Tuesday , March 3 2026, 8:23 pm

News

വന്ദേഭാരതിൽ നിർബന്ധിത ഭക്ഷണ ചാർജ് ; “നോ ഫുഡ്” ഓപ്ഷൻ നീക്കി

കൊച്ചി: വന്ദേഭാരത് ട്രെയിനില്‍ നിര്‍ബന്ധിത കാറ്ററിങ് ഫീസ് ഈടാക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ഭക്ഷണം കഴിച്ചില്ലെങ്കിലും നിര്‍ബന്ധിത ഭക്ഷണ ചാര്‍ജ് ഈടാക്കുകയാണ് വന്ദേഭാരത് എന്നാണ് ആരോപണം. ഓണ്‍ലൈനായി വന്ദേഭാരത് ട്രെയിനില്‍ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോഴാണ് നിര്‍ബന്ധിത ഭക്ഷണ ചാര്‍ജ് ഈടാക്കുന്നത്. മീല്‍ പ്രിഫറന്‍സില്‍ നിന്ന് ‘നോ ഫുഡ്’ എന്ന ഓപ്ഷന്‍ ഒഴിവാക്കിയിട്ടുണ്ട്.എന്നാല്‍, സംഭവം സാങ്കേതിക തകരാര്‍ മൂലമെന്നാണ് റെയില്‍ വേയുടെ വിശദീകരണം. വന്ദേഭാരതിലെ ഭക്ഷണത്തെക്കുറിച്ച് വ്യാപകമായി പരാതി ഉയരുന്നതിനിടെയാണ് ട്രെയിനില്‍ നിര്‍ബന്ധിത കാറ്ററിങ് …

Read More »

12 ദിവസങ്ങൾക്കുശേഷം ഷാഫി പറമ്പിൽ പൊതുവേദിയിൽ

കോഴിക്കോട്: പേരാമ്പ്രയിലെ സംഘർഷത്തിൽ മൂക്കിന് പരിക്കേറ്റ് വിശ്രമത്തിലായിരുന്ന വടകര എംപി ഷാഫി പറമ്പിൽ 12 ദിവസങ്ങൾക്കുശേഷം ആദ്യമായി പൊതുവേദിയിലെത്തി. കോഴിക്കോട് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ നേതൃക്യാമ്പിലാണ് ഷാഫി എത്തിയത്.നേതൃക്യാമ്പിൽ പ്രവർത്തകരെ അഭിസംബോധന ചെയ്ത് ഷാഫി സംസാരിച്ചു. രാവിലെ നടന്ന ഉദ്ഘാടനപരിപാടിയിലാണ് ഷാഫി എത്തിയത്. ഈ മാസം 10നാണ് പേരാമ്പ്രയിലെ സംഘർഷത്തിൽ ഷാഫിക്ക് പരിക്കേറ്റത്. പൊലീസ് മർദനത്തിൽ ഷാഫിയുടെ മൂക്കിന്റെ ഇടത് വലത് അസ്ഥികൾക്ക് പൊട്ടലുണ്ടായിരുന്നു. പിന്നാലെ ഷാഫിയ്ക്ക് …

Read More »

പരുമലപ്പള്ളി തിരുനാള്‍; നവംബര്‍ മൂന്നിന് പ്രാദേശിക അവധി

ആലപ്പുഴ: പത്തനംതിട്ട ജില്ലയിലെ പരുമലപ്പള്ളി തിരുനാള്‍ ദിനമായ നവംബര്‍ മൂന്നിന് ആലപ്പുഴ ജില്ലയില്‍ പ്രാദേശിക അവധി പ്രഖ്യാപിച്ചു. മാവേലിക്കര, ചെങ്ങന്നൂര്‍ താലൂക്കുകളിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കും പ്രാദേശികാവധി അനുവദിച്ച് കളക്ടറുടെ ഉത്തരവായി. പൊതുപരീക്ഷകള്‍ക്ക് ഉത്തരവ് ബാധകമല്ല.

Read More »

മണപ്പുറം ഫിനാൻസ് ജീവനക്കാർ കുടുംബത്തെ വീട്ടിൽ കയറി മർദ്ദിച്ചെന്ന് ആരോപണം

മലപ്പുറം: ഫിനാൻസ് സ്ഥാപനത്തില്‍ നിന്ന് എടുത്ത ലോണ്‍ തിരിച്ചടവ് മുടങ്ങിയതിനെ തുടര്‍ന്ന് വീട്ടില്‍ കയറി മര്‍ദിച്ചതായി പരാതി. മഞ്ചേരി വായ്പ്പാറപ്പടി സ്വദേശികളായ അസദുള്ള, ഭാര്യ മിന്‍സിയ, മകന്‍ അമീന്‍ സിയാദ് എന്നിവരെയാണ് ഫിനാൻസ് സ്ഥാപനത്തിലെ ജീവനക്കാര്‍ മര്‍ദിച്ചത്. പരിക്കേറ്റവരെ മഞ്ചേരി മെഡിക്കല്‍ കോളേജിൽ പ്രവേശിപ്പിച്ചു.മണപ്പുറം ഫിനാൻസിൽ നിന്ന് 2023-ല്‍ അഞ്ചര സെന്റ് ഭൂമി പണയപ്പെടുത്തി 4,10,000 രൂപയാണ് കുടുംബം വായ്പ എടുത്തിരുന്നത്. എന്നാല്‍ രണ്ട് മാസമായി ലോണ്‍ തിരിച്ചടക്കാൻ സാധിച്ചിരുന്നില്ല. …

