Saturday , August 2 2025, 1:48 am

News

കാലിക്കറ്റിൽ പി.എച്ച്.ഡി പ്രവേശനത്തിൽ സംവരണ അട്ടിമറിനീക്കം; ന്യൂനപക്ഷ സമുദായങ്ങൾക്ക് കനത്ത സംവരണ നഷ്ടം

കോഴിക്കോട്: ന്യൂനപക്ഷ പദവിയുള്ള മാനേജ്മെന്‍റ് കോളജുകളിലെ പിഎച്ച്.ഡി പ്രവേശനത്തിൽ സംവരണ അട്ടമറി നീക്കവുമായി കാലിക്കറ്റ് സർവകലാശാല. ന്യൂനപക്ഷ കോളജുകളിലെ വിദ്യാർഥി പ്രവേശനത്തിൽ പിന്തുടരുന്ന പ്രത്യേക സാമുദായിക സംവരണം പിഎച്ച്.ഡി പ്രവേശനത്തിൽ അനുവദിക്കില്ലെന്നും സർവകലാശാല കാമ്പസുകളിലേതിന് തുല്യമായ സംവരണം പാലിക്കണമെന്നുമാണ് സിൻഡിക്കേറ്റ് നിർദേശം. ഇത് നടപ്പാക്കുന്നതിനായി കാലിക്കറ്റ് സർവകലാശാല പിഎച്ച്.ഡി റിസർവേഷൻ റോസ്റ്റർ പ്രാബല്യത്തിൽ വരുത്തുന്നത് സംബന്ധിച്ച് തിങ്കളാഴ്ച ചേരുന്ന സിൻഡിക്കേറ്റ് യോഗം ചർച്ചചെയ്ത് തീരുമാനമെടുക്കാനും വൈസ്ചാൻസലർ ഉത്തരവിട്ടു. നിലവിൽ ന്യൂനപക്ഷ …

Read More »

സാമ്പത്തിക പ്രതിസന്ധി; കിഫ്ബിക്ക് നൽകിയ 137 കോടി തിരിച്ചെടുത്തു

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയിൽ പിടിച്ചുനിൽക്കാൻ  ലൈഫ് മിഷനു നൽകിയ പണവും സർക്കാർ തിരിച്ചെടുത്തു. ലോകബാങ്ക് ഫണ്ട് വക മാറ്റിയതിനു പിന്നാലെയാണ് 137 കോടി ലൈഫ് മിഷനിൽ നിന്നു തിരികെ വാങ്ങിയത്. ലൈഫ് മിഷന്റെ ബജറ്റ് വിഹിതമായി 692 കോടിയാണ് വകയിരുത്തിയത്. ഇതിൽ 247.36 കോടി രൂപ കൈമാറി. എന്നാൽ, സാമ്പത്തിക വർഷാവസാനം സർക്കാർ കടുത്ത ഞെരുക്കത്തിലായപ്പോൾ 137 കോടി രൂപ തിരികെ ട്രഷറിയിലേക്കു മാറ്റുകയായിരുന്നു. ആവശ്യപ്പെട്ടിട്ടും പണം ട്രഷറിയിലേക്കു മാറ്റാത്ത സ്ഥാപനങ്ങൾക്കെതിരെ സർക്കാർ …

Read More »

മനോജ്‌ ഏബ്രഹാമിന്‌ ഡി.ജി.പിയായി സ്‌ഥാനക്കയറ്റം

തിരുവനനന്തപുരം: എ.ഡി. ജി.പി. മനോജ്‌ ഏബ്രഹാമിന്‌ ഡി.ജി.പിയായി സ്‌ഥാനക്കയറ്റം നല്‍കി സര്‍ക്കാര്‍ ഉത്തരവിറക്കി. ഈ മാസം 30-ന്‌ കെ. പത്മകുമാര്‍ വിരമിക്കുന്നതോടെയാണ്‌ മനോജ്‌ ഏബ്രഹാമിന്റെ സ്‌ഥാനക്കയറ്റം നിലവില്‍ വരിക. ഇതോടെ അദ്ദേഹത്തെ അഗ്നിരക്ഷാസേന ഡയറക്‌ടര്‍ ജനറല്‍ ആയി നിയമിക്കുമെന്നും ഉത്തരവിലുണ്ട്‌. 1994 ബാച്ച്‌ ഐ.പി.എസ്‌. ഉദ്യോഗസ്‌ഥനായ മനോജ്‌ ഏബ്രഹാം നിലവില്‍ ക്രമസമാധാനത്തിന്റെ ചുമതലയുള്ള എ.ഡി.ജി.പിയാണ്‌. എം.ആര്‍. അജിത്‌കുമാറിനെതിരേ ആരോപണം ഉയര്‍ന്ന പശ്‌ചാത്തലത്തിലാണ്‌ അദ്ദേഹത്തെ മാറ്റി പകരം മനോജ്‌ എബ്രഹാമിനെ സര്‍ക്കാര്‍ …

