ആലപ്പുഴ: ചെങ്ങന്നൂരിൽ രണ്ടു വയസുകാരൻ കുളിമുറിയിലെ ബക്കറ്റില്‍ വീണു മരിച്ചു. തോട്ടിയാട് പള്ളിതാഴത്തേതിൽ വീട്ടിൽ ടോം തോമസ് – ജിൻസി വർഗീസ് ദമ്പതികളുടെ മകൻ ആക്റ്റൺ പി.തോമസാണ് മരിച്ചത്.അമ്മ അറിയാതെയാണ് കുഞ്ഞ് കുളിമുറിയിലേക്കു കയറിയത്. കുട്ടിയെ കാണാതായതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് ബക്കറ്റിൽ തലകീഴായി വീണ നിലയിൽ കുട്ടിയെ കണ്ടെത്തിയത്.
Read More »സിനിമാ സമരം പിൻവലിച്ചു; വിനോദ നികുതിയിൽ ഇളവ് നൽകാമെന്ന് ഉറപ്പ്
കേരളത്തിൽ സിനിമ സംഘടനകൾ പ്രഖ്യാപിച്ചിരുന്ന സൂചനാ പണിമുടക്ക് പിൻവലിച്ചു. നാളെ നടക്കാനിരുന്ന സമരമാണ് പിൻവലിച്ചത്. സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാനുമായി നടത്തിയ ചർച്ചയിൽ ഉന്നയിച്ച ആവശ്യങ്ങളിൽ അനുകൂലമായ തീരുമാനമുണ്ടാകുമെന്ന ഉറപ്പിനെത്തുടർന്നാണ് തീരുമാനം. മന്ത്രി നല്ല രീതിയിൽ ഉള്ള പ്രതികരണം നടത്തിയതിന്റെ പേരിൽ അദ്ദേഹത്തിന്റെ അഭ്യർത്ഥന കൂടെ മാനിച്ച് സമരം പിൻവലിക്കാൻ ആണ് തീരുമാനിച്ചിരിക്കുന്നത് എന്ന് സംഘടന പ്രതിനിധികൾ അറിയിച്ചു. മന്ത്രിയായിട്ടുള്ള ചർച്ച കഴിഞ്ഞു. ഞങ്ങൾ ഉന്നയിച്ച ഏറ്റവും …
Read More »ആരോഗ്യ വകുപ്പിന്‍റെ കർശന നിർദേശം; ആശുപത്രികളിൽ കൃത്യമായ നിരക്ക് വിവരങ്ങളും പരാതി പരിഹാര സംവിധാനവും നിർബന്ധം
തിരുവനന്തപുരം: കേരളത്തിലെ എല്ലാ ആരോഗ്യസ്ഥാപനങ്ങളും രോഗികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും സേവനങ്ങളിൽ സുതാര്യത ഉറപ്പാക്കുന്നതിനുമായി ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്‍റ് നിയമ വ്യവസ്ഥകൾ പാലിക്കണമെന്ന് ആരോഗ്യവകുപ്പ്. ഒരു അത്യാഹിതം സംഭവിച്ച് വരുന്ന രോഗിയെ പ്രാഥമിക ചികിത്സ നൽകി അടിയന്തര സാഹചര്യം തരണം ചെയ്യാൻ സഹായിക്കേണ്ടത് സ്ഥാപനത്തിന്റെ ഉത്തരവാദിത്തമാണ്. മുൻകൂർ തുകയടച്ചില്ല, രേഖകളില്ല തുടങ്ങിയ കാരണങ്ങളാൽ ചികിത്സ നിഷേധിക്കരുത്. കൂടുതൽ സൗകര്യങ്ങളുള്ള ആശുപത്രിയിലേക്ക് മാറ്റണമെങ്കിൽ അതിനുള്ള യാത്രാസൗകര്യമൊരുക്കണം. ചികിത്സാ വിവരങ്ങളും കൈമാറണം. ഡിസ്ചാർജ് ചെയ്താലുടൻ എല്ലാ …
Read More »ശബരിമല സ്വർണക്കൊള്ള; സന്നിധാനത്തും ഇഡി എത്തി, ശ്രീകോവിലിന്റെ പഴയ വാതിൽപ്പാളികൾ പരിശോധിക്കും
സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് കൂടുതൽ ഉദ്യോഗസ്ഥർ സന്നിധാനത്ത് പരിശോധനയ്ക്കായി എത്തി. അഞ്ച് പേരടങ്ങുന്ന സംഘമാണ് ഇപ്പോൾ സന്നിധാനത്ത് എത്തിയിരിക്കുന്നത്. എസ്പി ശശിധരൻ അടക്കമുള്ള ഉദ്യോഗസ്ഥരും സംഘത്തിലുണ്ട്. ഇന്നലെ 3 പേർ അടങ്ങുന്ന സംഘം സന്നിധാനത്ത് എത്തിയിരുന്നു. ഇന്നത്തോടുകൂടി മണ്ഡലകാലം അവസാനിച്ചതോടെയാണ് പരിശോധന ആരംഭിക്കുന്നത്. പരിശോധന നടത്താനായി ഹൈക്കോടതി പ്രത്യേക അന്വേഷണ സംഘത്തിന് അനുമതികൊടുത്തിരുന്നു. ശ്രീകോവിലിന് സമീപത്തെ സ്വർണപ്പാളികൾ, സ്രോങ് റൂമിൽ സൂക്ഷിച്ചിരിക്കുന്ന സ്വർണപ്പാളികൾ, കൊടിമരവുമായി ബന്ധപ്പെട്ട സ്ഥലം തുടങ്ങിയവയാണ് അന്വേഷണ സംഘം …
Read More »ശബരിമല വിമാനത്താവളം: ചെറുവള്ളി എസ്റ്റേറ്റ് കേസിൽ സർക്കാരിന് തിരിച്ചടി; 2,263 ഏക്കർ ഭൂമി അയന ചാരിറ്റബിൾ ട്രസ്റ്റിന്റേതെന്ന് പാലാ കോടതി
കോട്ടയം: ശബരിമല വിമാനത്താവളം പദ്ധതിക്കായി എരുമേലി ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കുന്നത് സംബന്ധിച്ച കേസില്‍ സര്‍ക്കാരിന് തിരിച്ചടി. ചെറുവള്ളി എസ്റ്റേറ്റിന്റെ ഉടമസ്ഥാവകാശം ഉന്നയിച്ച് സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി പാലാ കോടതി തള്ളി. അവകാശം ഉന്നയിച്ച 2,263 ഏക്കര്‍ ഭൂമി അയന ചാരിറ്റബിള്‍ ട്രസ്റ്റിന്റേതാണെന്നാണ് പാലാ സബ് കോടതിയുടെ കണ്ടെത്തല്‍. വിമാനത്താവളത്തിനായി എരുമേലി ചെറുവള്ളി എസ്റ്റേറ്റിലെ 2,570 ഏക്കര്‍ ഭൂമി ഏറ്റെടുക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനാണ് തിരിച്ചടി ഉണ്ടായിരിക്കുന്നത്. …
Read More »ഇളയരാജയ്ക്ക് പത്മപാണി പുരസ്കാരം; അജന്ത എല്ലോറ ചലച്ചിത്രോത്സവത്തില്‍ സമ്മാനിക്കും
സുപ്രസിദ്ധ സംഗീത സംവിധായകന്‍ ഇളയരാജയ്ക്ക് പത്മപാണി പുരസ്കാരം. അജന്ത എല്ലോറ അന്തര്‍ദേശീയ ചലച്ചിത്രോത്സവത്തിലെ ഏറ്റവും പ്രധാനപ്പെട്ട പുരസ്കാരമാണിത്. 11-ാമത് അജന്ത എല്ലോറ ചലച്ചിത്രോത്സവം ജനുവരി 28 മുതല്‍ ഫെബ്രുവരി 1 വരെ മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജി നഗറിലാണ് നടക്കുക. എആഎഫ്എഫ് ഓര്‍ഗസൈനിംഗ് കമ്മിറ്റി ചെയര്‍മാന്‍ നന്ദ്കിഷോര്‍ കഗ്ലിവാള്‍, ചീഫ് മെന്‍റര്‍ അങ്കുഷ്റാവു കദം, ഓണണറി ചെയര്‍മാനും സംവിധായകനുമായ അശുതോഷ് ഗൊവാരിക്കര്‍ എന്നിവര്‍ ചേര്‍ന്നാണ് പത്മപാണി പുരസ്കാര ജേതാവിനെ പ്രഖ്യാപിച്ചത്. …
Read More »വരൾച്ച രൂക്ഷം; വെള്ളവും ആഹാരവും തേടി കാട്ടാനകൾ ജനവാസ കേന്ദ്രങ്ങളിലേക്ക്
വരൾച്ച കടുത്തതോടെ വെള്ളം തേടി കാട്ടാനകൾ നാട്ടിലിറങ്ങി ചിന്നം വിളിച്ച് തുടങ്ങി. അച്ചൻകോവിൽ-അലിമുക്കിൽ റോഡിലാണ് കഴിഞ്ഞ പകലും കാട്ടാനക്കൂട്ടമിറങ്ങിയത്.റോഡിൽ മാർഗ തടസ്സം ഉണ്ടാക്കുന്ന കാട്ടാനകൾ യാത്രക്കാരുടെയും നാട്ടുകാരുടെയും ജീവന് ഭീഷണിയാവുകയാണ്. കാട്ടാനയുടെ മുന്നിലകപ്പെടുന്ന മിക്കവരും കഷ്ടിച്ചാണ് രക്ഷപ്പെടുന്നത്. കഴിഞ്ഞ ദിവസം തമിഴ്നാട്ടിൽ നിന്നെത്തിയ അയ്യപ്പ സംഘം സഞ്ചരിച്ച വാഹനത്തിന് മുമ്പിലും കാട്ടാന പ്രത്യക്ഷപ്പെട്ട് ഭീതി പരത്തി. ഇതുമൂലം മണിക്കൂറുകളോളം റൂട്ടിൽ ഗതാഗത തടസ്സവും അനുഭവപ്പെട്ടു. കാട്ടാനകൾ നടുറോഡിലിറങ്ങി ഭീതി പരത്തിയിട്ടും …