Read More »

ഈ വർഷത്തെ സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് തിരുവനന്തപുരത്ത് തുടക്കമായി

ഈ വർഷത്തെ സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് തിരുവനന്തപുരത്ത് തുടക്കമായി. മുഖ്യമന്ത്രിക്ക്‌ പകരം മന്ത്രി കെ.എൻ.ബാലഗോപാൽ കായിക മേള ഉദ്ഘാടനം ചെയ്തു. മുൻ ഇന്ത്യൻ ഫു‍‍ട്ബോൾ താരം ഐഎം വിജയനും മന്ത്രി വി.ശിവൻ കുട്ടിയും ചേർന്ന് ദീപശിഖ തെളിയിച്ചതോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്.സ്കൂൾ കായിക മേളയിൽ ആദ്യമായി അവതരിപ്പിച്ച തീം സോങ് മേളാ നഗരിയെ ആവേശം കൊള്ളിച്ചു.           കായിക മേളയയുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന മാർച്ച് പാസ്റ്റിൽ …

Read More »

ജലപീരങ്കിയും ബാരിക്കേഡും മറികടന്ന് ആശാമാരുടെ ഉരുക്കുനിലപാട് ക്ലിഫ് ഹൗസിൽ

തിരുവനന്തപുരം: ക്ലിഫ് ഹൗസിലേക്കുള്ള ആശാ വർക്കർമാരുടെ മാർച്ചിൽ സംഘർഷം. ആശാ മാർക്ക് നേരെ വീണ്ടും പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പ്രതിഷേധക്കാർ ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ചു. സമരക്കാരുടെ മൈക്കും സ്പീക്കറും പൊലീസ് കസ്റ്റഡിയിലെടുത്തുത്തതോടെ പൊലീസിനെ സമരക്കാർ തടഞ്ഞു. പൊലീസ് വാഹനത്തിന് മുമ്പിൽ ആശാ പ്രവർത്തകർ കുത്തിയിരുന്ന് പ്രതിഷേധിച്ചു. രാവിലെ മുതൽ ക്ലിഫ് ഹൗസിന് മുമ്പിൽ ആശാമാരുടെ നേതൃത്വത്തിൽ പ്രതിഷേധമുണ്ടായിരുന്നു. ഉച്ചയ്ക്ക് ശേഷം പ്രതിഷേധിച്ചവരെ അറസ്റ്റ് ചെയ്ത് മാറ്റാൻ ശ്രമിച്ചതോടെയാണ് പ്രതിഷേധം സംഘർഷത്തിലേക്ക് …

Read More »

പാലോട് ബ്രൈമൂര്‍ എസ്റ്റേറ്റില്‍ വന്‍ മരംകൊള്ള; റബ്ബര്‍ മുറിയെന്ന വ്യാജേന കടത്തിയത് അമൂല്യ മരം

  വനം കൈയ്യേറിയെന്ന് സര്‍ക്കാര്‍ അവകാശപ്പെടുന്ന എസ്റ്റേറ്റ് ഭൂമിയില്‍ വന്‍ മരംകൊള്ള. റബ്ബര്‍ മരങ്ങള്‍ മുറിക്കാന്‍ എന്ന വ്യാജേന കടത്തിയത് മഹാഗണി, തേക്ക്, ഈട്ടി, ചന്ദനം ഉള്‍പ്പെടെയുള്ള അമൂല്യ മരങ്ങള്‍. മുന്‍ പാലോട് റേഞ്ച് ഓഫീസറുടെ വ്യാജ റിപ്പോര്‍ട്ടിന്റെ മറവിലാണ് കോടികളുടെ മരംകൊള്ള നടക്കുന്നത്. മരംകൊള്ളയുടെ നിര്‍ണായക ദൃശ്യങ്ങള്‍ ട്വന്റിഫോറിന് ലഭിച്ചു.1880ല്‍ ബ്രിട്ടീഷുകാര്‍ സ്ഥാപിച്ച പാലോട് ബ്രൈമൂര്‍ എസ്റ്റേറ്റിന് 900 ഏക്കര്‍ ഭൂമിയാണ് റവന്യൂ വകുപ്പ് പാട്ട വ്യവസ്ഥയില്‍ നല്‍കിയിട്ടുള്ളത്. …

