില്‍ ഉഷാകുമാരി കൈവശമുണ്ടായിരുന്ന പണവും സ്വര്‍ണപ്പണയത്തിലൂടെ സ്വരൂപിച്ച പണവും ഉള്‍പ്പടെ അക്കൗണ്ടിലൂടെ ട്രാന്‍സ്ഫര്‍ ചെയ്ത് നല്‍കുകയായിരുന്നു. …
Read More »അമീബിക് മസ്തിഷ്‌ക ജ്വരം: ചികിത്സയിലായിരുന്ന വയനാട് ബത്തേരി സ്വദേശി മരിച്ചു
കോഴിക്കോട്: അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന വയനാട് ബത്തേരി സ്വദേശി മരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന രതീഷ് (45) ആണ് മരിച്ചത്. ചികിത്സയിലുള്ള രണ്ടുപേരുടെ നില അതീവ ഗുരുതരമാണ് എന്ന റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസം വന്നിരുന്നു. ഗുരുതരാവസ്ഥയില്‍ കഴിയുന്നവര്‍ക്ക് മറ്റ് അസുഖങ്ങളും ഉള്ളതിനാല്‍ ആരോഗ്യനിലയില്‍ ആശങ്കയുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു. അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് അടുത്തിടെ മരിക്കുന്ന നാലാമത്തെ വ്യക്തിയാണ് രതീഷ്. താമരശ്ശേരി സ്വദേശിയായ …
Read More »കസ്റ്റഡി മർദ്ദനം: ‘പ്രതികളായ പോലീസുകാർ കാക്കിയിട്ട് പുറത്തു നടക്കില്ല’ – വി.ഡി സതീശൻ
തൃശ്ശൂർ: കുന്നംകുളം പോലീസ് സ്റ്റേഷനിൽ യൂത്ത് കോൺഗ്രസ് നേതാവ് ക്രൂരമർദനത്തിന് ഇരയായതിൽ പോലീസിനെതിരെ രൂക്ഷ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി. ഡി സതീശൻ. കോൺഗ്രസുകാരനെ മർദ്ദിച്ച നാലു ഉദ്യോഗസ്ഥരും കാക്കി ധരിച്ച് വീടിന് പുറത്തിറങ്ങില്ലെന്നും നടപടിയെടുത്തില്ലെങ്കിൽ കേരളം ഇന്നേവരെ കണ്ടിട്ടില്ലാത്ത സമരം കോൺഗ്രസ് നടത്തുമെന്നുമായിരുന്നു പ്രതിപക്ഷ നേ താവിൻ്റെ പ്രതികരണം. മർദ്ദനത്തിനിരയായ കോൺഗ്രസ് ചൊവ്വന്നൂർ മണ്ഡലം പ്രസിഡന്റ് വി.എസ്.സുജിത്തിനെ നേരിട്ടെത്തി ആശ്വസിപ്പിച്ച ശേഷം സംസാരിക്കുകയായിരുന്നു സതീശൻ. മുന്നോട്ടുള്ള പോരാട്ടങ്ങൾക്ക് പാർട്ടിയും താനും …
Read More »സമൂഹ മാധ്യമങ്ങളിലൂടെ എല്ലാവര്‍ക്കും ഓണാശംസകള്‍ നേര്‍ന്ന് രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും
ന്യൂഡല്‍ഹി: മലയാളികള്‍ക്ക് ഓണാശംസകള്‍ നേര്‍ന്ന് രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും. എല്ലാവര്‍ക്കും സന്തോഷവും സമാധാനവും സമൃദ്ധിയും ഉണ്ടാകട്ടെ എന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ ആശംസയില്‍. സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും ഐക്യത്തിന്റെയും ചൈതന്യം വീടുകളിലും ഹൃദയങ്ങളിലും നിറയട്ടെ എന്നായിരുന്നു വയനാട് എംപി പ്രിയങ്ക ഗാന്ധി ആശംസ അറിയിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദിയും മലയാളികള്‍ക്ക് ആശംസകള്‍ അറിയിച്ചിട്ടുണ്ട്. ഓണം കേരളത്തിന്റെ കാലാതീതമായ പൈതൃകത്തെയും സമ്പന്നമായ പാരമ്പര്യങ്ങളെയും പ്രതിഫലിപ്പിക്കുന്നുവെന്നായിരുന്നു പ്രധാനമന്ത്രിയുടെ ട്വീറ്റ്. ഓണം നവോന്മേഷവും ആരോഗ്യവും സമൃദ്ധിയും കൊണ്ടുവരട്ടെയെന്നും …
Read More »ഓണക്കാലത്ത് ഉത്രാടദിനം വരെ സംസ്ഥാനത്ത് കുടിച്ചു തീര്‍ത്തത് 826.38 കോടിയുടെ മദ്യം
