Wednesday , January 14 2026, 9:54 pm

ജലപീരങ്കിയും ബാരിക്കേഡും മറികടന്ന് ആശാമാരുടെ ഉരുക്കുനിലപാട് ക്ലിഫ് ഹൗസിൽ

തിരുവനന്തപുരം: ക്ലിഫ് ഹൗസിലേക്കുള്ള ആശാ വർക്കർമാരുടെ മാർച്ചിൽ സംഘർഷം. ആശാ മാർക്ക് നേരെ വീണ്ടും പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പ്രതിഷേധക്കാർ ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ചു. സമരക്കാരുടെ മൈക്കും സ്പീക്കറും പൊലീസ് കസ്റ്റഡിയിലെടുത്തുത്തതോടെ പൊലീസിനെ സമരക്കാർ തടഞ്ഞു. പൊലീസ് വാഹനത്തിന് മുമ്പിൽ ആശാ പ്രവർത്തകർ കുത്തിയിരുന്ന് പ്രതിഷേധിച്ചു.

രാവിലെ മുതൽ ക്ലിഫ് ഹൗസിന് മുമ്പിൽ ആശാമാരുടെ നേതൃത്വത്തിൽ പ്രതിഷേധമുണ്ടായിരുന്നു. ഉച്ചയ്ക്ക് ശേഷം പ്രതിഷേധിച്ചവരെ അറസ്റ്റ് ചെയ്ത് മാറ്റാൻ ശ്രമിച്ചതോടെയാണ് പ്രതിഷേധം സംഘർഷത്തിലേക്ക് വഴിമാറിയത്. മുഖ്യമന്ത്രി എത്തി സമരം ഒത്തുതീർപ്പാക്കുന്നത് വരെ ക്ലിഫ് ഹൗസിന് മുന്നിൽ തന്നെ ഇരിക്കുമെന്ന് സമരക്കാർ പറഞ്ഞു. പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് ആശാ വർക്കർമാർ നാളെ സംസ്ഥാനവ്യാപകമായി പ്രതിഷേധദിനം ആചരിക്കും.

 

Comments