Read More »

ആഗ്രയിൽ മുസ്‌ലിം യുവാവിനെ വെടിവെച്ച് കൊന്നു; പഹൽഗാം ആക്രമണത്തിനുള്ള പ്രതികാരമെന്ന് പ്രഖ്യാപിച്ച് ഹിന്ദുത്വ സംഘടന

ആഗ്രയിൽ മുസ്‌ലിം യുവാവിനെ വെടിവെച്ച് കൊന്നു. വെടിവെപ്പിന് പിന്നാലെ ക്ഷത്രിയ ഗോ രക്ഷ ദൾ അംഗങ്ങൾ എന്നവകാശപ്പെടുന്ന രണ്ട് പേർ ആക്രമണത്തി​ന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് കൊണ്ട് ഇൻസ്റ്റ​ഗ്രാമിൽ വിഡിയോ പോസ്റ്റ് ചെയ്തതോടെയാണ് സംഭവം പുറത്തറിഞ്ഞത് ഉത്തർപ്രദേശ് ആ​ഗ്ര സ്വദേശിയായ മുഹമ്മദ് ​ഗുൽഫഹാം എന്ന 25 കാരനെയാണ് പഹൽ​ഗാം ആക്രമണത്തിന് പ്രതികാരമെന്നാക്രോശിച്ചു കൊണ്ട് ഹിന്ദുത്വ വാദികൾ വെടിവെച്ച് കൊന്നത്. ആ​ഗ്രയിൽ ബിരിയാണി റെസ്റ്റോറ​ന്റ് നടത്തുകയായിരുന്ന ​ഗുൽഫഹാം രാത്രി കടയടക്കുന്നതിനിടെ ബൈക്കിലെത്തിയ മൂന്ന് …

Read More »

സംസ്ഥാനത്തെ ഐ.ടി പാര്‍ക്കുകളില്‍ ഇനി മദ്യം വിളമ്പാന്‍ സര്‍ക്കാര്‍ അനുമതി

തിരുവനന്തപുരം: സംസ്ഥാനത്തെ ഐ.ടി പാര്‍ക്കുകളില്‍ ഇനി മദ്യം വിളമ്പാം. ഇതിന് അനുമതി നല്‍കി സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കി. 10 ലക്ഷം രൂപയാണ് വാര്‍ഷിക ലൈസന്‍സ് ഫീസ്. ഉച്ചയ്ക്കു 12 മുതല്‍ രാത്രി 12 വരെയാണ് പ്രവര്‍ത്തന സമയം. സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് ലൈസന്‍സിന് അപേക്ഷിക്കാം. ഒരു സ്ഥാപനത്തിന് ഒരു ലൈസന്‍സ് മാത്രമേ അനുവദിക്കൂ. ഫോറിന്‍ ലിക്കര്‍ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി പാര്‍ക്ക് ലോഞ്ച് ലൈസന്‍സ് ഐ.ടി പാര്‍ക്കുകളുടെ ഡെവലപ്പര്‍മാരുടെ പേരിലാവും നല്‍കുക. …

Read More »

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; നാലു ജില്ലകൾക്ക് മുന്നറിയിപ്പ്

സംസ്ഥാനത്ത് പരക്കെ മഴയ്ക്കും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് നാലുജില്ലകളിലാണ് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത നിലനില്‍ക്കുന്നത്. ജാഗ്രതയുടെ ഭാഗമായി തിരുവനന്തപുരം, കൊല്ലം, കോട്ടയം, ഇടുക്കി ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു വരും ദിവസങ്ങളിലും ഒറ്റപ്പെട്ട മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. മഴയ്ക്കൊപ്പം ഇടിമിന്നലിനുള്ള സാധ്യതയുമുണ്ട്. ശക്തമായ കാറ്റിനുള്ള സാധ്യതയും നിലനില്‍ക്കുന്നതിനാല്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പില്‍ …

Read More »

വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദനം: മുന്‍ ചീഫ് സെക്രട്ടറി കെഎം എബ്രഹാമിനെതിരെ സിബിഐ കേസെടുത്തു

തിരുവനന്തപുരം: വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന കേസില്‍ മുന്‍ ചീഫ് സെക്രട്ടറിയും മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയും കിഫ്ബിയുടെ സിഇഒയുമായ കെ എം ഏബ്രഹാമിന് എതിരെ സിബിഐ കേസെടുത്തു. അഴിമതി നിരോധന നിയമത്തിലെ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കെ.എം എബ്രഹാമിന് എതിരെ സിബിഐ അന്വേഷണം നടത്താനുള്ള ഹൈക്കോടതിയുടെ ഉത്തരവ് രണ്ടാഴ്ചയ്ക്ക് മുന്‍പാണ് വന്നത്. അതിനുശേഷം കേസ് മുന്‍പ് അന്വേഷിച്ചിരുന്ന വിജിലന്‍സ്, അന്വേഷണവുമായി ബന്ധപ്പെട്ട രേഖകള്‍ സിബിഐക്ക് കൈമാറണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. …