കോഴിക്കോട്: സംസ്ഥാനത്ത് ഓണക്കാല മദ്യവില്‍പ്പനയില്‍ റെക്കോര്‍ഡ് നേട്ടം. മുന്‍ വര്‍ഷത്തെ കണക്കുകളെ കാറ്റില്‍ പറത്തിയാണ് ഇത്തവണത്തെ മദ്യവില്‍പ്പന. കഴിഞ്ഞ 10 ദിവസത്തിനുള്ളില്‍ 826.38 കോടി രൂപയുടെ മദ്യമാണ് സംസ്ഥാനത്ത് വിറ്റുപോയത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 50കോടി രൂപയുടെ അധിക വില്‍പ്പനയാണ് നടന്നത്. ഉത്രാടം വരെയുള്ള കണക്കാണിത്. ഉത്രാട ദിനംമാത്രം 137 കോടി രൂപയുടെ മദ്യംവിറ്റു. കഴിഞ്ഞ വര്‍ഷം ഇത് 126 കോടിയായിരുന്നു. 6 ഔട്ട്‌ലെറ്റുകളില്‍ ഒരു കോടിയിലധികം വിറ്റുവരവുണ്ട്. ഓണക്കാല മദ്യ …
Read More »രാജ്യത്ത് പാമ്പുകടി മരണങ്ങള്‍ കൂടുതലുള്ള സംസ്ഥാനങ്ങളില്‍ കേരളവും; പിന്നില്‍ കാലാവസ്ഥ വ്യതിയാനം
കോഴിക്കോട്: ഇന്ത്യയില്‍ പാമ്പുകടിയേറ്റുള്ള മരണങ്ങള്‍ കൂടുന്നതായി പഠനം. പ്രതിവര്‍ഷം 46000ത്തിനും 60000 ത്തിനും ഇടയില്‍ ആളുകളാണ് പാമ്പുകടിമൂലം മരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന മരണ നിരക്കാണിത്. ഇതില്‍ കേരളം, മഹാരാഷ്ട്ര, ആന്ധ്രപ്രദേശ്, ഒഡീഷ, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളിലാണ് പാമ്പുകടി മരണങ്ങള്‍ കൂടുതല്‍. പി.എല്‍.ഒ.എസ് നെഗ്ലക്റ്റഡ് ട്രോപ്പിക്കല്‍ ഡിസീസസില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് സുപ്രധാന കണ്ടെത്തലുള്ളത്. നാല് വിഷപ്പാമ്പുകളാണ് മിക്ക പാമ്പുകടിയേറ്റുള്ള മരണങ്ങള്‍ക്കും കാരണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മൂര്‍ഖന്‍ (ഇന്ത്യന്‍ കോബ്ര), ശംഖുവരയന്‍- …
Read More »നിലമ്പൂര്‍ പോലീസ് ക്യാമ്പില്‍ പുലി; ഉദ്യോഗസ്ഥന്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
മലപ്പുറം: നിലമ്പൂര്‍ പോലീസ് ക്യാമ്പില്‍ പുലിയിറങ്ങി. പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സംഭവം. ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരന്‍ പുലിയെ കണ്ടതോടെ ആകാശത്തേക്ക് വെടിയുതിര്‍ത്തു. ഇതോടെ പുലി പിന്തിരിഞ്ഞോടി. തലനാരിഴയ്ക്കാണ് ഉദ്യോഗസ്ഥന്‍ രക്ഷപ്പെട്ടത്. ക്യാമ്പിന് അടുത്ത് നിന്ന് പുലി ഭക്ഷിച്ച് ഉപേക്ഷിച്ച മുള്ളന്‍ പന്നിയുടെ അവശിഷ്ടങ്ങള്‍ പിന്നീട് കണ്ടെത്തി. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പ്രദേശത്ത് പുലിയുടെ സാന്നിധ്യം റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. പ്രദേശവാസികള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.
Read More »ഫോറന്‍സിക് വിദഗ്ദ ഡോ.ഷേര്‍ളി വാസു അന്തരിച്ചു
കോഴിക്കോട്: പ്രശസ്ത ഫോറന്‍സിക് വിദഗ്ധ ഡോ. ഷേര്‍ളി വാസു (68) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം. വീട്ടില്‍ കുഴഞ്ഞു വീണതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിന്ന് വിരമിച്ച ശേഷം കെ.എം.സി.ടി മെഡിക്കല്‍ കോളേജില്‍ ഫോറന്‍സിക് വിഭാഗം അധ്യക്ഷയായി ജോലി ചെയ്തു വരികയായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളജ് ഫോറന്‍സിക് വിഭാഗം വകുപ്പ് മുന്‍ മേധാവിയായിരുന്നു. സാമൂഹിക പ്രതിബദ്ധതയുള്ള ഫോറന്‍സിക് സര്‍ജനായിരുന്നു ഡോ.ഷേര്‍ളി …
Read More »
DeToor reflective wanderings…