Read More »കാമുകന്റെ കൂടെ താമസിക്കാൻ ഒന്നര വയസുകാരനെ കടലിൽ എറിഞ്ഞു കൊന്ന കേസ്;അമ്മ കുറ്റക്കാരിയെന്ന് കോടതി
കണ്ണൂര്‍: തയ്യിലില്‍ ഒന്നര വയസുള്ള കുഞ്ഞിനെ കടല്‍ ഭിത്തിയില്‍ എറിഞ്ഞ് കൊലപ്പെടുത്തിയ കേസില്‍ ഒന്നാം പ്രതിയും കുട്ടിയുടെ അമ്മയുമായ ശരണ്യ കുറ്റക്കാരിയെന്ന് കോടതി. കൊലപാതകക്കുറ്റം തെളിഞ്ഞ സാഹചര്യത്തിലാണ് തളിപ്പറമ്പ് അഡീ. സെഷന്‍സ് കോടതിയുടെ വിധി.രണ്ടാം പ്രതിയും ശരണ്യയുടെ ആണ്‍സുഹൃത്തുമായ നിധിനെ കോടതി വെറുതെ വിട്ടു. ക്രിമിനല്‍ ഗൂഢാലോചന തെളിയിക്കാന്‍ കഴിഞ്ഞില്ല. ഒരുമിച്ച് താമസിക്കുന്നതിന് വേണ്ടി രണ്ടാം പ്രതി കൊലപാതകത്തിന് പ്രേരിപ്പിച്ചു എന്ന് പറയാന്‍ കഴിയില്ലെന്ന് കോടതി നിരീക്ഷിച്ചു. പ്രോസിക്യൂഷനും അന്വേഷണ …
Read More »കണ്ണൂരിൽ അവധിയില്ല; കലോത്സവ സ്വർണക്കപ്പ് നേടിയ പ്രതിഭകൾക്ക് ഇന്ന് വൻ സ്വീകരണം
കണ്ണൂർ : സംസ്ഥാന സ്കൂൾ കലോത്സവ വിജയം ആഘോഷിക്കാൻ കണ്ണൂരിന് ഇന്ന് അവധിയില്ല. പകരം സ്വർണക്കപ്പ് നേടിയ പ്രതിഭകൾക്ക് സ്വീകരണം ഒരുക്കാനാണ് തീരുമാനം. ഉച്ചയ്ക്ക് ജില്ലാ അതിർത്തിയായ മാഹിയിൽ സ്വീകരണം നൽകും. തുടർന്ന് ജില്ലയിലെ വിവിധ ഭാഗങ്ങളിൽ സ്വീകരണം ഏറ്റുവാങ്ങി വൈകിട്ട് നാലിനു സ്വർണക്കപ്പുമായി യാത്ര ടൗൺ സ്ക്വയറിൽ എത്തും. ഇവിടെ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്റെ നേതൃത്വത്തിൽ സ്വർണക്കപ്പ് നേടിയ പ്രതിഭകൾക്ക് സ്വീകരണം നൽകും. …
Read More »ഈ വർഷത്തെ ശ്രീ പഞ്ചമി പുരസ്കാരം ഗായകൻ എം ജി ശ്രീകുമാറിന്
തിരുവനന്തപുരം: ഈ വര്‍ഷത്തെ ശ്രീ പഞ്ചമി പുരസ്‌കാരം മലയാളികളുടെ പ്രിയപ്പെട്ട ഗായകന്‍ എം ജി ശ്രീകുമാറിന്. 50,000 രൂപയും ആര്‍ട്ടിസ്റ്റ് ദേവദാസ് രൂപകല്‍പ്പന ചെയ്ത വാഗ്ദേവതയുടെ ശില്‍പവും പ്രശംസാപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. അശ്വതി മഹോത്സവത്തിന്റെ ഒന്നാം ദിവസമായ 21ന് വൈകിട്ട് 7ന് തിരുവനന്തപുരം പേട്ട ക്ഷേത്രാങ്കണത്തില്‍ നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തില്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ പുരസ്‌കാരം കൈമാറും. തിരുവനന്തപുരം മേയറടക്കമുള്ള മറ്റു വിശിഷ്ടാതിഥികളും ചടങ്ങില്‍ പങ്കെടുക്കും
Read More »
DeToor reflective wanderings…