Read More »

ചരിത്രകാരൻ എം.ജി.എസ് നാരായണൻ വിടവാങ്ങി

  കോഴിക്കോട്: പ്ര​മു​ഖ ച​രി​ത്ര​പ​ണ്ഡി​ത​നും അ​ധ്യാ​പ​ക​നും സാ​ഹി​ത്യ​കാ​ര​നു​മാ​യ ഡോ. ​എം.​ജി.​എ​സ്. നാ​രാ​യ​ണ​ൻ അന്തരിച്ചു. 92 വയസ്സായിരുന്നു. കോഴിക്കോട് മലാപ്പറമ്പിലെ വസതിയിൽ ശനിയാഴ്ച രാവിലെ 9.30 നാണ് അന്ത്യം. ഇന്ത്യൻ ചരിത്രഗവേഷണ കൗൺസിലിന്റെ ചെയർമാനായിരുന്നു. കാലിക്കറ്റ് സർവകലാശാല ച​രി​ത്രവിഭാഗം മേധാവിയുമായിരുന്നു. മു​റ്റ​യി​ൽ ഗോ​വി​ന്ദ​മേ​നോ​ൻ ശ​ങ്ക​ര​നാ​രാ​യ​ണ​ൻ എ​ന്ന എം.​ജി.​എ​സ്. നാ​രാ​യ​ണ​ൻ 1932 ആ​ഗ​സ്റ്റ് 20ന് ​പൊ​ന്നാ​നി​യി​ലാ​ണ് ജ​നി​ച്ച​ത്. നാ​ട്ടി​ലെ വി​ദ്യാ​ഭ്യാ​സ​ശേ​ഷം മ​ദ്രാ​സ് ക്രി​സ്ത്യ​ൻ കോ​ള​ജി​ൽ​നി​ന്ന് ച​രി​ത്ര​ത്തി​ൽ ഒ​ന്നാം റാ​ങ്കോ​ടെ ബി​രു​ദാ​ന​ന്ത​ര​ബി​രു​ദം നേ​ടി കോ​ഴി​ക്കോ​ട് …

Read More »

എസ്എസ്എൽസി പരീക്ഷാ ഫലം മെയ് ഒൻപതിന്

തിരുവനന്തപുരം: ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷാഫലം മേയ് ഒൻപതിന് പ്രഖ്യാപിക്കാൻ സാധ്യത. മൂല്യനിർണയം പൂർത്തിയായെന്നും ടാബുലേഷൻ ഉൾപ്പെടെയുള്ള നടപടികളേ പൂർത്തിയാകാനുള്ളൂവെന്നും പൊതുവിദ്യാഭ്യാസ വകുപ്പ് അധികൃതർ വ്യക്തമാക്കി. എസ്എസ്എൽസി ഫലം പ്രഖ്യാപിച്ച ശേഷം അടുത്ത ദിവസങ്ങളിൽ ഹയർ സെക്കൻഡറി ഫലവും പ്രസിദ്ധീകരിക്കും. മേയ് മൂന്നാം വാരത്തിനുള്ളിൽ എസ് എസ് എൽ സി, ഹയർ സെക്കൻഡറി പരീക്ഷാഫലം പ്രസിദ്ധീകരിക്കുമെന്നായിരുന്നു നേരത്തേയുള്ള പ്രഖ്യാപനം.

Read More »

വൈറൽ പനിയിലൂടെ വൈറലായി വിശാൽ

മദ​ഗജരാജ എന്ന തമിഴ് സിനിമയുടെ പ്രീ റിലീസ് ചടങ്ങിൽ കടുത്ത പനിയെ തുടർന്ന് വേദിയിലെത്തിയ തമിഴ് നടൻ വിശാലിന്റെ വീഡിയോ സോഷ്യൽ മീഡിയിൽ ഒരുപാട് ചർച്ചയായിരുന്നു.എന്നാൽ ആ വീഡിയോ തനിക്ക് നല്ലത് മാത്രമാണ് ഉണ്ടാക്കിയതെന്നും ഒരു പനി വന്നപ്പോൾ ആരൊക്കെയാണ് നമ്മളെ ശരിക്കും സ്നേഹിക്കുന്നതെന്ന് മനസിലാക്കാൻ സാധിച്ചെന്നു വിശാൽ പറയുന്നു സ്പീച്ചിനായി മൈക്ക് കയ്യിലെടുക്കുമ്പോൾ വിറക്കുകയും നാക്ക് കുഴയുകയും ചെയ്ത വിശാലിനെ സങ്കടത്തോടെയാണ് ആരാധകർ നോക്കിയത്..12 വർഷം കഴിഞ്ഞു വരുന്ന …

Read More »