Read More »

രാഷ്ട്രപതി ഹെലികോപ്റ്റർ സംഭവം: കോൺക്രീറ്റ് താഴ്ന്നത് സുരക്ഷാവീഴ്ചയെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: രാഷ്ട്രപതി ദ്രൗപതി മുര്‍മു സഞ്ചരിച്ച ഹെലികോപ്റ്ററിന്റെ ടയറുകള്‍ കോണ്‍ക്രീറ്റില്‍ താഴ്ന്ന സംഭവം സുരക്ഷാവീഴ്ച്ചയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. സംസ്ഥാനം വേണ്ട ജാഗ്രത കാണിച്ചില്ലെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ വിലയിരുത്തല്‍. ചീഫ് സെക്രട്ടറി, ഡിജിപി എന്നിവരോട് മന്ത്രാലയം വിശദീകരണം തേടുമെന്നാണ് റിപ്പോര്‍ട്ട്.അതേസമയം, സംഭവത്തിൽ സുരക്ഷാവീഴ്ച്ചയില്ലെന്നാണ് സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ നിലപാട്. ക്രമീകരണങ്ങളില്‍ വന്ന മാറ്റം കാരണമാണ് സംഭവമുണ്ടായതെന്നും കാലാവസ്ഥാ വ്യതിയാനവും കാരണമായെന്നും ആഭ്യന്തര വകുപ്പ് വ്യക്തമാക്കി.       …

Read More »

കഴക്കൂട്ടത്ത് ഐടി ജീവനക്കാരിയെ പീഡിപ്പിക്കാൻ ശ്രമം; മധുര സ്വദേശി ട്രക്ക് ഡ്രൈവർ പിടിയിൽ

തിരുവനന്തപുരം: കഴക്കൂട്ടത്ത് ഐടി ജീവനക്കാരിയെ ഹോസ്റ്റല്‍ മുറിയിൽ കയറി പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ പ്രതിയെ അതിജീവിത തിരിച്ചറിഞ്ഞു. മധുര സ്വദേശി ബെഞ്ചമിന്‍ (35) ആണ് യുവതിയെ ഹോസ്റ്റലിനുള്ളില്‍ കയറി പീഡിപ്പിക്കാൻ ശ്രമിച്ചത്. പെണ്‍കുട്ടിയെ ഉപദ്രവിച്ച ശേഷം പ്രതി ആറ്റിങ്ങല്‍ ഭാഗത്തേയ്ക്ക് രക്ഷപ്പെട്ടു. തുടര്‍ന്ന് മധുരയിലേക്ക് കടക്കുകയായിരുന്നു. പ്രതിയെ മധുരയില്‍നിന്നാണ് കഴിഞ്ഞദിവസം പോലീസ് പിടികൂടിയത്. മോഷണശ്രമത്തിനിടെയാണ് യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചതെന്ന് പൊലീസ് പറയുന്നു. പ്രതിയെ ഉടന്‍ കോടതിയില്‍ ഹാജരാക്കും. കസ്റ്റഡിയില്‍ വാങ്ങിയ …

Read More »

വി.എസിന്റെ പേരിൽ ആദ്യ സ്മാരകം;പാളയത്ത് ജനങ്ങൾക്ക് പുതിയ വിശ്രമകേന്ദ്രം

തിരുവനന്തപുരം: വി.എസ് അച്യുതാനന്ദന്റെ സ്മരണയ്ക്കായി തലസ്ഥാന നഗരത്തിൽ പാർക്ക് ഒരുങ്ങുന്നു. പാളയം രക്തസാക്ഷിമണ്ഡപത്തിന് സമീപമാണ് തിരുവനന്തപുരം വികസന അതോറിറ്റിയുടെ (ട്രിഡ) നേതൃത്വത്തിൽ ‘നഗര ഉദ്യാന’മായി സ്മാരകം നിർമ്മിക്കുന്നത്. വി.എസിന്റെ പേരിൽ സംസ്ഥാനത്ത് നിർമ്മിക്കുന്ന ആദ്യത്തെ സ്മാരകമെന്ന പ്രത്യേകതയും ഇതിനുണ്ട്.പാളയം മുതൽ പഞ്ചാപ്പുര ജംഗ്ഷൻ വരെ വ്യാപിച്ചുകിടക്കുന്ന 1.2 ഏക്കർ സ്ഥലത്താണ് പാർക്ക് യാഥാർത്ഥ്യമാകുന്നത്.     സംസ്ഥാന സർക്കാരിന്റെ പദ്ധതിവിഹിതത്തിൽ നിന്ന് 1.64 കോടി രൂപ ചെലവഴിച്ചാണ് നിർമ്മാണം. ഒരു …

Read More »